നല്ല കാര്യമായി


ജീവിതകാലം മുഴുവൻ വെള്ളത്തിൽ കിടന്നതിന്റെ തണുപ്പകറ്റാൻ
വെയിലുകൊള്ളുന്നതാണു

ഉണക്കമീനെന്നോ  ?

നിങ്ങടെ ഈ അളിഞ്ഞ ഭാഷ വല്ല കവിതയിലും കൊള്ളാം
ആഖ്യാനമോ വ്യാഖാനമോ എന്തും

തുടർന്നങ്ങോട്ട് പൊരിയുന്നതിനു മുൻപ്
വെയിലു കൊണ്ട് പരിശീലിക്കുന്നതിനെ
ഉണക്കമീനെന്ന് കളിയാക്കരുതു

ജീവിതകാലം മുഴുവൻ വെയിലത്ത് കഴിയുന്ന നിങ്ങളെ
ഞങ്ങൾ ഉണക്കമനുഷ്യരെന്ന് വിളിക്കാറുണ്ടോ

വല്ലപ്പോഴും കടലിൽ വരുമ്പോൾ
പച്ചമനുഷ്യർ എന്ന് വിളിക്കാറുണ്ടോ

ഉണക്കമീനേ, നല്ല കാര്യമായി

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഉണക്കമീന്‍ എങ്ങിനെയാണുണ്ടാകുന്നത്?

മനോജ്.എം.ഹരിഗീതപുരം പറഞ്ഞു...

ഉണക്ക മീനേ..ഉണക്ക മീന്‍

അമൃതംഗമയ പറഞ്ഞു...

ഉണക്കമീനെ സോറി ... മീനേ ...ഞാനും നിന്നെ തെറ്റിദ്ധരിച്ചു

ഇഗ്ഗോയ് /iggooy പറഞ്ഞു...


ഉണക്കമീനെക്കുറിച്ച് പറയണതായി ഭാവിച്ചാലും ഒട്ടും ഉണക്കില്ല അതിനു.

Vinodkumar Thallasseri പറഞ്ഞു...

ഉണക്കമീനില്ലാത്ത ഉണക്കമീന്‍ കവിത. ഭേഷ്‌.