ഞായറാഴ്‌ച, മേയ് 12, 2024


വ്യാജസ്ഥാൻ

 


ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ്  അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന മറ്റേ  കറക്ട്നസ്സ് ഇല്ലാത്ത വാചകം തികട്ടി വന്നു  വ്യാജസ്ഥാൻ്റെ രാജാവിനെക്കാണാനെന്തു വഴി ഞാൻ ചോദിച്ചു തൽക്കാലം സാധ്യമല്ല അദ്ദേഹം ഒറിജിനൽ വ്യാജസ്ഥാനിലേക്ക് ഒഴിവ് കാലം ചെലവഴിക്കാൻ പോയിരിക്കയാണു  വ്യാജസ്ഥാനിലെ നല്ല ഒറിജിനൽ ഗൈഡ് പറഞ്ഞു നിർത്തി