ഞായറാഴ്‌ച, ജൂൺ 01, 2008


മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്


വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ

വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ

പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്

വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍

ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്

എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട

പോര,
ആനന്ദത്തിന്റെ മഞ്ഞുമല

29 അഭിപ്രായങ്ങൾ:

Rammohan Paliyath പറഞ്ഞു...

ജൂണ്‍ 1 രാത്രി 11 മണി കഴിഞ്ഞ് 50 മിനിറ്റ്.

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ഒക്കെ ശരി. സമ്മതിച്ചു!
പക്ഷേ എപ്പോഴായിരുന്നു സംഗതി?
രാവിലെയോ അതോ വൈകിട്ടോ?

സുനീഷ് പറഞ്ഞു...

കണ്ണുകള്‍ സന്തോഷത്തില്‍ നിറഞ്ഞു തൂവുമ്പോഴും ചുണ്ടുകളില്‍ ഒരു ചിരി പകുതി മായാതെ നിന്ന ഒരു നിമിഷമായിരുന്നോ അത്?

G.MANU പറഞ്ഞു...

എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട

wilsaa the great :)

അതുല്യ പറഞ്ഞു...

അപ്പനായോടേ?

Kuzhur Wilson പറഞ്ഞു...

ഇല്ലപ്പാ. കാത്തിരിപ്പ് തുടരുന്നു.

എന്നാല്‍ ഈ കവിതയില്‍ ഒരപ്പന്റെ സന്തോഷം നിറഞ്ഞ് കവിയുന്നുണ്ട്,എന്ന് മാത്രം പറയട്ടെ അതുല്യാജി

aneeshans പറഞ്ഞു...

ഒന്നും മിണ്ടാതെ രണ്ടെണ്ണം വിട്ട്, ഒരഞ്ചാറ് സിഗരറ്റ് തുടരെവലിച്ച് ഒരു മഞ്ഞ് മല. സമയം ഓര്‍മ്മയില്ല

ബഷീർ പറഞ്ഞു...

വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് ...അത്‌ തന്നെ യല്ലേ പൈതങ്ങള്‍ ചിരിയ്ക്കുമ്പോഴും ഉള്ള ഒരു ഇത്‌

അതും ഇതും നന്നായി

ശ്രീ പറഞ്ഞു...

:)

അഭിലാഷങ്ങള്‍ പറഞ്ഞു...

മോനേ വല്‍‌സാ...
ഐ മീന്‍, വില്‍‌സാ...

ഒരു ‘വില്‍‌സ്‘ വലിച്ച്
സന്തോഷം ഒന്ന് ഡബിളാക്കൂ വില്‍‌സാ...

ഒരു ‘ഫുള്‍’ അടിച്ച്
സന്തോഷം ഒന്ന് ഫുള്ളാക്കൂ വില്‍‌സാ...

കവിതവായിച്ചപ്പോ...
എനിക്കും എന്തോ ഒരു ഇത്!!

അന്ന്..
സാഗരം സാക്ഷിയായി..
വില്‍‌സണ്‍ ഒരു കവിത ചൊല്ലിക്കേള്‍പ്പിച്ചില്ലേ?
അത് കേട്ടപ്പോള്‍ എനിക്കുണ്ടായ അതേ ഇത്!!

ആ ഇത് എനിക്കെന്തിഷ്ടമാണെന്നോ...

:-)

കുഞ്ഞന്‍ പറഞ്ഞു...

എന്താണ് ആ സന്തോഷകരമായ കാര്യം? നാട്ടിലേക്കുള്ള പോക്ക് ?

അഭിനന്ദനങ്ങള്‍ അപ്പനാകാന്‍ പോകുന്നതിന്റെ...

നജൂസ്‌ പറഞ്ഞു...

എന്തുതന്നെയായാലും വിത്സാ... ഒരു ഇതായി... :) ഒരു ഇതുണ്ടായ കാരണം നാലു വരികിട്ടിയില്ലേ...

അനിലൻ പറഞ്ഞു...

മഞ്ഞുമലയല്ലേ
ചൂടുകാലമല്ലേ

ആനന്ദം
ഉരുകിത്തീര്‍ന്നോളും

sreeni sreedharan പറഞ്ഞു...

സന്തോഷം കൊണ്ട് തുള്ളിച്ചാടി പരിസരത്ത് ആരെങ്കിലുമുണ്ടോന്ന് നോക്കുമ്പോഴുള്ള ഒരിത്.
കിടു.

e-Yogi e-യോഗി പറഞ്ഞു...

Wilsa, Congrats.

Joker പറഞ്ഞു...

എന്തോ എനിക്കും വല്ലാത്ത ഒരിത്.......

വിനയന്‍ പറഞ്ഞു...

‘ആനന്ദ‘ ത്തിന്റെ മഞ്ഞുമല

ഓഹോ അപ്പോ അതാണ് കാര്യം.ഞാന്‍ മേരിച്ചേച്ചിയെ കാണട്ടേ.അല്ലാ ഏതാ ഈ ആനന്ദം.....കൊള്ളാം...ആള്‍ വിചാരിച്ച പോലെയൊന്നുമല്ല. കള്ളന്‍....

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

"വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍"

ഇക്കാലത്ത്‌ സന്യാസിമാരെ `ആനന്ദക്കണ്ണിരിനോട്‌ഉപമിക്കാമോ' എന്നൊരു സംശയം. എന്നാലും കവിതക്കു `ആകെമൊത്തം' ഒരു പുതുമയുണ്ട്‌, `സാധാരണ'ത്തിന്‍റെ പുതുമ. കവിത ഇഷ്ടപ്പെട്ടൂ എന്നു പറയുമ്പോള്‍ `ഒരിതോ'അതോ 'ഒരതോ'?

ഏറനാടന്‍ പറഞ്ഞു...

കൊട്ടേണ്ടിടത്ത് കൊട്ടിയ ശൈലി നന്നായിയെന്ന് പ്രത്യേകം പറയാതെതന്നെ സ്പഷ്‌ടമാണല്ലോ.

മുഹമ്മദ് ശിഹാബ് പറഞ്ഞു...

കവിത വായിക്കുമ്പോഴുള്ള
ഒരിതും,
വായിച്ചു കഴിഞ്ഞ്
അതിനെക്കുറിച്ചോര്‍ക്കുമ്പോഴുള്ള
ഒരതും തന്നു
ഈ കവിത...

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

:)

സിനി പറഞ്ഞു...

മനോഹരം,ഈ വേറിട്ട ശൈലി

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്കും
ഒരിത് പോലെ
ഇഷ്ടായീ.....

ശെഫി പറഞ്ഞു...

വിത്സണ്‍ കാത്തിരിക്കുക ആ മലയുരുകി അഹ്ലാദം പുഴയായി ഒഴുകും വരെ

അനിലൻ പറഞ്ഞു...

കവിതയുടെ പേര് മാറ്റി

‘ ജൂണ്‍ 9 ആറ്‌ മണി കഴിഞ്ഞ് 8 മിനിറ്റ് ’

Latheesh Mohan പറഞ്ഞു...

വിത്സാ,

ഈ മഞ്ഞുമല ഞാന്‍ എടുക്കുന്നു..

Mahi പറഞ്ഞു...

ഇതു പോലെ ഒരിത്‌ അല്ല ഒരത്‌ ഞാനും അനുഭവിച്ചിട്ടുന്റെന്റെ കഴൂരേ…………..

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

നന്നായിരിക്കുന്നു...
വിഷ് യു ഗുഡ് ലക്ക്

dna പറഞ്ഞു...

അബുദാബിയില്‍ ഇന്നാളൊരെവ്സം വെളുപ്പിനെന്റ്റ് മുട്ടല്‍ വരാതെ
വിഷമിച്ചുനില്‍ക്കുമ്പോള്‍.. പെട്ടന്ന് കാക്കയും കിളികളും
കരയുന്നപോലെ ഒരൊച്ച ഞാന്‍ കേട്ടു.
കുളിരുന്ന പുലര്‍കാലത്ത് ബീഡിയും വലിച്ച്
പറമ്പില്‍ തൂറാനിരിക്കുന്ന ഒരു സുഖം എന്നെ ആവേശിച്ചു
ഒരു പക്ഷേ വിത്സനുതോന്നിയ ഒരിത്...
ഓര്‍മ്മിപ്പിച്ചതിനു നമസ്കാരം.