വെള്ളിയാഴ്‌ച, ജനുവരി 26, 2007


അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്‌


അന്തോണീസ്‌
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു

കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
‍ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി

കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി

അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു

ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ


^ 2007

16 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി"

"അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്‌ "
പുതിയ കവിത
ഞാന്‍ ഒളിപ്പിച്ചു വയ്ക്കുന്നു എന്നു പരാതി പറഞ്ഞവര്‍ക്കു.

ഞാന്‍ കവിത നിര്‍ത്തി എന്നു സങ്കടപ്പെട്ടവര്‍ക്കു. സന്തോഷിച്ചവര്‍ക്കു...

വിഷ്ണു പ്രസാദ് പറഞ്ഞു...

ചില വെളിച്ചങ്ങള്‍ നമ്മെ അന്ധരാക്കും.

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
നല്ല ആശയം. ഇഷ്ടമായി. :-)

വേണു venu പറഞ്ഞു...

വില്‍‍സണ്‍ജി മനോഹരമായ ആശയം.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വായിച്ചു..... അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

കണക്കു പരീക്ഷ മുഖക്കുരു
"കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി"

"എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര"

തകര്‍ത്തു
കുഴൂരാനേ, തകര്‍ത്തു.

എം.എച്ച്.സഹീര്‍ പറഞ്ഞു...

പക്ഷെ ഞങ്ങള്‍ക്ക്‌ കാണാം അ വെളിച്ചം..നന്നായി.

ഏറനാടന്‍ പറഞ്ഞു...

കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാം വായിക്കാറുണ്ട്‌.

Kalesh Kumar പറഞ്ഞു...

ഉഗ്രന്‍

Jayesh/ജയേഷ് പറഞ്ഞു...

എനിക്കങ്ങോട്ട് ദഹിച്ചില്ല....ക്ഷമിക്കണം

കുട്ടനാടന്‍ പറഞ്ഞു...

എന്തിനുവേണ്ടി കത്തുന്നു എന്നറിയാതെ ആര്‍ക്കോ വേണ്ടി ഉരുകിത്തീരുന്ന ഒത്തിരി മെഴുകുതിരികള്‍ ഇനിയുംബാക്കിയുണ്ട് വിത്സാ
തുടരുക

blesson പറഞ്ഞു...

ullil thatti Vaichu........

kathikkan iniyum aalukal undavumenkilum kathiyolichathu.....kootti kathikkan......ini aavumo???

athinu ini oru balyam.....anyam......namukku..ini athinu avilleda...

Great wilson...ee kavitha thanee ninnu kathunnu....abhinandnangal..

Blesson

ഇഗ്ഗോയ് /iggooy പറഞ്ഞു...

നിന്റെ അള്‍ത്താരയില്‍ നീറിനിന്നല്ലയോ
നെറുകില്‍ വെളിച്ചമൊരു പൂവായ് വിടര്‍ന്നത്.

അനില്‍ ജിയെ പറഞ്ഞു...

അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു

ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ


ഈ രചനയുടെ അവസാനത്തെ രണ്ടു ഖണ്ഡികകള്‍ ഒരു നല്ല വായനയ്ക്കുതകുന്ന വ്യക്തതയോ തീക്ഷ്ണതയോ നല്‍കിയില്ല എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ് . യഥാര്‍ത്ഥത്തില്‍ അവിടെ ആയിരുന്നു കവിതയുടെ ആത്മാവ് .ഒരു കേവല വായനക്കാരന്‍ എന്നാ നിലയില്‍ എന്നെ ആ ഭാഗം നിരാശപ്പെടുത്തി . ഒരു കവി എന്ന നിലയില്‍ താങ്കളെ തൃപ്തിപ്പെടുത്തിയിരിക്കാം എങ്കിലും!!!

priyesh പറഞ്ഞു...

cycle agarbakthiyude parasyamano? ...........prarthikkanoro karanangal .............

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

നീറ്റലുണ്ടാക്കുന്ന വെളിച്ചം..