തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2007


കണ്ണാടിയില്‍ ഒരു രാത്രി

കാണുന്നില്ല കുട്ടനെ

കുളത്തില്‍ കുടത്തില്‍
ക്ലബ്ബിലും ഗ്രൌണ്ടിലും
പള്ളിയില്‍ ടാക്കീസില്‍
സുജിത്തിന്റെ വീട്ടിലും
അങ്ങാടിക്കടകളില്‍
അമ്മായിയുടെ ഫോണിലും

വിളിച്ചൂ നൂറിലും, നൂറ്റിയൊന്നിലും
മറ്റ് നൂറിടങ്ങളില്‍
കുട്ടനില്ലയവിടെയെങ്ങുമേ

കരഞ്ഞൂ കൂട്ടുകാര്‍
ഉറങ്ങീ നാട്ടുകാര്‍
ഉറങ്ങാതിരുന്നു
കരഞ്ഞൂ വീട്ടുകാര്‍

കയ്യെഴുത്ത് കണക്കുകള്‍
ഇമ്പോസിഷന്‍ ഹോംവര്‍ക്കുകള്‍
കാത്തിരുന്നു കുട്ടനെ

ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ്

പുലര്‍ന്ന് ബാര്‍ബര്‍
മുടിക്കട തുറക്കുമ്പോള്‍
ഇരുന്നുറങ്ങുന്നവന്‍
ചുമരിലെ കണ്ണാടിയില്‍

18 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ് "

എവിടെ ഒളിച്ചിരിപ്പാണവന്‍/ അവള്‍

ഇങ്ങോട്ട് വരട്ടെ
വച്ചിട്ടുണ്ട്

മന്‍സുര്‍ പറഞ്ഞു...

വില്‍സണ്‍ ചേട്ടാ.........

മനോഹരമാം ...നിന്‍ കവിത
മനോഹരമാം നിന്‍ വരികള്‍
വരികള്‍ക്കൊത്ത താളവും
താളത്തിനൊത്ത വാക്കും
വാക്കില്‍ നിറയെ കഥയും
കഥയില്‍ നിറയും അന്വേഷണം
അന്വേഷണത്തിനൊടുവില്‍
മനം നിറക്കും ഹാസ്യം
ഹാസ്യത്തിനൊടുവില്‍
നിറഞ മനവുമായ്
കമന്‍റ്റ്ബോക്സിലേക്ക് ....ഒരോട്ടം

അഭിനന്ദനങ്ങള്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

സാല്‍ജോҐsaljo പറഞ്ഞു...

:)

Ajith Polakulath പറഞ്ഞു...

ഞാനിപ്പോഴും അന്വേഷിക്കുകയാണ് ഈ ബ്ലോഗുകളില്‍ കുട്ടനെ....

ഓ.ടോ

നമ്മള്‍ വിവര സാങ്കേതികതയില്‍ ജ്ഞാനം നേടുമ്പോള്‍ വേറേ എന്തോ മറക്കുന്നത് പോലെ അല്ലെ?

ഒരു പക്ഷെ മനുഷ്യത്വം ആകാം
അല്ലെങ്കില്‍ സ്നേഹം

രാസപ്രവര്‍ത്തനത്താല്‍ ടെസ്റ്റ് ട്യൂബിലെ ലായനിക്കുണ്ടാകുന്ന നിറവിത്യാസം പോലെ ഇവിടെ ഇതാ പലതും രാസമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.

ഇന്ന്, ഈ കാലഘട്ടത്തില്‍ ബ്ലോഗുകളിലെ തീവ്രത/ഗൌരവം കുറഞ്ഞിരിക്കുന്നതാണ എന്നെ ഈ തോന്നലില്‍ എത്തിക്കാന്‍ കാരണം

ചിലബ്ലോഗുകളില്‍ നല്ല ചര്‍ച്ചക്കു പകരം വിവാദങ്ങള്‍, ചിലതില്‍ ചര്‍ച്ചകള്‍ വിഷയത്തില്‍ നിന്നും മാറി തെന്നി തെന്നി ഒടുവില്‍ വ്യക്തിവൈരാഗ്യമായി അത് കാന്‍സറായി... മാറുന്നു

നമ്മള്‍ അങ്ങനെ അറിയപ്പെടുകയും , ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമാകാം.. വിവാദങ്ങളാണ്‍ ഇന്ന് സൃഷ്ടികളുടെ പബ്ലിസിറ്റി, വിഷയ മൂല്യം അല്ല.

ഇന്ന് എന്റെ ഇഷ്ടയിടങ്ങളില്‍ ഞാനിടുന്ന അഭിപ്രായം ആകും, എന്റെ അവസാന കമന്റുകള്‍.. ഇതു അതിലൊന്നാണ്.

പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും
കൂട്ടുകൂടി
കൂട്ടുകൂടിയ എഴുത്തുകാരന്‍
കേമന്‍ കെങ്കേമന്‍
അവനെ വിമര്‍ശിച്ചു
വിമര്‍ശ്ശിപ്പിച്ചു
പിന്നെ ഞാന്‍
കേമനായി കെങ്കേമനായി
കല്ലേറുകള്‍ പുഷ്പഹാരങ്ങളായ്.

എഴുത്തുകാരന്‍ പിറുപിറുത്തു
അയാള്‍ മനസ്സിലൊന്ന് കോറി

അയ്യോ അയ്യയ്യോ
കൂട്ടുകൂടണ്ടായിരുന്നു
അവനെന്നെ വിമര്‍ശിച്ചു
വിമര്‍ശ്ശിപ്പിച്ചു

“അപരിചിതനായിരിക്കലായിരുന്നു
പരിചിതനായിരുന്നതിനേക്കാള്‍ നല്ലത്
സ്നേഹം മരിക്കില്ലായിരുന്നു
ദേഹം പകയാല്‍ കിതക്കില്ലായിരുന്നു”

ഞാന്‍ കുട്ടനെ അന്വേഷിച്ചു പോകുന്നു, ബ്ലോഗില്‍ ഇനി ഒരു തിരിച്ചുവരവ് വരെ അവനെ തിരക്കി ഞാന്‍ നടക്കും.

എല്ലാവര്‍ക്കും ആശംസകള്‍

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

അലിഅക്‌ബര്‍ പറഞ്ഞു...

ഇന്നാളൊരു ബാപ്പ കരഞ്ഞു വിളിച്ചു, മോനെ കാണാനില്ലെന്ന്. വാര്ത്ത കൊടുക്കണം. വാര്ത്ത പേജില് വെക്കും മുന്പ് ഒന്നുകൂടി വിളിച്ചപ്പോള് ബാപ്പ ചിരിക്കുന്നു.മോനെ കണ്ടു. കോര്ണിഷില് കടലു കണ്ടിരിക്കുകയായിരുന്നത്രെ.
അടുത്ത കാലത്ത് പരദേശത്ത് കാണാതാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്ട്ടോ...
കവിത നന്നായോ, അറിയില്ല.

kalesh പറഞ്ഞു...

നന്നായിട്ടുണ്ട് വില്‍‌സാ!

സജീവ് കടവനാട് പറഞ്ഞു...

ബൂലോകത്ത് തല്ലു നടക്കുന്നിടത്ത് നോക്കിയില്ല അല്ലേ? ഈ അജിത്ത് എന്താ സന്യസിക്കാന്‍ പോക്വാ...

Murali K Menon പറഞ്ഞു...

ഒരു ശരാശരി മലയാളി നല്ലതിനെ നോക്കി പറയുന്ന ഒരു കമന്റില്ലേ? അതു പറയാം. “കൊഴപ്പം‌ല്യ”

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

നന്നായിട്ടുണ്ട്‌...
അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

പുലര്‍ന്ന് ബാര്‍ബര്‍
മുടിക്കട തുറക്കുമ്പോള്‍
ഇരുന്നുറങ്ങുന്നവന്‍
ചുമരിലെ കണ്ണാടിയില്‍

vilson chetta, kavithayude avasana vari manasilayilla. onnu explain cheyyamo? -

john

അനിലൻ പറഞ്ഞു...

കുട്ടന് പിറന്നാളാശംസകള്‍
( ഇതെത്രാമത്തെയാ??? )


എന്നോടു കളിക്കല്ലേ, ബ്ലോഗിലിടും ഞാന്‍!!!

ആവനാഴി പറഞ്ഞു...

അപ്പോള്‍ മടിയന്‍ കുട്ടന്‍ നാടു വിട്ടു; അല്ലേ
ചുമരില്‍ ഫോട്ടോ മാത്രം ബാക്കി.

ഷാഫി പറഞ്ഞു...

കണ്ണാടിക്കു മറുവശമുള്ള പകലിലേക്കുള്ള ഉണര്‍ച്ച.
വളരെ നല്ല പോസ്റ്റ്.

കാടോടിക്കാറ്റ്‌ പറഞ്ഞു...

ലളിതം.. പക്ഷെ ചിന്തിപ്പിച്ചു.
ഉള്ളില്‍ ഒരു നടുക്കം.. എല്‍കെജിക്കാരിയായ ‍മോളെ കാണാതെ നിന്നുരുകിയ 2 മണിക്കൂറുകള്‍ ഓര്‍ത്തു പോയി.
school bus dropped her at a wrong place. She didn't reach at the baby sitting.. ഈ അമ്മ പിന്നെ അധിക നാള്‍ ജോലി ചെയ്തില്ല.

"ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ് "
അത്ര പോലും നോക്കാന്‍ നമുക്ക് നേരമില്ല.. തിരക്ക്!
ഒടുവില്‍ കരയാനും.

സ്നേഹപൂരവം
ദോഹയില്‍ നിന്നു

sunilraj പറഞ്ഞു...

നന്നായിട്ടുണ്ട്...

അജ്ഞാതന്‍ പറഞ്ഞു...

കുട്ടാാാാ.... എവ്ട്യാ പോയെ ഈ ചെക്കന്‍.... :)

ഗുപ്തന്‍ പറഞ്ഞു...

അല്ല... ഈ കള്ള ബാര്‍ബര്‍ രാത്രിയില്‍ ലൈറ്റണച്ചില്ലാരുന്നോ?

മറുവശത്ത് എത്ര കണ്ണാടികളില്‍ -ബാര്‍ബര്‍ഷോപ്പിലല്ല - കുരുങ്ങിപ്പോയിട്ടുണ്ടെന്ന് ഓര്‍ക്കുകയാണു ഞാന്‍.

ഒരിടത്തു ജനനം...
ഒരുപാടുമരണം...

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ഹാവു സമാധാനമായി. അവസാനം കണ്ണാടിയില്‍ ഒളിച്ചിരുന്ന കുട്ടനെ കിട്ടിയല്ലോ!!!

നമ്മുടെ ജീവിതം തന്നെ കവിതക്കുള്ള മഹത്തരമായ വിഷയമാകുംബോള്‍ ... ഇതിഹാസങ്ങളുടെ നൂല്‍പ്പുട്ടുകുറ്റി അന്വേഷിച്ചു നടക്കുന്നവര്‍ക്കു പിന്നിലെന്തിനു നടക്കണം?അവരുടെ മുന്നിലാകട്ടെ വിത്സന്റെ യാത്ര.