ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006


എഴുത്ത്


ഉള്ളിലെ
കണ്ണീരുമായി
ഓരോ നിമിഷവും
കടല്‍ വരും

നിമിഷം പോലും
നീളാത്ത ഒരുമ്മ നല്‍കി
കര എപ്പോഴും തിരിച്ചയക്കും

കണ്ണീരുപ്പു കലര്‍ത്തി
കടല്‍ കൊണ്ടുവന്ന
ചിപ്പിയും മുത്തും മാത്രം
കരയെടുക്കും

പിന്നീട്
കുഞ്ഞുങ്ങള്‍ക്ക്
കളിക്കാന്‍ കൊടുക്കും

[കടലിന്‍റെ ഹൃദയവുമായി ഓരോ നിമിഷവും കരയിലേക്ക് നീന്തുന്ന ഒരു തിരയുടെ എഴുത്താണിത്]

24 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

പിന്നീട്
കുഞ്ഞുങ്ങള്‍ക്ക്
കളിക്കാന്‍ കൊടുക്കും

[കടലിന്‍റെ ഹൃദയവുമായി ഓരോ നിമിഷവും കരയിലേക്ക് നീന്തുന്ന ഒരു തിരയുടെ എഴുത്താണിത്]

വല്യമ്മായി പറഞ്ഞു...

കണ്ണീരിപ്പില്‍ കലര്‍ത്തി

കണ്ണീരുപ്പല്ലേ വിശാഖം,മീറ്റിനു വരുമല്ലോ അല്ലേ.

Kuzhur Wilson പറഞ്ഞു...

"കണ്ണീരിപ്പില്‍ കലര്‍ത്തി

കണ്ണീരുപ്പല്ലേ വിശാഖം"

enthumakatte.
aksharathettukalkku
sameehayodu kadappadu.
(allekilum
njan oru nandi kettavan thanne)

മീറ്റിനു വരുമല്ലോ അല്ലേ.

meetu undakum alle ?
koode meet dahikkan ullathum ?

meetto ?
athu aara ?

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത വിശാഖം
താങ്കളുടെ സമാഹാരത്തില്‍ ഇതു വായിച്ചിരുന്നു.

Kuzhur Wilson പറഞ്ഞു...

"നല്ല കവിത വിശാഖം
താങ്കളുടെ സമാഹാരത്തില്‍ ഇതു വായിച്ചിരുന്നു."

ithu njan upeshicha kavithayanu.
chila kootukare pole ?

nalla kavitha alla ennu enikku ariyam.


samaharam mattu vallavrum vayicho ?

ചില നേരത്ത്.. പറഞ്ഞു...

വിശാഖം
കവിത എനിക്കിഷ്ടപ്പെട്ടു.
താങ്കളുടെ തന്നെ കമന്റ് വായിച്ചാണ് കവിത വായിക്കാന്‍ തുടങ്ങിയത്, ഇഷ്ടപ്പെടില്ലെന്ന മുന്‍‌വിധിയോടെ, എന്നിട്ടും ഇഷ്ടപ്പെട്ടു.
കമന്റിലൂടെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ :)

അജ്ഞാതന്‍ പറഞ്ഞു...

താങ്കളുടെ മുഖം പത്രത്താളുകളില്‍ കാണും മുമ്പ് താങ്കളുടെ കവിതയെ അറിയാം ആയതിനാല്‍ ഒരു വിലയിരുത്തലിനില്ല.
പുകഴ്ത്തി മൂലക്കിരുത്താനുമില്ല
അറിഞ്ഞില്ലേ.. പവിത്രനെ വി.ഐ. പി. ലിസ്റ്റില്‍ നിന്ന് വെട്ടി. എന്നാല്‍ അയ്യപ്പനെ പോലെ നമുക്കിന്ന് ഒരു കവിയെ ഉള്ളു. അവന്‍ പവിത്രന്‍.

കണ്ണുകള്‍ പെയ്യാതെ
കാറ്റിനോട് പരിഭവം പറഞ്ഞവന്‍

ചിതമ്പലുകള്‍ മേഞ്ഞ വീട്ടില്‍
ചോദിക്കാതെ അവകാശം നേടിയെടുത്തവന്‍

ഉപ്പുകാറ്റില്‍
നമുക്കായ് ഉപ്പളമായവന്‍


കവിത ഇഷ്ടമായി.

സ്നേഹത്തോടെ
രാജു

അജ്ഞാതന്‍ പറഞ്ഞു...

താങ്കളുടെ മുഖം പത്രത്താളുകളില്‍ കാണും മുമ്പ് താങ്കളുടെ കവിതയെ അറിയാം ആയതിനാല്‍ ഒരു വിലയിരുത്തലിനില്ല.
പുകഴ്ത്തി മൂലക്കിരുത്താനുമില്ല
അറിഞ്ഞില്ലേ.. പവിത്രനെ വി.ഐ. പി. ലിസ്റ്റില്‍ നിന്ന് വെട്ടി. എന്നാല്‍ അയ്യപ്പനെ പോലെ നമുക്കിന്ന് ഒരു കവിയെ ഉള്ളു. അവന്‍ പവിത്രന്‍.

കണ്ണുകള്‍ പെയ്യാതെ
കാറ്റിനോട് പരിഭവം പറഞ്ഞവന്‍

ചിതമ്പലുകള്‍ മേഞ്ഞ വീട്ടില്‍
ചോദിക്കാതെ അവകാശം നേടിയെടുത്തവന്‍

ഉപ്പുകാറ്റില്‍
നമുക്കായ് ഉപ്പളമായവന്‍


കവിത ഇഷ്ടമായി.

സ്നേഹത്തോടെ
രാജു

Rasheed Chalil പറഞ്ഞു...

അലകടലിന്റെ നൊമ്പരമേറ്റെടുക്കാന്‍ ആര്‍ക്ക് താത്പര്യം...

അസ്സലായിരിക്കുന്നു.

വാളൂരാന്‍ പറഞ്ഞു...

ചെറിയ വാക്കുകളിലെ വലിയ കവിത ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ....
വളരെ നന്നായിരിക്കുന്നു.....

Abdu പറഞ്ഞു...

നിമിഷം പൊലും നിളാത്ത ഉമ്മയും ഒരുജീവിതത്തിലേക്കു മുഴുവനുമുള്ള ഓര്‍മയും തന്ന് തിരിച്ചയച്ച പ്രണയങ്ങള്‍,

അറിയില്ല കൊണ്ടുചെന്ന മുത്തും ചിപ്പിയും എടുത്തിട്ടുണ്ടൊയെന്ന്, കുഞ്ഞുങ്ങള്‍ക് കളിക്കാനെങ്കിലും കൊടുക്കുമൊയെന്ന്,

മനൊഹരമായിരിക്കുന്നു,

നന്ദി,

-അബ്ദു-

മുസ്തഫ|musthapha പറഞ്ഞു...

കരയെ തനിച്ചാക്കി അകന്നുപോവുകയല്ലേ കടല്‍ ചെയ്യുന്നത്... ഇനിയും തിരിച്ചു വരുന്ന കടലിനു വേണ്ടി കാത്തിരിക്കുന്ന കരയെ എന്തേ എല്ലാവരും കൈവിടുന്നു!

കുറുമാന്‍ പറഞ്ഞു...

നന്നായിരിക്കുന്നു വിത്സണ്‍. കവിത ഗഹനമായി വായിച്ച് അഭിപ്രായം പറയാനുള്ള പക്വതയില്ലാത്തതിനാല്‍ ഇത്രയും മാത്രം.

Kalesh Kumar പറഞ്ഞു...

വിത്സണെന്ത് എഴുതിയാലും അത് വായിക്കാനൊരു സുഖമാണ്.

മീറ്റിനെക്കുറിച്ച് പറയാം. ബാരക്കുടയില്‍ നവംബര്‍ 10ന്. മേരിയേയും കൂട്ടി എത്തിക്കോണം. അപ്പീലൊന്നുമില്ല.

Unknown പറഞ്ഞു...

കൊള്ളാം. നന്നയിട്ടുണ്ട്. :-)

Mubarak Merchant പറഞ്ഞു...

നല്ല എഴുത്ത്.
ആശംസകള്

സുല്‍ |Sul പറഞ്ഞു...

നന്നായിരിക്കുന്നു. കുഞ്ഞു കുഞ്ഞു വാക്കുകളാല്‍ ഒരു നല്ല കവിത. ഇഷ്ടമായി വിശാഖം.

thoufi | തൗഫി പറഞ്ഞു...

നന്നായിരിക്കുന്നു,വിശാലം

Kiranz..!! പറഞ്ഞു...

നന്നായിരിക്കുന്നു തിരയെഴുത്ത്..ഉന്നത ചിന്തയെങ്കിലും ഭാഷ സാധാരണമായത് നല്ല രീതിയില്‍ അത് മനസിലാക്കാനും പ്രതികരിക്കാനും പറ്റി..!

രാജ് പറഞ്ഞു...

വില്‍‌സാ നല്ല ആശയം, നല്ല വരികളും.

മുസ്തഫ|musthapha പറഞ്ഞു...

കരയെ കുറിച്ചു ചിന്തിച്ചപ്പോള്‍ വന്ന കാര്യം പറയാന്‍ വിട്ടു...

നല്ല വരികള്‍... നന്നായിരിക്കുന്നു വിശാഖം.

സു | Su പറഞ്ഞു...

എനിക്ക് വലുതായൊന്നും മനസ്സിലായില്ല. ആകപ്പാടെ, മനസ്സിലായത് വെച്ച് ഇഷ്ടപ്പെട്ടു. :)

മുസാഫിര്‍ പറഞ്ഞു...

നല്ല ഗഹനമായ ആശയമുള്ള ലളിതമായ കവിത വിശാഖം , ഇഷ്ടപ്പെട്ടു.

Kuzhur Wilson പറഞ്ഞു...

"താങ്കളുടെ തന്നെ കമന്റ് വായിച്ചാണ് കവിത വായിക്കാന്‍ തുടങ്ങിയത്, ഇഷ്ടപ്പെടില്ലെന്ന മുന്‍‌വിധിയോടെ, എന്നിട്ടും ഇഷ്ടപ്പെട്ടു.
കമന്റിലൂടെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ :)"

enikku sariyayi
dharikkapedaenda.

boradikkum.
thettidharikkapedanam.

ee cheethaperu
undakki edukkan
ethra bhudimuttu aanenno ?

venamenkil
onnu try cheythu nokku.

kavi -ennu vilikkappedan
njan sahichathu cheruthalla

kudiyan ennu vilikkapedan
njan sareerathilum
manasilum
sahichathu
athra cheruthalla.

"2 ennam adichittu
nalu kure aayi enkilum "

athum boradichu thudagi

boradiyekkurichanu
oru valiya pushakam.

ha he hi ho