പേടി


പേടിയാണെനിക്കു
പൈസയില്ലാത്ത എന്നെ

പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി

കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു

തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം

പിച്ചക്കാരന്റെ
പരിഹാസച്ചിരി

വണ്ടിക്കാശു കൊടുക്കുന്ന
കൂട്ടുകാരന്റെ തമാശ

ചായക്കടക്കാരന്‍
കുമാരേട്ടന്റെ ദുര്‍മുഖം

പേടിയാണെനിക്കു
പൈസയുള്ള നിന്നെ


^ 1996

26 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി

കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു

തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം

......
പേടി.
11 വര്‍ഷം മുന്‍പു എഴുതിയതു

sandoz പറഞ്ഞു...

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയതാണെന്ന് പറഞ്ഞപ്പൊ..എനിക്ക്‌ ഒരു കാര്യം മനസ്സിലായി.ആന്ന് വില്‍സണു സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.അതായത്‌ തൊഴില്‍ ഒന്നും ഉണ്ടായിരുന്നില്ലാ എന്ന്.
[അന്ന് ചായക്കടക്കാരന്‍ വില്‍സണെ പിടിച്ചു നിര്‍ത്തി എന്നാണു തോന്നുന്നത്‌]

മുല്ലപ്പൂ || Mullappoo പറഞ്ഞു...

നല്ല കവിത.
നൊമ്പരമാകുന്നു ഈ പേടി.

swantham പറഞ്ഞു...

ആ തേഞ്ഞ ചെരുപ്പെവിടെ? എനിക്കിഷ്ടപ്പെട്ടു- പെണ്ണിനെയും -
ഇപ്പോഴും ആ ചെരിപ്പ്‌ ഉണ്ടോ?
എങ്കില്‍ എപ്പോഴും അത്‌ ധരിക്കുന്നതാണെനിക്കിഷ്ടം.
സ്വന്തം,

കുറുമാന്‍ പറഞ്ഞു...

ഇഷ്ടമായി ഈ കവിത

എന്നാലും ഒരു ഓടോ :

തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം - വിത്സാ, അവള്‍ നോക്കിയത് തേഞ്ഞ ചെരിപ്പിലേക്കായിരുന്നില്ല, താങ്കളുടെ മുഖത്തേക്കായിരുന്നു. അല്പം കോങ്കണ്ണുള്ളതുകൊണ്ട് താങ്കള്‍ അവളെ തെറ്റിദ്ധരിച്ചു! ഏതു നദിയില്‍ മുങ്ങിയാല്‍ പോകും ഈ ശാപം - (ഞാന്‍ ഫിറ്റാ - മുന്‍ കൂര്‍ ജാമ്യം)

Sul | സുല്‍ പറഞ്ഞു...

തീഷ്ണതയുള്ള ആവിഷ്കരണം.

-സുല്‍

വേണു venu പറഞ്ഞു...

പതിനൊന്നു വര്‍ഷത്തിനു ശേഷവും ആ നൊമ്പരം തേഞ്ഞിട്ടില്ല .

മുരളി വാളൂര്‍ പറഞ്ഞു...

pakshe undayikkazhiyumpol illenkilum kuzhappamillayirunnu enna thonnalundavunnidathanu ee pediyute anthyam....

ദില്‍ബാസുരന്‍ പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
താങ്കളുടെ കവിതകള്‍ ഞാന്‍ തെരഞ്ഞ് പിടിച്ച് വായിക്കുന്നു. ഇതും മനോഹരം.

Peelikkutty!!!!! പറഞ്ഞു...

നന്നായിട്ടുണ്ട്.

jyothi പറഞ്ഞു...

എന്നാലും കഞ്ഞി വിളമ്പുന്ന അമ്മയുടെ പിശുക്കിനെയും പേടിക്കണം എന്ന ഒരവസ്ഥ!!!!

കൈപ്പള്ളി പറഞ്ഞു...

പലര്‍ക്കും ഉള്‍കൊള്ളാന്‍ ആവാത്ത് ദാരിദ്ര്യത്തിന്റെ മുഖങ്ങള്‍, വ്യക്തമായി താങ്കളുടെ കവിതയില്‍ തെള്യുന്നു.

സു | Su പറഞ്ഞു...

വി‌‌ത്സണ്‍,

സത്യം മുന്നില്‍ വന്നു നിന്നതുപോലെ തോന്നി. ഒളിവില്ലാതെ.

മക്കളോട്, കഞ്ഞിയ്ക്ക് പിശുക്കു കാട്ടണമെന്കില്‍ ആ അമ്മയുടെ അവസ്ഥ എന്തായിരിക്കും?

ഓരോ വാക്കുകളും സത്യമായുള്ള കവിത. ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

അജ്ഞാതന്‍ പറഞ്ഞു...

വില്‍സണ്‍.. നല്ല കവിത... ബില്‍ ഗേറ്റ്‌സിനുപോലും പണം കൊടുത്തുവാങ്ങാന്‍ കഴിയാത്ത ഒരു എക്സ്‌പീരിയന്‍സല്ലേ സുഹൃത്തേ ഇത്‌?

വിശാല മനസ്കന്‍ പറഞ്ഞു...

വിത്സണ്‍ ജി. ഇത് വായിച്ചപ്പോള്‍ ചങ്കിനകത്തൊരു കഴപ്പ് ഫീല്‍ ചെയ്യുന്നു.

വെരി നൈസ്.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ആഴമുള്ള വരികള്‍...
നെഞ്ചിലൊരു തേങ്ങല്‍ തികട്ടി വരുന്നു

അജ്ഞാതന്‍ പറഞ്ഞു...

വിങ്ങലുണര്‍ത്തുന്ന അങ്ങനെയായിരം ഈരടികള്‍, വിശന്നവന് മാത്രം എഴുതാവാവുന്നത്, അഭിനന്ദനങ്ങള്‍

-പാര്‍വതി.

അജ്ഞാതന്‍ പറഞ്ഞു...

ആ വേദന എന്നിലേക്കും‌ പകര്‍ന്നു.

വളരെ നല്ല കവിത

അജ്ഞാതന്‍ പറഞ്ഞു...

പതിനൊന്നു വര്‍ഷം മുമ്പ്, ഈ പേടിയെ അതിജീവിച്ചത് തേഞ്ഞ ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ മുന്നില്‍ മിന്നുന്ന അഡിഡാസിനൊപ്പം വാറ് പൊട്ടാറായ റബ്ബര്‍ സ്ലിപ്പറിരുന്നു ചിരിച്ചിരുന്നു.

വേണു venu പറഞ്ഞു...

പതിനൊന്നു വര്‍ഷത്തിനു ശേഷവും ആ നൊമ്പരം തേഞ്ഞിട്ടില്ല .
പതിനൊന്നു വര്‍ഷം മുമ്പ്, ഈ പേടിയെ അതിജീവിച്ചത് തേഞ്ഞ ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു.
എനിക്കു് ശ്രീ.പോളിന്‍റെ വാക്കുകള്‍ കൂടി കൂട്ടി ചേര്‍ക്കണമെന്നു തോന്നുന്നു.

kuzhoor wilson പറഞ്ഞു...

എന്‍റെ പേടി ഇതു വരെ മാറിയിട്ടില്ല

ബിന്ദു പറഞ്ഞു...

ഇന്നത്തെ പേടി മാറി, അല്ലെ?
പേടിയാണെനിക്കോരോ മെയില്‍ വരുമ്പോഴും..
ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിലെ അക്കങ്ങള്‍ കൂടുന്നു...
:)

അജ്ഞാതന്‍ പറഞ്ഞു...

വിത്സാ, ഈ പേടി നല്ലതാണ്, ഇതാണ് നിന്നെ നല്ലവനാക്കി നിലനിര്‍ത്തുന്നത്. തേഞ്ഞ ചെരിപ്പ് തഴമ്പിപ്പിച്ച പാദവും ബീഡിക്കറയുടെ ചുണ്ടുകളും ഇന്ന് അദിഡാസും ലിപ്സ്റ്റിക്കും കൊണ്ടു നിനക്കു പൊതിയാം. എന്നാലും ആ പേടി പൊതിയാന്‍ പറ്റാത്തതാണ് എന്ന തിരിച്ചറിവ് കാത്തു സുക്ഷിക്കുക

kuzhoor wilson പറഞ്ഞു...

ഈ കവിത ഞാനും വല്‍സന്‍ എന്ന എന്റെ കൂട്ടുകാരനും കൂടി നടക്കുമ്പോള്‍ എഴുതിയതാണു.

അന്നു അവന്‍ കേരളവര്‍മ്മ കോളേജില്‍ പടിക്കുന്നു.
ചിലവിനായി അവന്‍ ശനിയും ഞായറും ചെടികള്‍ വില്‍ക്കാന്‍ പോകും. വീടുകള്‍ കയറിയിറങ്ങി വസ്ത്രങ്ങള്‍ വില്‍ക്കും. അടിവസ്ത്ര്നങ്ങള്‍ ഉള്‍പ്പടെ.

വല്‍സലന്‍ കാക്കാലന്‍ എന്നു എഴുതി ഒപ്പിടുമായിരുന്നു അന്നു അവന്‍ അന്നു.

ഇപ്പോള്‍ വക്കീലാണു.

ഉറക്കം ഒരു കന്യാസ്ത്രീ
എന്ന എന്റെ അദ്യപുസ്തകത്തില്‍ ഈ കവിത അവനാണു സമര്‍പ്പിചിരിക്കുന്നതു.

ഗന്ധര്‍വ്വന്‍ പറഞ്ഞു...

ഭയം മാത്രം നല്‍കുന്ന ദാരിദ്ര്യം ഒടുവില്‍ എന്തിനേയും നേരിടുന്ന ഒരു വിപ്ലവകാരിയെ ശൃഷ്ടിക്കുന്നു. ഇല്ലായ്മകളാണവന്റെ ശക്തി. അതുകൊണ്ട്‌ ഉള്ളവന്‍ ഭയക്കുക. സൂചിക്കുഴക്കിടയിലൂടെ അവന്‍ അനായാസം സഞ്ചരിക്കും.
നല്ല കവിത- അനുഭവ തീക്ഷ്ണം

Physel പറഞ്ഞു...

വിത്സണ്‍, കവിത നന്നായി, അതിന്റെ ലാളിത്യം കൊണ്ട്!