രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോൾ ചായക്കടയിൽ നിന്നും
രണ്ടു പഴം വാങ്ങി
പഴം തിന്നുമ്പോൾ അത്
കൃഷി ചെയ്തയാളെ
ഭാവനയില്‍ വരച്ചു നോക്കി
ഞാനിപ്പോള്‍ തിന്നുന്ന പഴത്തിന്‍റെ
കൃഷിക്കാരൻ ഇപ്പോളെവിടെയായിരിക്കും
അയാള്‍ ഉറങ്ങുകയാവുമോ
കൃഷി ചെയ്യുകയായിരിക്കുമോ
അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ
കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍ കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു
കഷ്ടം
ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു സ്വന്തം
കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍
^ 2005