(ഡി .വിനയചന്ദ്രന്)
ആദ്യമായി കണ്ട നാൾ
നീയെന്റെ നെഞ്ചിലെഴുതി
വിത്ത് വിതയ്ക്കുക
വിതച്ചത് കൊയ്യാൻ പറ്റാതിരുന്ന
ഒരാളുടെ സങ്കടമായിരുന്നു
ആ
കറുത്ത അക്ഷരങ്ങൾ
എനിക്കത് സൂക്ഷിക്കാൻ കഴിഞ്ഞില്ല
ഇപ്പോൾ മണ്ണിലാകെ
വിത്തെറിയുകയാണു
നീ നെഞ്ചിലെഴുതിയ വരികളിൽ
വിയർപ്പ് പൊടിയുകയാണു
പൂക്കളെപ്പോലുള്ള
പൂമ്പാറ്റകൾ വന്ന്
അതിലെല്ലാം ഉമ്മ വയ്ക്കുമ്പോൾ
കണ്ണും നിറയുന്നു
കാതും നിറയുന്നു
വിളയും നിറയുന്നു
കിളികളും നിറയുന്നു
കിന്നരങ്ങൾ താനേ പാടുന്നു
കണ്ണിൽക്കണ്ട പൂക്കളുടെയെല്ലാം
ഇതളുകളെണ്ണുമ്പോൾ
നിന്റെ വരികൾ
ഉള്ളിൽ തിരയിളക്കുന്നു
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
അഞ്ചിതൾ വിനായകം
കാഴ്ച്ചയിലും
കാതിലും
സർവ്വചരാചരങ്ങളിലും
ജീവൻ തുടിയ്ക്കുന്നു
ആ പാദങ്ങൾ
നമസ്ക്കരിച്ചുകൊണ്ട്
വീണ്ടും മണ്ണിലെഴുതി തുടങ്ങുന്നു
ഒന്നിതൾ വിനായകം
രണ്ടിതൾ വിനായകം
മൂന്നിതൾ വിനായകം
നാലിതൾ വിനായകം
അഞ്ചിതൾ വിനായകം
ആറിതൾ വിനായകം
ഏഴിതൾ വിനായകം
എട്ടിതൾ വിനായകം
ഒമ്പതിതൾ വിനായകം
#ക്രിസ്തുമസ്സ് കവിത
#2020 ഡിസംബർ
#കുഴൂർ വിത്സൺ
Flower Photo By DR. ES Jayasree
Prasanna Aryan @ Poetree installation
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ