കണ്ണുനീർത്തുള്ളിയുടെ ഉപമ തെറ്റിയിട്ടില്ല

വേദനിച്ചപ്പോൾ 
ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു
അവളാകട്ടെ
കുടുകുടാ കുതറി
കവിളുകളിലൂടെ ഒഴുകി
മുറിഞ്ഞിടത്തെല്ലാം തഴുകി
ചുണ്ടുകളിൽ തന്നെയെത്തി

ശരിയാണു
ഉപ്പും കൂട്ടിത്തന്നെയാണു വേദനയും തിന്നേണ്ടത്

4 അഭിപ്രായങ്ങൾ:

ASOKAN T UNNI പറഞ്ഞു...

ആയിരത്തി നാനൂറ്റി തൊണ്ണൂറ്റെട്ടിൽ
വാസ്കോഡഗാമ കാപ്പാട്ടു കപ്പലിറങ്ങി.
അയാളാകട്ടേ,
കിട്ടിയ സന്ദർഭം
ഭംഗിയായി വിനിയോഗിച്ചു.
ഉണ്ടായിരുന്ന ഭരണകൂടങ്ങളെല്ലാം
നിറത്തിന്റെ മുന്നിൽ ഓച്ഛാനിച്ചു നിന്നു.
രക്തം, വൈദേശികൻ ആഗ്രിഹിച്ചിടത്തെല്ലാം
പുഴപോലൊഴുകി കടലിൽ തന്നെയെത്തി.
ശരിയാണു,
ആധുനികോത്തരോത്തര കവിതകളെ
ചരിത്രം കൂട്ടിയെഴുതിയാലും
അരസികന്മാർ ക്കു
അനുഭൂതി ദായകമായിരിക്കും....

ഇഗ്ഗോയ് /iggooy പറഞ്ഞു...

ഇല്ല തെറ്റീട്ടില്ല.
പുണ്യപുരാതനര്‍ക്ക് പിഴച്ചിട്ടുണ്ടാകം.

- സോണി - പറഞ്ഞു...

എന്റെ പെണ്ണിനെയോർത്ത് വേദനിച്ചപ്പോൾ ഞാൻ കണ്ണുകളടച്ചു
- എന്നതല്ലേ ശരി...?

എനിക്ക് വിശക്കുന്നു ........... പറഞ്ഞു...

mmmm.... nannayittundu