ഉള്ളിലെ
കണ്ണീരുമായി
ഓരോ നിമിഷവും
കടല്‍ വരും
നിമിഷം പോലും
നീളാത്ത ഒരുമ്മ നല്‍കി
കര എപ്പോഴും തിരിച്ചയക്കും
കണ്ണീരുപ്പു കലര്‍ത്തി
കടല്‍ കൊണ്ടുവന്ന
ചിപ്പിയും മുത്തും മാത്രം
കരയെടുക്കും
പിന്നീട്
കുഞ്ഞുങ്ങള്‍ക്ക്
കളിക്കാന്‍ കൊടുക്കും
[കടലിന്‍റെ ഹൃദയവുമായി ഓരോ നിമിഷവും കരയിലേക്ക് നീന്തുന്ന ഒരു തിരയുടെ എഴുത്താണിത്]