ഞായറാഴ്‌ച, ഫെബ്രുവരി 25, 2007


വരും വരെ

ഉറങ്ങില്ല നിശ്ചയം
നീ വരും വരെ

എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം

ഉണരില്ല നിശ്ചയം
നീ വരും വരെ


^ 1998, 2007

6 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

എനിക്ക് കരിനാക്കു ഉണ്ടു.
ചിലതെല്ലാം അറം പറ്റും.

പേനക്കും അതു കിട്ടി.
കഴിഞ്ഞ കവിത അറം പറ്റി.

ഇതാ പുതിയ വേദന

അജ്ഞാതന്‍ പറഞ്ഞു...

സുന്ദരം...

വിനയന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു.ഞാന്‍ ഏറേ ആസ്വദിക്കുന്ന ഒന്നാണ് ഉറക്കം.ഉറക്കത്തില്‍ ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നു.എന്നെ കൊണ്ട് മറ്റുള്ളവരും.

ടി.പി.വിനോദ് പറഞ്ഞു...

വിരഹത്തിന് ഒരു ഹോര്‍മോണ്‍ ഉണ്ടായിരിക്കുമോ?
കവിത ഒരു പാടിഷ്ടമായി...

റീനി പറഞ്ഞു...

ഉറങ്ങില്ല ഞാനും, വരുമ്പോള്‍
എന്നെ ഉണര്‍ത്തിയില്ലെങ്കിലോ?
വരില്ലെന്ന്‌ സ്വപ്നം കാണുമ്പോള്‍
അടുത്തുണ്ടെങ്കില്‍
ഉറക്കത്തില്‍ രണ്ട്‌ കൊടുത്തെങ്കിലോ?

Kalesh Kumar പറഞ്ഞു...

അത് കലക്കി!

പി.എസ്: ബൂലോഗത്തെ ഇപ്പഴത്തെ അവസ്ഥ കവി എങ്ങനെ കാണുന്നു?