ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007


സൈക്കിളില്‍ വന്ന അടികള്‍

സൈക്കിളുകള്‍ ധാരാളമുള്ള കാലമായിരുന്നു അത്

പച്ച ചുവപ്പ് കറുപ്പ് എന്നീ നിറങ്ങള്‍ മാത്രമേ
സീറ്റുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ

പച്ച സീറ്റ് വന്നാല്‍ നിന്നെ അടിക്കാമെന്നും
ചുവപ്പ് സീറ്റ് വന്നാല്‍ എന്നെ അടിക്കാമെന്നും
കുട്ടികള്‍ ധാരണയുണ്ടാക്കി

ധൈര്യശാലികള്‍ കറുപ്പ് തെരഞ്ഞെടുത്തു

പച്ച സീറ്റെടുത്ത ദിവസം കൂട്ടുകാരന് 31 അടികള്‍ കൊടുത്തു

എനിക്ക് കിട്ടിയത് 18

31 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

എന്നാല്‍പ്പിന്നെ എന്റെ വക് 14 അടി ആയിക്കോട്ടെ... ഇനിയും അടികള്‍ വരുന്നതെയുള്ളൂ....:)

simy nazareth പറഞ്ഞു...

എന്റെ വക അടികള്‍ നമ്മള്‍ നേരില്‍ കാണുമ്പോള്‍..

ഏ.ആര്‍. നജീം പറഞ്ഞു...

ഹഹാ..പണ്ട് വണ്ടികളിലെ നമ്പര്‍ പ്ലൈറ്റിലെ അക്കാങ്ങള്‍ നോക്കി ഈ കളി കളിക്കാറുണ്ടായിരിന്നു എന്റെ എട്ടാണോ അവന്റെ ആറാണോ ആദ്യം പത്തെണ്ണം തികയുക അവന്‍ ജയിക്കും.
:)

ശ്രീ പറഞ്ഞു...

അതെയതെ... ഞങ്ങളും കളിച്ചിട്ടുണ്ട് ഈ കളി.
നജീമിക്ക പറഞ്ഞതു പോലെ നമ്പര്‍‌ നോക്കിയും കളിച്ചിട്ടുണ്ട്.
:)

Rasheed Chalil പറഞ്ഞു...

ബാക്കി 31-18=13 നേരില്‍ കാണുമ്പോള്‍... :)

asdfasdf asfdasdf പറഞ്ഞു...

ഇപ്പോള്‍ അടികളുടെ കാലമൊക്കെ കഴിഞ്ഞു. മൊത്തം ബോംബിട്ടാ കളി. സന്തോഷം വന്നാല്‍ ബോംബ് വന്നില്ലെങ്കി കുഴിബോംബ്.

മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

സീറ്റ് കവറില്ലാത്ത സൈക്കിളില്‍ കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിനുമുന്നിലൂടെ സ്ഥിരമായി കറങ്ങിനടന്നതിന്ന് അവളുടെ ചേട്ടന്‍ ഒരുദിവസം തന്ന അടിക്കുണ്ടോ വല്ല കണക്കും!

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:അടിക്കിടയില്‍ ഇതൊക്കെ കൃത്യമായി എങ്ങനെ എണ്ണിയെടുത്തു?

sunilraj പറഞ്ഞു...

സ്കൂള്‍ ജീവിതത്തെ ഓര്‍മ്മപ്പെടുത്തി !!!

കുറുമാന്‍ പറഞ്ഞു...

വില്‍സാ, ബാല്യകാല കളികളിലേക്ക് മുങ്ങാം കുഴിയിടുവിച്ചു ഈ കവിത.

സൈക്കിള്‍ സീറ്റിന്റെ കളറു നോക്കിയും, വണ്ടികളുടെ നമ്പര്‍ പ്ലെയിറ്റു നോക്കിയും എല്ലാം അടിച്ചിരുന്ന,അടികൊണ്ടിരുന്ന ഒരു കാല്യം. ങ്ഹാ...

Kaithamullu പറഞ്ഞു...

ഇപ്പോ അടി വരുന്ന വഴിയേതാ?

(ദേ, ടെലെഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ലേല്‍....ങാ!)

ആവനാഴി പറഞ്ഞു...

പ്രിയ വിത്സാ,

ഇതു കവിതയെന്നു കുറുമാന്‍. എന്റെ നോട്ടത്തില്‍ തനി ഗദ്യവും.

പിന്നെ അതിലെ ലോജിക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അതോ ഇനി ലോജിക്കൊന്നുമില്ലായിരിക്കുമോ?

സസ്നേഹം
ആവനാഴി

krish | കൃഷ് പറഞ്ഞു...

റോഡില്‍ മുഴുവന്‍ കുണ്ടും കുഴികളും കാരണം വണ്ടികള്‍ ഒന്നും കാണുന്നില്ല, എല്ലാം കുഴിയില്‍ പെട്ട് കിടക്കുകയാ‍യിരിക്കും. വണ്ടി വന്നിട്ട് അടി. എപ്പോ വരുമോ?

സഹയാത്രികന്‍ പറഞ്ഞു...

ഇങ്ങനേം ഒരു കളിയുണ്ടോ...!

എന്തായാലും നല്ല കളി... മേനോന്‍ ചേട്ടന്‍ പറഞ്ഞപോലെ ഇപ്പൊ മൊത്തം ബോംബാ....!
:)

മൂര്‍ത്തി പറഞ്ഞു...

ഈ കളി കാശ് വെച്ചും കളിക്കാറുണ്ട്..അടുത്ത് വരുന്ന വണ്ടിയുടെ നമ്പര്‍ ഒറ്റയോ ഇരട്ടയോ?

സുനീഷ് പറഞ്ഞു...

പച്ച ലീഗിന്റെ കൊടി നിറവും, ചുവപ്പ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നിറവും, കറുപ്പ് ഏതിന്റെയാ. ങ്ഹേ അപ്പോള് ഇതിന് രാഷ്ട്രീയമായ എന്തോ അര്‍ഥമില്ലേ, ഇല്ലേ?
പച്ച : സാത്വികം
ചുവപ്പ്: രജസ്സ്
കറുപ്പ്: തമസ്സ്
അല്ലേ? ഹം…. വര്ണ്ണവിവേചനമാണ് ഉദ്ദേശം അല്ലേ മാഷെ? പണ്ട് മനുവൊന്നു തിരിച്ചതല്ലേ, അതിന്റെ പുകിലുകള് മനുഷ്യനിപ്പോഴും അനുഭവിക്കുന്നു. ഇനി ഈ മൂന്നു നിറങ്ങളുടെ അടിസ്ഥാനത്തിലും വേണോ?

SUNISH THOMAS പറഞ്ഞു...

എനിക്കു കിട്ടിയത് എന്നിടത്ത് 19 എന്നാക്കിക്കോളൂ.
ഞാനും ഒന്നു തന്നിരിക്കുന്നു.
:)

SUNISH THOMAS പറഞ്ഞു...

മുകളില്‍ പറഞ്ഞിരിക്കുന്ന സുനീഷ് കെഎസേ....
നമുക്കൊരു കമ്യൂണിസ്റ്റ് സോറി കമ്യൂണിറ്റിയുണ്ടാക്കിയാലോ?

അനിലൻ പറഞ്ഞു...

എനിക്ക് കിട്ടിയത് 18


എന്നാലെങ്കിലും നന്നാവുമെന്നു വിചാരിച്ചു.

സുല്‍ |Sul പറഞ്ഞു...

കളി കാര്യമാക്കേണ്ട
അടി പിന്നാലെ വരും :)

-സുല്‍

അജ്ഞാതന്‍ പറഞ്ഞു...

ഇതെന്താ വില്‍സാ???

Unknown പറഞ്ഞു...

മാഷെ
ഞാനി കളി കളിച്ചിട്ടില്ല
അതോണ്ട് ആദ്യം മനസിലായില്ല
കമന്റ് വായിച്ചപ്പോ ഒരു കളിയാണെന്ന് മനസിലായി

ഷാഫി പറഞ്ഞു...

കവിത ആകുന്നതിലേക്ക് ഇനിയ്യും ദൂരം സഞ്ചരിക്കാനുണ്ടെന്നു തോന്നുന്നു. ഓര്‍മകളും വീണ്ടെടുപ്പുകളുമായി നോക്കുമ്പോള് വളരെ നല്ല ഒന്ന്. കണ്‍ഗ്രാറ്റ്സ്.

kalesh പറഞ്ഞു...

എനിക്ക് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്

ഹരിശ്രീ പറഞ്ഞു...

മാഷേ കൊള്ളാം

കുട്ടിക്കാലത്തെ ഒരു വിനോദമായിരുന്നു ഈ കളി.

പ്രയാസി പറഞ്ഞു...

നല്ല ബെസ്റ്റു കളി!
നമുക്കിതു വരുന്ന ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താനായി ശുപാര്‍ശ ചെയ്യാം,
വിത്സന്‍ ബായി തന്നെ നമ്മടെ രാജ്യത്തിന്റെ മാനം കാക്കാനായി പോണം
ഒരു സ്വര്‍ണ്ണം ഉറപ്പാ...

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കുട്ടിക്കാലം ഓര്‍ത്തുരസിക്കാനുള്ള സമയത്തിന്റെ നീണ്ടുപരന്ന മൈതാനമാണ് . ആ മൈതാനത്തു നിവര്‍ന്നു നില്‍ക്കുംബോള്‍ വേദനയുള്ള അടിയുടെ ഓര്‍മ്മപോലും നമ്മുടെ ജീവിതത്തിന്റെ നിധിയായി ചിത്രകാരന് അനുഭവപ്പെട്ടിട്ടുണ്ട്.

താങ്കളുടെ ബ്ലൊഗ് റ്റെമ്പ്ലെറ്റിന്റെ പ്രത്യേകത കാരണം ചിത്രകാരന്റെ കംബ്യൂട്ടറില്‍ കുത്തും പുള്ളിയും മാത്രമേ തെളിയുന്നുള്ളു.അതിനാല്‍ കമന്റു ബോക്സില്‍ കോപ്പി ചെയ്താണ് വായിച്ചത്. :)

കാപ്പിലാന്‍ പറഞ്ഞു...

ആള്‍ ഷാപ്പില്‍ പോയിട്ടെ ഉള്ളു , അടി ഇനിയും വരുന്നുണ്ട്

പൈങ്ങോടന്‍ പറഞ്ഞു...

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനും കളിച്ചിട്ടുണ്ട് ഈ കളി..കുറേ അടി കിട്ടുകയും ഇത്തിരി കൊടുക്കുകേം ചെയ്തിട്ടുണ്ട്.
സീറ്റു കളിക്കുക എന്നായിരുന്നെന്ന് തോന്നുന്നു ഞങ്ങളുടെ നാട്ടില്‍ ഇതിനു പറഞ്ഞിരുന്നത്

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.

പ്രിയ കൂ‍ഴൂ‍ർ വിത്സൻ,

താ‍ങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാ‍ണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.

Visala Manaskan പറഞ്ഞു...

എന്റെ ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ 6 വയസ്സുകാരനായ ഞാൻ അന്ന് റോഡ് സൈഡിൽ നിന്ന്, “ബസ് പോയാ എളേമ്മേടെ മോന് ഒരിടി, കാർ വന്നാൽ എനിക്കൊരിടി“ നടത്തി കളിക്കുകയായിരുന്നു.

നമ്മളെ നോക്കാനും അന്വേഷിക്കാനും ആരും ഇല്ലാത്തോണ്ട്, കല്യാണഫോട്ടോയിൽ ഒരെണ്ണത്തിൽ പോലും ഞാൻ പെട്ടില്ല. :((

ഈ കുഞ്ഞാങ്ങളയെ പറ്റി ചേച്ചിക്കോർക്കാമായിരുന്നു. കുഞ്ഞളിയനെ പറ്റി അളിയനും. ആരും ഓർത്തില്ല. അന്നത്തോടെ നിർത്തിയതാ ഞാനാ കളി!!

എല്ലാം ഓർത്തു വിത്സാ... :)