തിങ്കളാഴ്‌ച, ഒക്‌ടോബർ 26, 2020


മിഖായേൽ

 മിഖായേൽ

🧚‍♂️
പ്രേമിക്കുന്ന കാലത്ത്
ഉണ്ടാകാൻ പോകുന്ന മകനു
മിഖായേൽ എന്ന് പേരിട്ടു
മിഖായേൽ
ഇപ്പോൾ
എവിടെയായിരിക്കും
എന്തെടുക്കുകയാവും
പ്രേമിക്കുന്ന
അപ്പനേയും അമ്മയേയും
അയാൾ ഓർക്കുന്നുണ്ടാകുമോ
എന്റെ മിഖായേൽ,
നീ വരുന്നതും കാത്ത്
രണ്ട് വൃദ്ധർ
അകലങ്ങളിൽ
ഒറ്റയ്ക്കിരിക്കുന്നുണ്ട്.
ഈ കവിത കിട്ടിയാലുടൻ നീ വരണം
🧚‍♂️
Image may contain: text that says "മിഖായേൽ പ്രേമിക്കുന്ന കാലത്ത് ഉണ്ടാകാൻ പോകുന്ന മകനു മിഖായേൽ എന്ന് പേരിട്ടു #kuzhurwilson മിഖായേൽ ഇപ്പോൾ എവിടെയായിരിക്കും എന്തെടുക്കുകയാവും പ്രേമിക്കുന്ന അപ്പനേയും അമ്മയേയും അയാൾ ഓർക്കുന്നുണ്ടാകുമോ എൻ്റെ മിഖായേൽ, നീ വരുന്നതും കാത്ത് രണ്ട് വ്യദ്ധർ അകലങ്ങളിൽ ഒറ്റയ്ക്കിരിക്കുന്നുണ്ട് ഈ കവിത കിട്ടിയാലുടൻ നീ വരണം #മിഖായേൽ #കുഴൂർ വിത്സൺ"
വിഷ്ണു പ്രസാദ്, Shaju V V and 366 others
67 comments
3 shares
Like
Comment
Share

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020


അരികെ

തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനംമലയ്ക്ക്
മുകളിൽ
ആകാശം


അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ


എല്ലാത്തിനും
ആനയുടെ ഛായ


അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും

 തേക്കെണ്ണവലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും . 

കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .