തിങ്കളാഴ്‌ച, ജനുവരി 09, 2023


അവള്ക്കിഷ്ടം

 അവള്ക്കിഷ്ടം 

അവനെ

അവനിഷ്ടം 

മറ്റവളെ

ആള്ക്ക്  

വേറൊരാളെ

ആ വേറൊരാള്ക്ക് 

പൂവിനെ

പൂവിനു

മുള്ളിനെ

മുള്ളിനു

ഇലയെ

ഇലയ്ക്ക് 

വെള്ളത്തെ

വെള്ളത്തിനു 

മീനെ

മീനു 

മാനത്തെ

മാനത്തിനു 

മേഘത്തെ

മേഘത്തിനു 

കിളിയെ

കിളിയ്ക്ക് 

വേടനെ

വേടനു 

അമ്പിനെ

അമ്പിനു 

എന്നെ

എനിക്ക് 

മരത്തെ

മരത്തിനു 

മഴയെ 

മഴയ്ക്ക് 

മഞ്ഞിനെ

മഞ്ഞിനു 

മണ്ണിനെ

മണ്ണിനു

അവളെ#kavitha#malayalakavitha#kuzhurwilson#blogpoetry#2022

തിങ്കളാഴ്‌ച, ജനുവരി 02, 2023


11- ലെവൻ്റെ ഒരു കാര്യം


👯‍♀️

ഒന്ന് രണ്ട് പേർ
രണ്ട് മൂന്ന് പേർ
മൂന്നാലു പേർ
നാലഞ്ചുപേർ
അഞ്ചാറുപേർ
ആറേഴുപേർ
ഏഴെട്ടുപേർ
എട്ടൊമ്പത് പേർ
ഒൻപത് പത്ത് പേർ
പത്ത് പന്ത്രണ്ട് പേർ

പതിനൊന്നെവിടെയെന്ന്
ആരും തിരഞ്ഞില്ല

പൂജ്യത്തിൻ്റെ
ശൂന്യതയിൽ നിന്ന്
പരിധി ലംഘിച്ച് പുറത്ത് കടന്ന
അതിനെ ലോകം മറന്നതായി ഭാവിച്ചു

അത് രണ്ട് ഒന്നുകളായി
നിലകൊണ്ടു