ശനിയാഴ്‌ച, നവംബർ 11, 2006


ഒരു കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് മഴ പെയ്തേക്കും


ഇന്ന് മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന
ഒരു കവിത എഴുതണമെന്നുണ്ട്
ഇന്നല്ല
ഒരിക്കലും
ഇവിടെ മഴ പെയ്യില്ല
എന്നറിയാഞ്ഞിട്ടല്ല

മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന എന്ന ഒരു കവിത
കാര്‍മേഘമായി ഉരുണ്ട് കൂടിയിട്ടുണ്ട്
ഏത് സമുദ്രത്തില്‍ നിന്നുള്ള
നീരാവിയാണ് അതിന്‍റെ ഇന്ധനം

ഇന്ന് ആ മഴ പെയ്തേക്കും
എന്നെഴുതി നിര്‍ത്തുകയേ
നിവൃത്തിയുള്ളൂ

7 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ഒരു കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് മഴ പെയ്തേക്കും

ഇന്ന് മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന
ഒരു കവിത എഴുതണമെന്നുണ്ട്

ഇന്നല്ല
ഒരിക്കലും
ഇവിടെ മഴ പെയ്യില്ല
എന്നറിയാഞ്ഞിട്ടല്ല

മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന എന്ന ഒരു കവിത
കാര്‍മേഘമായി ഉരുണ്ട് കൂടിയിട്ടുണ്ട്

ഏത് സമുദ്രത്തില്‍ നിന്നുള്ള
നീരാവിയാണ് അതിന്‍റെ ഇന്ധനം

sami പറഞ്ഞു...

ഒരിക്കല്‍ ഈ ഏട്ടനു വേണ്ടി മരുഭൂമിയില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട്കൂടട്ടെ..... മഴ പെയ്യട്ടെ.....
സെമി

Abdu പറഞ്ഞു...

കവിതക്ക് വേണ്ടി കണ്ടെടുക്കുന്ന വിഷയങ്ങളും വാക്കുകളും അത് പ്രയൊഗിക്കുന്നതിലെ ശൈലിയുംഎന്നെ വിസ്മയിപ്പിക്കുന്നു,

അഭിനന്ദനങ്ങള്‍

സുല്‍ |Sul പറഞ്ഞു...

മഴ പെയ്തേക്കും എന്ന കാലാവസ്ഥാ മുന്നറിയിപ്പിനൊരു കവിത.

ഇനി ഈ മരുഭൂവില്‍ ഒരു മഴപെയ്താലൊ...

വിത്സനുവേണ്ടി ഒരുപാട് മഴകള്‍ ഈ മരുഭൂമിയില്‍ പെയ്തിറങ്ങട്ടെ!

-സുല്‍

അജ്ഞാതന്‍ പറഞ്ഞു...

excellent........orupadu ishtapettu....
Especially...... "idam" kannu nanayichu...njan nilkkunnidam anyamakunnuvo ennu polum thonni poi.........

Snehathode blesson

dna പറഞ്ഞു...

കണ്ണീരണിഞ്ഞ് തൊണ്ടയിടറി അശക്തനായ ദിനം
തുണിയുരിഞ്ഞിടുന്ന രാത്രിയുടെ മാദകത്വത്തില്‍
നിരാസക്തനായി തന്റെ ഷണ്ഡത്വത്തെ
കാര്‍മേഘത്തിലൊളിപ്പിച്ച സന്ധ്യക്ക്
ഒരു അമ്ലമഴ കാലം തെറ്റിപെയ്തു
ദേവലോകത്ത് അപ്സരസുകളുടെ നടനമാസ്വദിക്കുന്ന
മഴയുടെ ദേവന് കണ്‍ട്രോളുപോയതാവാം

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

ഉരുണ്ടു കുടിയ ആ കാര്‍മേഘത്തിനു പെയ്തൊഴിയാതെ പറ്റില്ലല്ലോ ........