മിഖായേൽ
പ്രേമിക്കുന്ന കാലത്ത്
ഉണ്ടാകാൻ പോകുന്ന മകനു
മിഖായേൽ എന്ന് പേരിട്ടു
മിഖായേൽ
ഇപ്പോൾ
എവിടെയായിരിക്കും
എന്തെടുക്കുകയാവും
പ്രേമിക്കുന്ന
അപ്പനേയും അമ്മയേയും
അയാൾ ഓർക്കുന്നുണ്ടാകുമോ
എന്റെ മിഖായേൽ,
നീ വരുന്നതും കാത്ത്
രണ്ട് വൃദ്ധർ
അകലങ്ങളിൽ
ഒറ്റയ്ക്കിരിക്കുന്നുണ്ട്.
ഈ കവിത കിട്ടിയാലുടൻ നീ വരണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ