ഇരട്ടകള്‍

ടി.പി.അനിൽകുമാറിനു

നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്

നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും

നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല

പിന്നെ നീ ഇടക്കിടെ കരയും
നിന്‍റെ കണ്ണീരിനു എന്തോരു ഉപ്പാ
എന്‍റെ കണ്ണീരിനു കടും മധുരമാ
ഒരു തുള്ളി തരില്ല

നീ വേണമെങ്കില്‍
പട്ടിണി കിടക്കു

ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി

പിന്നെ നീ ഇടക്കിടെ കവിത ചൊല്ലും
ഞാനും ചൊല്ലും
എല്ലാവരും ചൊല്ലും
ചൊല്ലെട്ടെടാ

ലോകാവസാനം വരെ
ഒറ്റക്കു തന്നെ
കരഞ്ഞു കാലുപിടിച്ചോളാമെന്നു
നീ ആര്‍ക്കെങ്കിലും
വാക്കു കൊടുത്തിട്ടുണ്ടോ

ഞാന്‍ കൊടുത്തിട്ടില്ല
കൊടുക്കകയുമില്ല എങ്കിലും
ഒരാള്‍ക്കൊഴിച്ച് എന്നു
ബ്രാക്കറ്റിലെങ്കിലും എഴുതാന്‍
കൈ തരിക്കുന്നതെന്തിനാ

അതു നിനക്കു അറിയുമായിരിക്കും

ആ വേണം
നീ എന്തെങ്കിലുമൊക്കെ അറിയണം

എന്നാലും
നമ്മളൊരുമിച്ചു ഒരിക്കലും
ആല്‍ത്തറയില്‍
ഇരിക്കുകയില്ല

എന്തിനു വെറുതെ
ആ ആല്‍മരം
കരിച്ചു കളയണം

നീ കണ്ടുവോ എന്നറിയില്ല
ഞാന്‍ വന്നു തുടങ്ങിയതു മുതല്‍
നിന്‍റെ കവിതയിലെ
മുരിങ്ങമരം ഉണങ്ങിതുടങ്ങിയിട്ടുണ്ട്

പിന്നെ നീ പെണ്ണായി
ജനിക്കാനൊന്നും പോണ്ട
നിന്നോളം വരില്ല
ഒരു പെണ്ണും

തെറി കേള്‍ക്കുമെന്നോ?
കേൾക്കട്ടെ
എന്‍റെ പെണ്ണുങ്ങളെല്ലാം
ആണുങ്ങളാണ്

നീ ഉള്ള ഒരിടത്തും
നീയില്ലാത്തപ്പോള്‍
ഞാന്‍ പോകില്ല

ഇരട്ടകളായി
പിറന്നതിന്‍റെ ശിക്ഷ ഇനി വയ്യ

നിന്‍റെയുമെന്‍റെയും
സിരകളില്‍ ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ് മദ്യമാണ്

പറഞ്ഞില്ലെന്നു വേണ്ട
ഞാന്‍ ബ്രാന്‍ഡ് മാറ്റുകയാണ്

^2006

18 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

ഇരട്ടകള്‍

ടി.പി.അനില്‍കുമാറിനു
(http://www.changadam.blogspot.com/)

നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്

നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും

നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല

വിഷ്ണു പ്രസാദ് പറഞ്ഞു...

പ്രിയപ്പെട്ട വിത്സണ്‍ ,താങ്കളുടെ ഇതേ വരെയുള്ള കവിതകളൊന്നും(ഞാന്‍ വായിച്ച)ഉണ്ടാക്കാത്ത ഒന്ന് ഈ കവിത ചെയ്യുന്നുണ്ട്.വായനക്കാരനെ കവിയിലേക്ക് അടുപ്പിക്കുന്ന ഒരു മാജിക് ഇതിലെവിടെയോ.....

KANNURAN - കണ്ണൂരാന്‍ പറഞ്ഞു...

അങ്ങിനെ സിരകളിലൂടെ ചോരയ്ക്കു പകരം ബ്രാണ്ടിയും ഓടാന്‍ തുടങ്ങി. ഞാനിനി ഇവിടെ നിന്നാല്‍ ശരിയാവില്ല.

ദില്‍ബാസുരന്‍ പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
ഇത് മനോഹരമായിരിക്കുന്നു. അനിലേട്ടനേയും വിത്സണ്‍ ചേട്ടനേയും ഒരുമിച്ച് കണ്ടിട്ടുള്ളതോണ്ടാണോ എന്നറിയില്ല ഇന്റിമസി ശരിയ്ക്കും ഫീല്‍ ചെയ്യുന്നുണ്ട്. :-)

ലാപുട പറഞ്ഞു...

കനലുപോലെ ഒരു കവിത....

സുനില്‍ കൃഷ്ണന്‍ പറഞ്ഞു...

നിറയുന്ന കുപ്പിയിലെ കവിയുന്ന ലഹരി

പെരിങ്ങോടന്‍ പറഞ്ഞു...

ഇത്ര ആര്‍ജവത്തോടെ അതിലുപരി ആത്മാര്‍ഥതയോടെ എഴുതുന്നവര്‍ വിരളമാണു്. കവിത നന്നായി വില്‍‌സണ്‍.

Physel പറഞ്ഞു...

വെറുതെ നന്നായിന്നു പറഞ്ഞാല്‍ പോര പെരിങ്സ്....ഞാന്‍ ഒരു “ബ്രില്യന്റ്” കൂടെ ചേര്‍ക്കട്ടെ ആ കമന്റിനൊപ്പം?

ബെന്യാമിന്‍ പറഞ്ഞു...

വില്‍‌സണ്‍, ഈ കവിതയുടെ പേരില്‍ എന്റെ വക രണ്ടുപെഗ്ഗ്!!

വിശാല മനസ്കന്‍ പറഞ്ഞു...

വിത്സന്റെ കവിതകള്‍ വല്ലാതെ എന്നെ ആകര്‍ഷിക്കുന്നുണ്ടിപ്പോള്‍. ഇനിയും ഇനിയും എഴുതുക.

യാത്രാമൊഴി പറഞ്ഞു...

എന്റെ ഒരു ചങ്ങാതിയുടെ ബ്ലഡ് ഗ്രൂപ്പ് യു.ബി പോസിറ്റിവ് എന്നാണ് പറഞ്ഞിരുന്നത്. മൂപ്പരുടെ സിരകളില്‍ എപ്പോഴും വിത്തല്‍ മല്യയുടെ യു.ബി ബീയറായിരുന്നു.

ഈ കവിതയ്ക്ക് ചിയേഴ്സ്.

വിനയന്‍ പറഞ്ഞു...

"നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്"

അതു വല്ലാത്ത ബന്ധം തന്നെ

ചില നേരത്ത്.. പറഞ്ഞു...

കവിത, ഒരുബന്ധത്തിന്റെ തീവ്രതയത്രത്തോളം മനോഹരമായിരിക്കുന്നു.
വിത്സണ് നന്ദി.

അനിലന്‍ പറഞ്ഞു...

ini karayilla mathiyo????

അജ്ഞാതന്‍ പറഞ്ഞു...

കുഴൂരാനേയ്,
ക്രിസ്തുമസ്സ് കാരണം എത്താന്‍ വൈകി.
നന്നായിരിക്കണൂ... ചിയേഴ്..സ്സ്സ്..
ഇവിടെ “വൈറ്റ് സിമന്റ് വാറ്റാണ്”, അതാകുമ്പോള്‍ “ഒരേ ബ്രാന്റ്” ആവാന്‍ ചാന്‍സ് കുറയും..

ലോന

കുട്ടപ്പന്‍ പറഞ്ഞു...

“ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി“

അതു നന്നായില്ല

jyothi പറഞ്ഞു...

അപ്പൊ ചങ്ങാത്തമോ ചങ്ങാതീ???? അതും വരുെം പോകും ല്ലേ ??

jyothi പറഞ്ഞു...

അപ്പൊ ചങ്ങാത്തമോ ചങ്ങാതീ???? അതും വരും പോകും ല്ലേ ?? ഇതിനുത്തരം ഇരട്ടകള്‍ വായിച്ചപ്പോള്‍ കിട്ടി കേട്ടോ!!!