ബുധനാഴ്‌ച, നവംബർ 09, 2011


ബേക്കറി

ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു

ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു

എന്തൊരു കയ്പ്പ്
എന്നായി ആളുകൾ

ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ

പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു

കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ

പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ

പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു

യാചകൻ ചിരിച്ചു

16 അഭിപ്രായങ്ങൾ:

yousufpa പറഞ്ഞു...

ആർക്കും വേണ്ടാത്തത് യാചകന്‌..?

ഇഗ്ഗോയ് /iggooy പറഞ്ഞു...

വെറുതേയൊരു ബേക്കറിയില്‍ വെന്ത കറിയല്ലല്ലോ
ഈ പുതുമയുടേ കയ്പ്

ശ്രീനാഥന്‍ പറഞ്ഞു...

പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം ..അതു രസകരമായി എന്നൊരാസ്വാദകൻ. കയ്ച്ചാലും വേണ്ടില്ല, ഏതായാലും പുതുമയും മൌലികതയും ഇരിക്കട്ടെ!

വിഷ്ണു പ്രസാദ് പറഞ്ഞു...

സത്യം!

റിഷ് സിമെന്തി പറഞ്ഞു...

നന്നായിട്ടുണ്ട്..പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ കഥയാണോ കവിതയാണോ എന്നൊരു സംശയം..ആശംസകൾ..

Pramod.KM പറഞ്ഞു...

ഗംഭീരം എന്ന് മാത്രം പറയട്ടെ.

urumbu (അന്‍വര്‍ അലി) പറഞ്ഞു...

പ്രമോദാണ് കാണിച്ചുതന്നത്. എത്ര നല്ല കവിതയാ വിത്സാ.

urumbu (അന്‍വര്‍ അലി) പറഞ്ഞു...

പ്രമോദാണ് കാണിച്ചുതന്നത്. എത്ര നല്ല കവിതയാ വിത്സാ...

Kuzhur Wilson പറഞ്ഞു...

കയ്പ്പല്ലേ അന് വർ ജീ ആർക്ക് വേണം ?

കാടോടിക്കാറ്റ്‌ പറഞ്ഞു...

വിത്സാ, കയ്പിഷ്ടമുള്ളവരും ഉണ്ട്.
മടിക്കാതെ എഴുതൂ മാഷേ...
പുതുമയും മൌലികതയും ചേര്‍ത്ത്..
ഭുവുകങ്ങള്‍...

MT Manaf പറഞ്ഞു...

>യാചകന്‍ ചിരിച്ചു<
വല്ലാത്തൊരു ചിരിയായിരിക്കുമത്...അല്ലെ?

naakila പറഞ്ഞു...

വിത്സേട്ടാ നല്ല കവിത

പി. വിജയകുമാർ പറഞ്ഞു...

കയ്പല്ലേ വാഴ്‌വിനെ ഉണർത്തി നിലനിർത്തുന്ന മരുന്ന്‌? ഒഴിവാക്കാനാവാത്തത്‌?
ശക്തമായ രചന. നെഞ്ചിനെ ലക്ഷ്യമാക്കി തൊടുത്തത്‌

സ്വപ്ന നായര്‍ പറഞ്ഞു...

nannayi!

ഹരിശങ്കരനശോകൻ പറഞ്ഞു...

:)

v p puthoor പറഞ്ഞു...

കുഴുരിന്‍റെ കവിത വയികുന്നതിലും സുഖം അത് കുഴൂര്‍ തന്നെ ചൊല്ലി കേള്കുന്നതാണ്!