ചൊവ്വാഴ്ച, ഡിസംബർ 05, 2006


അലക്കു


ഷർട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണു

കുളിമുറിയിലെ
സാധാരണ അലക്കു പോരാ

തീരെ മുഷിഞ്ഞ
തുണികള്‍
അലക്കുകാരനു
കൊടുക്കും പോലെ

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

^ 2006

15 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ഷര്‍ട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണ്‍

വേണു venu പറഞ്ഞു...

വിത്സണ്‍.
ഒത്തിരി അര്‍ഥതലങ്ങളിലേയ്ക്കെത്തുന്നു ചിന്തകള്‍.
ഭാരമുള്ള വരികള്‍.
ആശംസകള്‍

Paul പറഞ്ഞു...

തിരിച്ചെന്തിന്‍?

അജ്ഞാതന്‍ പറഞ്ഞു...

കൂഴൂരാനേ...
നന്നായിരിക്കണൂ...
“പുഴക്കോ“ എന്നുള്ളത് “പുഴയ്ക്കോ“ എന്നാകാമായിരുന്നില്ലെ?

തിരിച്ച് വരവ് കഷ്ടം ആണ്.
എസ്തപ്പാന്റെ വാക്കുകള്‍
“മരിച്ചാല്‍ തിരിച്ച് വരും; ഇല്ലെങ്കില്‍ വരില്ലാ”
ഇതാണ് കടലിന്റെ സത്യം അല്ലേ?

ലോനപ്പന്‍(ദേവദാസ്)

ബെന്യാമിന്‍ പറഞ്ഞു...

തിരിച്ചു വരുമായിരിക്കും.... ആ വാക്കുകളില്‍ ഒരു വലിയ ഭീതി മുഴങ്ങിക്കിടപ്പുണ്ട്. ജീവിതത്തെ സബന്ധിച്ച വലിയ ഭീതികളു....

അജ്ഞാതന്‍ പറഞ്ഞു...

Sure will return; atleast 'Moonampakkam'

Kalesh Kumar പറഞ്ഞു...

സീരിയസ്സായി കവിതകൾ വരുന്ന ബ്ലോഗുകൾ ബൂലോഗത്ത് വളരെ വിരളമാണ്. വിത്സന്റെ കവിതകൾ എല്ലാത്തിൽ നിന്നും വേറിട്ട് നിൽക്കുന്നു. കാച്ചിക്കുറുക്കിയ വരികൾ!

ഓരോന്നും ഒന്നിനൊന്ന് മെച്ചം!

Vempally|വെമ്പള്ളി പറഞ്ഞു...

ആ, തരുമായിരിക്കും...
നല്ല കവിത വിത്സാ.

കുറുമാന്‍ പറഞ്ഞു...

നല്ല കവിത വിത്സന്‍,

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

തരാതെന്തു ചെയ്യാന്‍
തിരിച്ചു തരും തീര്‍ച്ചയായും
ഒന്നിനും, രണ്ടിനും ഇല്ലെങ്കിലും
മുന്നിന്റന്നുറപ്പായും :)

Sherry's Works പറഞ്ഞു...

hi,

got onto you from somewhere. Liked it enough, to stay and read.

May I add a link to you write?

Visala Manaskan പറഞ്ഞു...

തിരിച്ചു തരും. പക്ഷെ, എന്തിന്? പോളിന്റെ ചോദ്യം വളരെ പ്രസക്തമാണ്.

കവിത ഗംഭീരമായിരിക്കുന്നു....പ്രിയ വിത്സണ്‍.

അമല്‍ | Amal (വാവക്കാടന്‍) പറഞ്ഞു...

കാണാന്‍ വൈകി..

അല്പം മുഷിഞ്ഞാല്‍ തുണി കത്തിച്ചു കളയുന്ന നാടായി മാറിക്കൊണ്ടിരിക്കുന്നു, കേരളം.

തുണികള്‍ തിരികെ വേണം..എന്നും എല്ലാവരും വേണം..

വിത്സണ്‍ ചേട്ടാ..
നല്ല വരികള്‍..

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
തിരിച്ച് തരും പക്ഷേ 2-3 ദിവസമെടുക്കും ചിലപ്പോള്‍. സാധനത്തിന്റെ സൈസും കൂടും മിക്കവാറും.

ഓടോ: ആത്മാവില്‍ കറ പുരളുമ്പോഴല്ലേ നമുക്ക് ശരീരം കടലില്‍ കഴുകാനൊക്കെ തോന്നുന്നത്. ശരീരമേ കഴുകാന്‍ പറ്റൂ.ആത്മാവിലെ കറ പോകില്ല. :-)

Kuzhur Wilson പറഞ്ഞു...

അലക്കു എനിക്കു പ്രിയപ്പെട്ട കവിതയാണ്‍.
വായിച്ച എല്ലാവര്‍ക്കും നന്ദി.

ഷിറാസ് വാടാനപ്പള്ളി പറഞ്ഞു...

മുന്‍പേ വായിച്ചതാണ്..
ഹൃദ്യം