മരയുമ്മ

ഇണചേര്ന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതില്
അല്ലെങ്കില് എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതില്
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ

വേറെ ഒരു ദിവസം
കൊമ്പില് നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലില്
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ

മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേ യെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേവേറൊരു നാള്
താഴെ
അപരിചിതരായ മനുഷ്യര്
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്
മരക്കസേരകളെ

ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാന്
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ


വേറെ
ഒരു ദിവസമാണെകില്
വെള്ളി കലര്ന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ

ഒരു ദിവസമാണെങ്കില്
കൊമ്പിലും കുഴലിലും
സ്വര്ണ്ണനൂലുകള് പടര്ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ

പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാന് പറഞ്ഞ
വയസ്സായ നടുക്കഷണത്തെ

അതിനും മുന്പ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു

എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാന്
ചില മരങ്ങള്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല് നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ

കുരിശേറ്റിയതിന്റെ
ഓര്മ്മയില്
ഉള്ളം നടുങ്ങുകയുമ്
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്

മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാല്
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്

മരണത്തോ ളം
മരവിപ്പും
ജീവിതവും കലര്ന്ന
ഒരു
മരയുമ്മ

30 അഭിപ്രായങ്ങൾ:

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

nice

prathap joseph പറഞ്ഞു...

കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ...
ഹാ...കവിത പൂത്തതിന്റെ മണം ...

ശ്രീനാഥന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മരമേ
നിന്നെ ഞാന്‍
കെട്ടിപ്പിടിക്കുകയാണ്...

junaith പറഞ്ഞു...

മരവിക്കാത്ത ഒരുമ്മ..ഈ എഴുത്തിനു..

വിഷ്ണു പ്രസാദ് പറഞ്ഞു...

916 കവിത

Sranj പറഞ്ഞു...

വര്‍ഷങ്ങളുടെ കഥകളും, സംഗീതവും, നിറങ്ങളും ഉള്ളില്‍ ഉറഞ്ഞിരിയ്ക്കുന്ന മരം...
അടുത്തിരിയ്ക്കാനും.. കാതോര്‍ക്കുവാനുള്ള മനസ്സുള്ളവര്‍ക്കും വേണ്ടി മാത്രം അവ ഉരുകിയിറങ്ങുന്നു....

Subramanian പറഞ്ഞു...

ഒരു മരത്തെ ഇത്ര സ്നേഹത്തോടെ ഒരു കവിക്ക്‌ മാത്രമേ നോക്കി കാണാനാവു. ശ്ലഥമെങ്കിലും അപാരമായ ഈ ചിത്രങ്ങള്‍
ആഹ്ലാദവും ദുഖവും പങ്കിട്ടുതരുന്നു.
ഇന്നത്തെ പ്രഭാതം ഈ കവിതയാല്‍ ധന്യമായി.

Kalavallabhan പറഞ്ഞു...

മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്

എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല

Elizabeth Sonia Padamadan പറഞ്ഞു...

"എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു"

മറക്കാന്‍ ശ്രമിക്കുന്ന ചില മര ഓര്‍മ്മകള്‍ എനിക്കും സ്വന്തം

N M Sujeesh പറഞ്ഞു...

മരയുമ്മ... ummma

Mahi പറഞ്ഞു...

ha

എം പി.ഹാഷിം പറഞ്ഞു...

മരമേ
നിന്നെ ഞാന്‍
കെട്ടിപ്പിടിക്കുകയാണ്

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

മനോഹരമായ വരികള്‍!
എല്ലാ അഭിനന്ദനങ്ങളും നേരുന്നു

ShajiKumar P V പറഞ്ഞു...

http://www.mathrubhumi.com/books/bloglinks.php?cat_id=518

marubhoomi marame..
nalla kavithams....

ഉമ്മുഫിദ പറഞ്ഞു...

Nice lines.........

jain പറഞ്ഞു...

marathodoppam njanum ninnu
oru nimisham ariyathe marathinu njanum koduthu arthiyode orumma

jain പറഞ്ഞു...

marathodoppam njanum ninnu
oru nimisham ariyathe marathinu njanum koduthu arthiyode orumma

shan പറഞ്ഞു...

very very good

Arunkumar Pookkom പറഞ്ഞു...

marangal ingane angane engane
thanks.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മരമേ
നിന്നെ ഞാന്‍
കെട്ടിപ്പിടിക്കുകയാണ്...

ഉമ്മ മരയുമ്മ

ഏറനാടന്‍ പറഞ്ഞു...

നല്ല മരയുമ്മ

Nafih Wafy പറഞ്ഞു...

A nice poem. While it was raining, a lonely tree in the courtyard of our ancestral home looked like a vermillion mark on the forehead of rain.

പി എ അനിഷ് പറഞ്ഞു...

Nalla Kavitha

ദീപു മേലാറ്റൂര്‍ പറഞ്ഞു...

മനോഹരമായ വരികള്‍....

Ritubethangal..... പറഞ്ഞു...

nice one..marathil ninne iniyum orupade ormakal peyyatte....ashamsakal.....

Ritubethangal..... പറഞ്ഞു...

nice one....marathil ninne iniyum orupaadu ormakal peyyatte....ashamsakal.....

Gopan Kumar പറഞ്ഞു...

മരമേ നീ മരിക്കുന്നതിന്‍ മുന്‍പ് നിന്റെ വേരിന്റെ തുഞ്ചത്ത് ഒരു മുകുളമെങ്കിലും പാകി കിളിര്‍പിക്കുക.

നല്ലയൊരു കവിതയ്ക്ക് അഭിനന്ദനങ്ങള്‍

ഇഗ്ഗോയ് /iggooy പറഞ്ഞു...

സൈദ്ധാന്തിക ഭാരങ്ങളില്ലാത്ത ഈ മരയുമ്മയ്ക്ക് ഒരുമ്മ

Swathy M.S പറഞ്ഞു...

മനോഹരമായ വരികൾ...ഉള്ളു തൊടുന്ന അക്ഷരങ്ങൾ...ഈ ലോകത്തെ പടർന്നു പന്തലിച്ച എല്ലാ മരങ്ങൾക്കും, വിടർന്നു വിലസാനൊരുങ്ങുന്ന കുഞ്ഞു മുളകൾക്കും, വലിയൊരു തണൽ ഉള്ളിലൊതുക്കി പിടിച്ചുറങ്ങുന്ന എല്ലാ വിത്തുകൾക്കും എന്റെ സ്നേഹ ചുംബനങ്ങൾ.