ഷെബ എന്ന പൂച്ചയെക്കുറിച്ച് എഴുതണമെന്ന് വിചാരിച്ച് ഒരു പേജ് വൃത്തിയാക്കി വച്ചു
അതിൽ പതിവ് പടി പറ്റ്കണക്കുകൾ കടപ്പാടുകൾ ഒക്കെ നിറഞ്ഞു
അതിൽപ്പിറക്കേണ്ടിയിരുന്ന കവിതകൾ രാത്രികാലങ്ങളിൽ പമ്മിപ്പമ്മി വന്ന് അടുക്കളയിൽ പാത്രങ്ങൾ തട്ടിയിട്ടു
മീൻകലമുടച്ചു
ഷെബയോട് പ്രായശ്ചിത്തം ചെയ്യുന്ന ഈ പേജിലും
പാത്രങ്ങൾ മറിയുന്നു
കലങ്ങൾ ഉടയുന്നു
കറിയൊക്കെ പരക്കുന്നു
ഷെബക്ക് വിശക്കുന്നുണ്ടാവും