രണ്ട് വശങ്ങള്‍

കണ്ട്മുട്ടിയത് കാലങ്ങള്‍ക്ക് മുമ്പാണ്
കാറ്റിനും കടലിനും മുമ്പ്

ആകാശങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മുമ്പ്
ദൈവത്തിനും പിശാചിനും മുമ്പ്

പിന്നീടെപ്പോഴോ അടർന്ന് വീണു രണ്ടായി

വീണ്ടും പുതിയൊരു കാലത്തില്‍
പുതിയ ഒരു ലോകത്തില്‍
ഞങ്ങള്‍ ഒത്തു ചേരുന്നു

9 അഭിപ്രായങ്ങൾ:

ചില നേരത്ത്.. പറഞ്ഞു...

ചിന്തകള്‍ക്കതീതമായ കാലഘട്ടത്തില്‍ കണ്ടുമുട്ടിയിട്ടെന്തേ വീണു രണ്ടായി..
പറയാന്‍ ബാക്കിവെക്കാതെ പറഞ്ഞ് മുഴുവനാക്കൂ..
സസ്നേഹം
ഇബ്രു

ഡ്രിസില്‍ പറഞ്ഞു...

സുസ്വാഗതം സാമിയുടെ ഗുരോ...

സാക്ഷി പറഞ്ഞു...

സ്വാഗതം.

വേര്‍ഡ് വെരിഫിക്കേഷനും പിന്മൊഴിയുമെല്ലാം വേഗം ശരിയാക്കിക്കോളൂ. വടിയുമായ് പുലികള്‍ പിന്നാലെ വരുന്നുണ്ട്.

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാഗതം... സെമിയുടെ ഗുരുവാണല്ലേ.. ശിഷ്യ അങ്ങിനെയെങ്കില്‍ ഗുരുവെങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാം. എല്ലാവിധ ആശംസകളും.

സെറ്റിം‌ഗ്‌സിനെപ്പറ്റി തലമുതിര്‍ന്നവര്‍ പറഞ്ഞുതരുമായിരിക്കും. അല്ലെങ്കില്‍ ചോദിച്ചോളൂ.

ഒരിക്കല്‍ കൂടി സ്വാഗതം.

ഇളംതെന്നല്‍.... പറഞ്ഞു...

സ്വാഗതം. ....
സ്വാഗതം. ....
സ്വാഗതം. ...

കലേഷ്‌ കുമാര്‍ പറഞ്ഞു...

ഞാനാദ്യമൊരു സ്വാഗതം ഇട്ടിരുന്നു - അത് പോസ്റ്റോടെ പോയതില്‍ സന്തോഷമുണ്ട്. (കാരണം ആ‍ പോസ്റ്റ് ആണും പെണ്ണൂം കെട്ട മംഗ്ലീഷിലായിരുന്നു!)

വീണ്ടും സ്വാഗതം ചെയ്യുന്നു!
ബൂലോഗത്തെ ധന്യമാക്കൂ പുലിവര്യാ!

ദേവന്‍ പറഞ്ഞു...

സ്വാഗതം സെമിയുടെ ഗുരോ.

Thulasi പറഞ്ഞു...

സ്വാഗതം.

:: niKk | നിക്ക് :: പറഞ്ഞു...

സ്വാഗതം വിശാഖമേ...

ഈ ബൂലോഗ സാമ്രാജ്യത്തില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...