ശനിയാഴ്‌ച, മാർച്ച് 10, 2007


2007 ഫെബ്രൂവരി 28

അടുത്ത ജന്മത്തില്‍
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി

കഴിഞ്ഞ ജന്മത്തിൽ
‍പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്‌
അപ്പോളതിലൂടെ നടന്നുപോയി

അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു

പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും

എന്നാലും ആ വഴിയോരത്ത്‌
ചോളപ്പൊരി കണ്ടപ്പോൾ
‍വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ

എനിക്കറിയില്ല

എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോൾ
‍തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോൾ
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കൽ
‍സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു

അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു


അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും

അദ്യം മരിച്ചാൽ
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും

ഈ ദൈവത്തിന്റെ ഒരു കാര്യം

അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍

എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോൾ ‍ഞാനൊരു സിഗരറ്റ്‌ കൂടി വലിച്ചു

ഞാന്‍ ജനിച്ചിട്ട്‌ പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്‌
ഇക്കുറി ദാ പോകുന്നു

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ച  വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു


^ 2007



21 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"അടുത്ത ജന്മത്തില്‍
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി

കഴിഞ്ഞ ജന്മത്തില്
‍പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്‌
അപ്പോളതിലൂടെ നടന്നുപോയി"

......
........
"അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും

ഈ ദൈവത്തിന്റെ ഒരു കാര്യം"



ഈ കവിത അടുത്ത കാലത്ത്‌
എനിക്കു സംത്യപ്തി തന്ന ഒന്നാണു.
പേരിടാന്‍ പറ്റുന്നില്ല.

നിങ്ങള്‍ക്കു സഹായിക്കാം
നല്ലത്‌ ഒടുവില്‍ ഇടാം.

എന്താ ?
പേരിനൊപ്പം
അഭിപ്രായങ്ങളും വേണം.

ദേവസേന പറഞ്ഞു...

ആദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

പ്രണയത്തിന്റെ മാ‍ത്രം ഒരു കുഴപ്പമാണിത്.
സമാധാനമായിട്ട് മരിക്കാന്‍ പോലും പറ്റില്ല

പേരിടല്‍ കര്‍മ്മം ജനകന്‍ തന്നെ നിര്‍വഹിക്കുന്നതാണു ഭംഗി. ഒരു പാട്ടാണ് ഓര്‍മ്മ വരുന്നത്
എന്‍ പ്രാണനായകനെ എന്തു വിളിക്കും,
എങ്ങനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും.

Kaithamullu പറഞ്ഞു...

വിത്സാ,

രണ്ടു വട്ടം വായിച്ചു.
പക്ഷേ വായിച്ചതിലും അധികം എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍.ഇനി പ്രിന്റ് എടുത്ത് വീട്ടില്‍ കൊണ്ടുപോയി സ്വസ്ഥമായിരുന്ന് വായിക്കണം.
-ദാങ്ക്സ്!

Unknown പറഞ്ഞു...

പ്രണയത്തിനെയും മുക്കിക്കൊല്ലുന്ന പ്രളയമായി മാറുകയാണോ പരിണയം?

പ്രണയത്തെ ശരിയായി മനസ്സിലാക്കാതെ വാചാലതയുടെ വര്‍ണ്ണത്തുമ്പികളുടെ ചിറകിലേറി ജീവിതത്തിന്റെ മരുപ്പച്ച തേടുന്നവര്‍ ചുറ്റും കൂടിക്കൂടി വരുന്നുവോ?

എല്ലാറ്റിനും മുകളില്‍ സ്വന്തമാക്കലിന്റെ മന:ശ്ശാസ്ത്രം കൂടി മേമ്പൊടി ചേര്‍ക്കുമ്പോള്‍ കുഴൂരിന്റെ ചിന്തകളിലേക്കൊരു നൂല്‍പ്പാലം തുറന്നു കിട്ടുന്നു.


"എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോള്
‍തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോള് ‍
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കല്
‍സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു"


ഒരു പേര് ‘പ്രണയപരിണാമം’

വിശാഖ് ശങ്കര്‍ പറഞ്ഞു...

വരഞ്ഞ് ഉപ്പിട്ട് വെയിലത്തുണക്കിയെടുത്താല്‍ കാല്‍പ്പനികദുര്‍മ്മേദസ്സുകളെല്ലാം ഉരുകിത്തീര്‍ന്ന് കരുവാടുപോലൊന്നു കിട്ടും;നമ്മുടെകാലത്തെ പ്രണയത്തിന്റെ സത്ത.ആര്‍ത്തിയോടെ വാരിത്തിന്നുവാന്‍,വിശപ്പടങ്ങുമ്പോള്‍ ഒറ്റിക്കൊടുത്തു മുക്തിനേടാന്‍ ഒരു ഉടല്‍;നമ്മുടെ കാലത്തെ പ്രണയിനി.
നമ്മളോ...ഒരു ക്ഷാമകാലം..?
കാബൂളിലെ കമിതാക്കളുടെ കഥ ഗംഭീരമായി.അഭിനന്ദനങ്ങള്‍..

Kumar Neelakandan © (Kumar NM) പറഞ്ഞു...

വില്‍‌സണ്‍ പറഞ്ഞതുപോലെ തന്നെ ഞാനും പറയാം.

ഈ കവിത അടുത്ത കാലത്ത്‌
എനിക്കും സംത്യപ്തി തന്ന ഒന്നാണു.

ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

സന്തോഷം. സ്നേഹം.

ചന്ദ്രസേനന്‍ പറഞ്ഞു...

പ്രണയത്തിന്റെ ഓരോ അവസ്ഥകള്‍....

ഈ ദൈവത്തിന്റെ ഒരു കാര്യം..

അജ്ഞാതന്‍ പറഞ്ഞു...

ഇത്രയധികം വട്ടന്‍‌മാ‍രെ ഒരുമിചു കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം !


കൈതമുള്ള് said...

ഇനി പ്രിന്റ് എടുത്ത് വീട്ടില്‍ കൊണ്ടുപോയി സ്വസ്ഥമായിരുന്ന് വായിക്കണം.

11:16 PM


അപാരം തന്നെ.....

വിനയന്‍ പറഞ്ഞു...

Dear Wil
അതി ഗംഭീരം എന്ന് പറയാതെ വയ്യ.ശരിക്കും ഞാന്‍ ആസ്വദിച്ചു വായിച്ചു.വരികളിലും വരികല്‍ക്കിടയിലും.

My Favorit Blood Lines..
"അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു"

Thanks So Much

അജ്ഞാതന്‍ പറഞ്ഞു...

Beautiful....

a name suggestion..
"yudhakandam"

Rammohan Paliyath പറഞ്ഞു...

'ini ezhuthilla' ennu peridoo. ini ningal ezhuthenda mister. (ninneppolorutthane mister ennu vilippichu ee kavitha. athilum valuthu enthundu?)

അജ്ഞാതന്‍ പറഞ്ഞു...

Hey... what do u mean MISTER ram mohan?
mr is the best word to give respect..

ENTE PERU PINNE PARAYAM CHETTA..

Kuzhur Wilson പറഞ്ഞു...

പേരിടല്‍ കര്‍മ്മം ജനകന്‍ തന്നെ നിര്‍വഹിക്കുന്നതാണു ഭംഗി എന്നു ദേവസേന.
അമ്മമാര്‍ക്ക് പേരിടലില്‍ ഒരു പങ്കുമില്ലേ ?

പൊതുവാള്‍ പറഞ്ഞതു
ഒരു പേര് ‘പ്രണയപരിണാമം’

ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന് ഓര്‍ക്കൂട്ടില്‍
ഒരാള്‍ പറഞ്ഞു.
അതു ഉള്ളിലുണ്ടു.

ഇനി എഴുതില്ല എന്നു രാംജി.
ശ്രമിക്കാം.

എന്തോ ഒരു ശാന്തത.
കലാഭവന്‍ മണിയുടെ പാട്ടിലേതു പോലെ
പരക്കം പാച്ചിലിനു ഒതുക്കം കിട്ടിയതുപോലെ....

അനിലൻ പറഞ്ഞു...

angane parakam paachilinu othukkam kittumo?
ikkavitha onnozhinjupokatte ennittezhuthaam ninakku.
love

jaya പറഞ്ഞു...

enikku vayassavukayano enna samshayam balappedunnu. inganeyokkeyano kavithakal malayalathil ezhuthappedunnathe?
kalpana maathram porallo alle, varikal kavithayavan?
enikku vayassav..................

aneeshans പറഞ്ഞു...

മാഷേ നല്ല വരികള്‍.

അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

സത്യം എനിക്കുന്‍ തോന്നാറുണ്ടേ.........

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

ഞാന്‍ നിനക്ക് ഒരായിരം ഉമ്മ തരുന്നു

അരുണ്‍ ടി വിജയന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ധന്യാദാസ്. പറഞ്ഞു...

അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു.

ഈ വരികളില്‍ വെച്ചാവും നമ്മളൊക്കെ കണ്ടുമുട്ടുന്നത്.
:)

ചന്തു നായർ പറഞ്ഞു...

നല്ലത്....ഭാവുകങ്ങൾ...ചന്തുനായർ

jaya പറഞ്ഞു...

sundaramaaya onnu