ഭൂപടം

ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോൾ
കുഴൂര്‍ എവിടെയാണെന്നു ആകുലപ്പെട്ടിരുന്ന
ഒരു കുട്ടിയെ എനിക്കറിയാം

5 മിനിട്ടു കൊണ്ട് വരച്ചു തീര്‍ന്ന്
3 മാര്‍ക്ക് വാങ്ങേണ്ടിയിരുന്ന ആ കലാപരിപാടി
പലപ്പോഴും അവനെ വഴി തെറ്റിച്ചു

ചോദ്യപേപ്പറിനും ഉത്തരക്കടലാസിനുമിടക്കിരുന്നു
അവന്‍
തന്‍റെ തോടുകളും ചിറയും പാടങ്ങളും അനേഷിച്ചു

വര്‍ക്കി ചേട്ടന്‍റെ ചായക്കട ഇവിടെ
ഇറച്ചിവെട്ടു കട അവിടെ
ക്രിക്കറ്റു കളിക്കുന്നതിവിടെ

സുബ്രമണ്യസ്വാമി ക്ഷേത്രം അവിടെ


കുണ്ടൂര്‍ കടവു ഇവിടെ

കൂട്ടുകാര്‍ കാത്തുനില്‍ക്കുന്നതിവിടെ

പ്രീതി തിരിഞ്ഞു പോകുന്ന ഇടവഴിയവിടെ

എന്നിങ്ങനെ അടയാളപ്പെടുത്തി


വാണിംഗ് ബെൽ അടിച്ചാലും

ഇന്ത്യ വരച്ചു തീർന്നിട്ടുണ്ടാവില്ല


കാശ്മീര്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല

17 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

ചോദ്യപേപ്പറിനും ഉത്തരക്കടലാസിനുമിടക്കിരുന്നു
അവന്‍

തന്‍റെ തോടുകളും ചിറയും പാടങ്ങളും അനേഷിച്ചു


വര്‍ക്കി ചേട്ടന്‍റെ ചായക്കട ഇവിടെ

ഇറച്ചിവെട്ടു കട അവിടെ

ക്രിക്കറ്റു കളിക്കുന്നതിവിടെ

സുബ്രമണ്യസ്വാമി ക്ഷേത്രം അവിടെ


കുണ്ടൂര്‍ കടവു ഇവിടെ

കൂട്ടുകാര്‍ കാത്തുനില്‍ക്കുന്നതിവിടെ

പ്രീതി തിരിഞ്ഞു പോകുന്ന ഇടവഴിയവിടെ

എന്നിങ്ങനെ അടയാളപ്പെടുത്തി

rajesh പറഞ്ഞു...

ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്‍പോള്‍

കുഴൂര്‍ എവിടെയാണെന്നു ആകുലപ്പെട്ടിരുന്ന

ഒരു കുട്ടിയെ എനിക്കറിയാം

kollam.
njan oru kuzhoorkkaran anu

കുറുമാന്‍ പറഞ്ഞു...

ഇന്ത്യ തന്‍ ഭൂപടം വരച്ചീല
അടയാളപെടുത്തിയില്ല കാശ്മീരതില്‍,
എങ്കിലും കൂണ്ടൂര്‍ കടവും,
പ്രീതി തിരിഞ്ഞു പോകും വഴിയും
തന്‍ ഗ്രാമത്തിന്റെ മുക്കും മൂലയും
അടയാളപെടുത്തി ബാലന്‍ വിത്സനവന്‍
ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു
കാലങ്ങള്‍ കഴിഞ്ഞിട്ടും തന്നിലിന്നും


എന്നെ തല്ലല്ലേ

മുരളി വാളൂര്‍ പറഞ്ഞു...

വില്‍സണ്‍,
സ്ഥിരം വായനക്കാരനാണ്‌, കമന്റാറില്ലെന്നുമാത്രം. നന്നായിരിക്കുന്നു എന്ന എന്റെ ഒരു കമന്റിന്‌ ഇവിടെയെന്തു പ്രസക്തി, എങ്കിലും...

sami പറഞ്ഞു...

ഞാന്‍ എത്ര ശ്രമിച്ചിട്ടും വരച്ചു തീര്‍ക്കാന്‍ പറ്റാത്ത ഒരു ഭൂപടമുണ്ട്...അത് എന്‍റെ ഹൃദയത്തിന്‍റേതാണ്...ആരൊക്കെ...എവിടെയൊക്കെയാണ് എന്ന് ഇന്നും മനസ്സ്സിലായിട്ടില്ല.....അതു പോലെയാണല്ലെ വിത്സേട്ടനും ആ ഗ്രാമവും.... സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ അറിയാം എന്നൊരു വ്യത്യാസം മാത്രം......

കലേഷ്‌ കുമാര്‍ പറഞ്ഞു...

നന്നായിട്ടൂണ്ട് വില്‍‌സാ!

kuzhoor wilson പറഞ്ഞു...

ഇതു എന്‍റെ “ഇ“ എന്ന പുസ്ത്കത്തിലെ ആദ്യ കവിതയാണ്‍

ഇടങ്ങള്‍|idangal പറഞ്ഞു...

കവിത വായിക്കാന്‍ വന്ന് കവിത മാത്രം കാണുന്നതിന്റെ ആനന്ദം വിത്സന്റെ കവിതയില്‍ കിട്ടുന്നു, അപൂര്‍വമാണത്,

എത്ര നിസാരമായ ഇടത്തില്‍നിന്നാണ് ഇത്ര മനൊഹരമായ കവിത വീത്സന്‍ കണ്ടെടുക്കുന്നത്,

തുടരുക.

പെരിങ്ങോടന്‍ പറഞ്ഞു...

മറിയത്തിന്റെ കഥ പോലെ തോന്നിച്ചു കവിത (ശൈലികൊണ്ടു്). നന്നായിട്ടുണ്ടു്.

kuzhoor wilson പറഞ്ഞു...

ഇയെ ക്കുരിച്ചു പണ്ടു
the hinduvil vannathu

http://www.hinduonnet.com/thehindu/lf/2003/03/31/stories/2003033101370200.htm

വേണു venu പറഞ്ഞു...

വിത്സണ്‍‍,
മനോഹരമായിരിക്കുന്നു.
ഞാന്‍ എന്നെ ഈ ഭൂലൊകത്തടയാളപ്പെടുത്താന്‍ എന്നേ ശ്രമിക്കുന്നു. വ്യര്‍ഥ മോഹങ്ങളാണെന്നീ ശകലം എനിക്കു പ്റഞ്ഞു തന്നോ.. ആശംസകള്‍.

മുസാഫിര്‍ പറഞ്ഞു...

കവിത അസ്സലായിരിക്കുന്നു.പക്ഷെ രാജേഷിന്റെ കമന്റു വായിച്ചപ്പോള്‍ ഒരു സംശയം.ഇതു തൃശ്ശുര്‍ മാളക്കടുത്തുള്ള കുഴുര്‍ അല്ലെ ?

ചന്തു പറഞ്ഞു...

‘ഇ’ വായിച്ചിരുന്നു.അന്നേ ഈ ഭൂപടം മനസ്സില്‍ പതിഞ്ഞിരുന്നു.നല്ല വരികള്‍ വിത്സന്‍.

Rajesh R Varma പറഞ്ഞു...

വില്‍സണ്‍,

കവിത നന്നായിരിക്കുന്നു.

മുസാഫിര്‍,

മുമ്പത്തെ കമന്റിട്ട രാജേഷ്‌ ഞാനല്ല.

വല്യമ്മായി പറഞ്ഞു...

അപ്പോള്‍ വിശാഖത്തിനു വേണ്ടിയാണല്ലെ ഗൂഗ്ഗിള്‍ എര്‍ത്ത് ഉണ്ടാക്കിയത്

kuzhoor wilson പറഞ്ഞു...

"കവിത അസ്സലായിരിക്കുന്നു.പക്ഷെ രാജേഷിന്റെ കമന്റു വായിച്ചപ്പോള്‍ ഒരു സംശയം.ഇതു തൃശ്ശുര്‍ മാളക്കടുത്തുള്ള കുഴുര്‍ അല്ലെ ? "

athe athe athe
aa kuzhoor thanne.
kuzhoor narayanmarararude janma sthalam.
ippol nedupaseri airportil ninnum
14 kilo meter mathram akale.


അപ്പോള്‍ വിശാഖത്തിനു വേണ്ടിയാണല്ലെ ഗൂഗ്ഗിള്‍ എര്‍ത്ത് ഉണ്ടാക്കിയത്

yes, athu nokkumpozhum
njan pandu irunnu
koottu kare kathirinnuan stalam
nokkunna
oru paripadi
enikku ippozhum undu

Karthika പറഞ്ഞു...

നമ്മുടെ നിഷ്കളങ്കമായ അടയാളപ്പെടുത്തലുകൽക്കപ്പുറം
കാശ്മീർ എവിടെയൊ നഷ്ടപ്പെട്ടുവൊ?നല്ല വരികൽ...