ഇരട്ടക്കുട്ടികളുടെ ടീച്ചര്‍

ഒരേ കുട
ഒരേ ഉടുപ്പ്‌
ഒരേ ഹാജര്‍
ഒരേ അച്ചന്

‍സുമിക്ക്‌ ഹിന്ദിയില്‍ 41 1/2
സൗമ്യക്കു 41
ഇഗ്ലീഷില്‍ 43
സൗമ്യക്ക്‌ 44
കണക്കില്‍ സമാസമം

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്‌

ലീവ്‌ ലെറ്ററില്‍ രണ്ടു പേര്‍ക്കും പനി
സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചര്‍ കളിയാക്കിയത്‌ സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു

സുമി പദ്യം തെറ്റിച്ചപ്പോള്
‍സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇപോസിഷന്‍
എഴുതിയതു സുമി

നാലു കണ്ണുകളുടെ രശ്മികള്
‍പലപ്പോഴും ടീച്ചറെ തെറ്റിച്ചു
സുമിയെവിടെയെന്നു സുമിയോട്‌ ചോദിച്ചു

ഞാന്‍ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു

ഒരു ദിവസം ടീച്ചര്‍
ഹാജര്‍ വിളിക്കുകയായിരുന്നു
സുമി-സൗമ്യ

ഹാജര്‍ എന്ന കുഞ്ഞുശബ്ദം
വിറയാര്‍ന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികള്‍ക്കും
കണ്ണുകള്‍ക്കും മൂക്കുകള്‍ക്കുമിടയില്
‍ടീച്ചര്‍ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകള്‍

^ 2004

3 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ഇരട്ടക്കുട്ടികളുട്ടികള്‍
എനിക്കെന്നും ആഗ്രഹവും. അത്ഭുതവും ദുഖവുമായിരുന്നു.

ടി.പിയുടെ മക്കളെ കണ്ടിട്ടില്ല.

ക്യഷ്ണമണികള്‍ എന്നു ഇരട്ടക്കുട്ടികളെക്കുറിച്ച്‌ രാം മോഹന്‍ പാലിയത്ത്‌.

പി.കെ പാറക്കടവിന്റെ ക്യഷ്ണമണികളെ കണ്ടിട്ടുണ്ട്‌.

തട്ടേക്കാട്‌ വെള്ളത്തില്‍ ഒരുമിച്ച്‌ നീന്തിയ അശോകന്റെ ഇരട്ടകളുടെ പടം.

നാട്ടിലെ അന്തോണിയും, ചാക്കപ്പനും പലരെയും പറ്റിച്ചിട്ടുമുണ്ട്‌.

(ഇലകളായി പുനര്‍ജ്ജനിക്കുമെങ്കില്‍ ഒരേ മരത്തില്‍ പിറക്കണം എന്നു എ.അയ്യപ്പനും)


ഇനി ഒരു ജന്മമുണ്ടെങ്കില്‍
ഇരട്ടകളായി പിറക്കണം.

കുഞ്ഞേട്ത്തീ പറഞ്ഞു...

ഹാജര്‍ എന്ന കുഞ്ഞുശബ്ദം
വിറയാര്‍ന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികള്‍ക്കും
കണ്ണുകള്‍ക്കും മൂക്കുകള്‍ക്കുമിടയില്
‍ടീച്ചര്‍ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകള്‍

മനസ്സിനെ തൊടുന്ന വരികള്‍................

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

ആ നനഞ്ഞ കണ്ണുകള്‍ക്ക് മനസ്സിനെ സ്പര്‍ശിക്കാനാവുന്നു.

വിത്സാ... :)