(ഡി .വിനയചന്ദ്രന്)
തിങ്കളാഴ്‌ച, ഡിസംബർ 28, 2020
ഒമ്പതിതൾ വിനായകം
തിങ്കളാഴ്‌ച, ഒക്‌ടോബർ 26, 2020
മിഖായേൽ
മിഖായേൽ
വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020
അരികെ
തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം
ആ
മലയ്ക്ക്
മുകളിൽ
ആകാശം
അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ
എല്ലാത്തിനും
ആ ആനയുടെ ഛായ
അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും
Labels: അരികെ, കവിത, കുഴൂർ വിത്സൺ, കേരള കവിത, ബ്ലോഗ്, മലയാള കവിത, blog poetry, Kuzhur Wilson, malayalam poetry, poetry
തേക്കെണ്ണ
വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും .
കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .
Labels: കവിത, കുഴൂർ വിത്സൺ, തേക്കെണ്ണ, blog poetry, Kuzhur Wilson, malayalam blog, poetry, Teak oil
തിങ്കളാഴ്‌ച, മാർച്ച് 16, 2020
വീടുള്ള കവിതകൾ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി
നെറുകയിൽ ഒരുമ്മയും കൊടുത്തു
വീട് വിങ്ങിപ്പൊട്ടി
കരച്ചിലിൽ തോന്നി
Labels: കവിത, കവിതകൾ, കുഴൂർ, കുഴൂർ വിത്സൺ, മലയാളം കവിതകൾ, വീട്, kavitha, Kuzhur Wilson, malayalam poetry, poetry
വ്യാഴാഴ്‌ച, മാർച്ച് 12, 2020
കടൽ മുരണ്ടു
ഇഷ്ടത്തിലായി
ഇഷ്ടക്കേട് തോന്നി
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു
ഞാൻ
കടലിൽ തന്നെയുണ്ട്
ആദ്യമെത്തിയത്
കടൽ ചോദിച്ചു
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു
ആദ്യമെത്തിയത്