മറൂട്ടി


മറൂട്ടി

(കാൽ നൂറ്റാണ്ട് എന്നെ സഹിച്ച സി എസ് പ്രദീപിനു )


ഞങ്ങളുടെ വീട്ടിൽ പശു പെറാറുണ്ട്
ക്ടാവിന്റെ കൂടെ മറ്റൊരു  കുട്ടി കൂടെയുണ്ടാകും
അമ്മയതിനെ മറൂട്ടി എന്ന് വിളിക്കും
തള്ളപ്പശു മറൂട്ടി തിന്നാതിരിക്കാൻ ഞാൻ
പല തവണ കാവൽ നിന്നിട്ടുണ്ട്
ആരും കാണാതെ മറൂട്ടി
തോട്ടിൽ കൊണ്ട് പോയി കളയുന്നത് ചേട്ടന്മാരാണു

എന്റെ മറൂട്ടി ചത്ത് പോയിട്ടില്ലെന്ന് ഇപ്പോൾ ഞാൻ ഭയപ്പെടുന്നുകുഴൂർ വിത്സൺ
Temple of poetry
26/02/2018

അഭിപ്രായങ്ങളൊന്നുമില്ല: