കിടക്ക

1) രാത്രി

കിടക്ക
ഉപ്പില്ലാത്ത കടല്‍

ഒാരോ രാത്രിയിലും
ഇനി ജീവിതം വേണ്ടെന്നുറച്ചു
തിരിച്ചുവരല്ലേയെന്നു കൊതിച്ച്‌
ഞാന്‍ അതിന്റെ ആഴത്തിലേക്കു
മരണപ്പെടുന്നു

എന്നിട്ടോ
സ്വപ്നത്തിലെ പരല്‍മീനുകള്
‍ചിരിച്ചു കാട്ടുമ്പോള്
‍പവിഴപ്പുറ്റുകളുടെ വൈദുതിദീപങ്ങള്‍
പകലിനെ ഓര്‍മ്മിപ്പിക്കും
അമ്മയേയും അമ്മുവിനെയും
കാട്ടിത്തരും

അപ്പോള്‍
കടലേ കടലേ
എന്നെ നീ മുകള്‍ത്തട്ടിലേക്കു
തിരിച്ചുകൊണ്ടുപോകുമോയെന്നു
കരഞ്ഞ്‌ കരഞ്ഞു
അവളില്‍ ഉപ്പു കലര്‍ത്തും

മുത്തശ്ശിക്കഥളില്‍ നിന്നു
പരോളിലിറങ്ങിയ
തിമിംഗലങ്ങളും
കൂറ്റന്‍ സ്രാവുകളും
എന്നെ തടവിലാക്കുന്നു
മല്‍സ്യകന്യകമാരെ
നിങ്ങള്‍ എവിടെ ?

ചുറ്റും അഴുകിനാറിയ
ശവങ്ങള്‍ കരയറിയാതെ നീന്തുന്നു
എല്ലാത്തിന്റെയും ഉടലില്
‍മീന്‍ കൊത്തിയ പരിചിത മുഖങ്ങള്

‍തോമസ്‌, ഷൈജോ
മരണത്തില്‍ നിന്നും
ജീവിതത്തിലേക്കു
ആത്മഹത്യ ചെയ്യാന്‍ കൊതിച്ചവരേ

അടഞ്ഞു പോകാന്‍ കൊതിക്കുന്ന
കണ്ണുകള്‍ക്കു മുന്‍പില്
‍ചൂണ്ടകൊളുത്തില്‍ ഞാട്ടിയിരിക്കുനതു
ഒരു ഹൃദയമല്ലേ ?

ചുവന്ന ഹൃദയമേ
നീ ആരുടെ ഒറ്റുകാ(രി)രന്
‍എത്ര വെള്ളിക്കാശിന്റെ ദൂത്‌

2)പ്രഭാതം

കിടക്ക
ഒട്ടകമില്ലാത്ത മരുഭൂമി

തലക്കു മുകളില്‍ സൂര്യന്
‍എണീറ്റ്‌ കുതറിയോടുമ്പോള്
‍കാലുകള്‍ പൂണ്ടുപോകുന്നു
പഴുത്ത മണലില്‍

തലയിണയില്‍ കെട്ടിപ്പിടിക്കുമ്പോള്‍
കള്ളിമുള്‍ചെടിയുടെ അട്ടഹാസം

ജനലിനപ്പുറത്ത്‌
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട്‌ കറുത്തതല്ല

അവന്റെ നുണയില്
‍എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു

ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്‌
അവാര്‍ഡേര്‍പ്പെടുത്തിയോ

വീട്‌ വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ

3) ഉച്ച

ഞാന്‍ കിടക്കയെ കാണാറില്ല

എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
‍അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു

^ 1998

5 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

“ജനലിനപ്പുറത്ത്‌
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട്‌ കറുത്തതല്ല

അവന്റെ നുണയില്
‍എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു

ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്‌
അവാര്‍ഡേര്‍പ്പെടുത്തിയോ

വീട്‌ വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ

3) ഉച്ച

ഞാന്‍ കിടക്കയെ കാണാറില്ല“.........

കിടക്ക

ഉറക്കം ഒരു കന്യസ്ത്രീ എന്ന പുസ്തകത്തിലെ അവസാന കവിത. അതിനും മുന്‍പു ഇതു മാധ്യമത്തിലാണു വന്നതു.

അന്നു ജമാല്‍ കൊച്ചങ്ങാടി അയച്ച കത്തു ഓര്‍മ്മയിലുണ്ടു. 9 വര്‍ഷങ്ങള്‍ എങ്ങനെ പോയി ?

ദില്‍ബാസുരന്‍ പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
പ്രഭാതം വളരെ നന്നായി. :-)

കണ്ണൂസ്‌ പറഞ്ഞു...

എനിക്കും ഇഷ്ടമായത്‌ പ്രഭാതം.

ഓ.ടോ. -- വില്‍സാ, ജിഷിയെ നേരിട്ടറിയാമോ? എന്റെ ക്ലാസ്‌മേറ്റാണ്‌. ഇങ്ങോട്ട്‌ വിളിച്ചു കൊണ്ടു പോരൂ.

കുഞ്ഞേട്ത്തി പറഞ്ഞു...

എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
‍അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു


ആ ശാന്തമായ പ്രലോഭനം മാത്രം പോരേ ഈ ഉച്ചയെ പ്രേമിക്കാന്‍... !!

ഇടങ്ങള്‍|idangal പറഞ്ഞു...

വിത്സന്‍,

ദയവായി കമന്റുകള്‍ പ്രത്യേകം വിന്‍ഡോയില്‍ വരുന്നത് മാറ്റൂ, വല്ലാത്ത അസ്വസ്തതയുണ്ടാക്കുന്നു അത്.