പെണ്ണുങ്ങള്

കവിത വിചാരിച്ച്
ഗ്രോസറിയില്‍
സിഗരറ്റിനായി കാക്കുമ്പോള്‍
കാസര്‍കോട്ടുകാരന്‍
ചോദിച്ചു

നിങ്ങളുടെ
പെണ്ണുങ്ങള്
ഇവിടെയുണ്ടോ

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി

പെണ്ണിലെ പലരിനെ
ഒറ്റവിളി കൊണ്ട്
അടയാളപ്പെടുത്തുന്ന
കാസര്‍കോട്ടുകാരന്‍
ഗ്രോസറിക്കാരാ

എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ


* മലബാറുകാരായ സാധാരണക്കാര്‍ പെണ്ണ്
എന്ന ഏകവചനത്തിനു പകരം പെണ്ണുങ്ങള്‍ എന്നാണ് പറയുക.
ഗള്‍ഫില്‍ വന്നതിന് ശേഷമാണ് അതു കൂടുതല്‍ കേട്ടത്

21 അഭിപ്രായങ്ങൾ:

Radheyan പറഞ്ഞു...

പെണ്ണ് എന്നാല്‍ മംഗലം കയിക്കാത്ത ചെറിയ പെണ്‍കുട്ടി

പെണ്ണുങ്ങള്‍ എന്നാല്‍ മംഗലം കയിച്ച മധ്യവയസ്സോ അതില്‍ കൂടുതലോ ഉള്ള സ്ത്രീ.ഞങ്ങളുടെ നാട്ടില്‍ പെണ്ണുമ്പിള്ള എന്ന് പറയും.

കവിയുടെ വേറിട്ട വഴി നന്നായിട്ടുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

:)

ശ്രീഇടമൺ പറഞ്ഞു...

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി...ഹ..ഹ..ഹ
ഉള്ളിലൊരുപാടുണ്ടല്ലേ....!

ഗൗരി നന്ദന പറഞ്ഞു...

തന്‍റെ ഉള്ളിലെ പലരും പെണ്ണിന്‍ ഉള്ളിലെ പലരും തമ്മില്‍ അജഗജാന്തരം ല്ലേ??

ഞാന്‍ എന്‍റെ പക്ഷത്തു നിന്നും വായിക്കുന്നു.പോസിറ്റീവ് ആയി...

നല്ല കവിത.....നന്ദി.....

Joker പറഞ്ഞു...

ഒരു കണ്ണാടി പോലെ കാസര്‍ഗോട്ടുകാരന്‍. ഹോം ഡെലിവറിക്ക് വിളിച്ചു പറയുമ്പോള്‍ ഇനി അല്പം സ്വപ്നങ്ങളും കൂടി ചോദിക്കൂ.

ദേരയിലെ : ഒരു വീക്ക് എന്‍ഡ് ഫോണ്‍ കാള്‍
------------------------
ഞാന്‍ : ഹലോ , ഗ്രോസറിയല്ലേ
ഗ്രോ : അതെ
ഞാന്‍ : കാലുണ്ടോ ?
ഗ്രോ : ഉണ്ടല്ലോ ,
ഞാന്‍ : ചെറുതാണോ വലുതാണോ ?
ഗ്രോ : ഏത് വേണം, ചെറുതാണെങ്കില്‍ പെട്ടെന്ന് തരാം ഇവിടെ ചുറ്റി പറ്റി കുരേയെണ്‍നം ഉണ്ട്, വലുതാണെങ്കില്‍ കുറച്ച് കഴിയും.
ഞാ‍ന്‍ : അയ്യോ അതല്ല ഞാന്‍ ഉദ്ദേശിച്ചത്. കോഴിക്കാല്‍.

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

പെണ്ണിലെ പലര്‍! നല്ല പ്രയോഗം!

കാപ്പിലാന്‍ പറഞ്ഞു...

എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ

:)

വിശാഖ് ശങ്കര്‍ പറഞ്ഞു...

പൊടിപിടിച്ചുകിടന്ന പലരെയും ഒറ്റവായനയില്‍ തന്നെ എടുത്ത് പുറത്തിട്ട് അടയാളപ്പെടുത്തിക്കളഞ്ഞല്ലോടാ ദുഷ്ടാ, നിന്റെ ‘പെണ്ണുങ്ങള്’!

അനിലന്‍ പറഞ്ഞു...

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി

എന്താത്ര സംശയം കുമ്പളങ്ങ കട്ടവനേ?

പുഞ്ചക്കാരന്‍ പറഞ്ഞു...

ബഹുമാനം കൂടിയിട്ടാണെന്ന് വച്ചാ വല്ല കൊഴപ്പവുമാവുമോ
സ്വാമികള്‍,പിള്ളമാര്‍,
എന്തിനാണേറെ അപ്പികള്പോരേ..?

അഭിപ്രായിക്കാന്‍ മറന്നു
നല്ല ചിന്ത, നല്ല കവിയാകും

കരീം മാഷ്‌ പറഞ്ഞു...

Good :)

യൂസുഫ്പ പറഞ്ഞു...

നമ്മളറിയാത്ത എത്ര വിധം പ്രയോഗങ്ങള്‍ അല്ലേ?

നന്നായിട്ടുണ്ട്....

കാവിലന്‍ പറഞ്ഞു...

ഒന്നിലധികം പെണ്ണ് കെട്ടിയവന്റെ ഗമയായിരിക്കാം ഈ വിളിക്ക് പിന്നില്‍

Sureshkumar Punjhayil പറഞ്ഞു...

Kavitha ingu ponnotte... Nannayirikkunnu. Ashamsakal..!!!

girishvarma balussery... പറഞ്ഞു...

ഗള്‍ഫില്‍ വന്നതിനു ശേഷം അല്ലെ.. സ്വന്തം പെണ്ണ് കൂടെയില്ലെങ്കിലും സാരമില്ല മറ്റവനും അത് തന്നെയാണല്ലോ എന്ന് സമാധാനിക്കാം .. അതാവും അങ്ങിനെ ചോദിച്ചത് .....

പി എ അനിഷ്, എളനാട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പി എ അനിഷ്, എളനാട് പറഞ്ഞു...

പ്രിയ കുഴൂര്‍,
നല്ല കവിത
നാക്കിലയില്‍ വരൂ
www.naakila.blogspot.com
എന്റെ കവിതയുമായി സംസാരിക്കൂ
സസ്നേഹം

Post പറഞ്ഞു...

കവിത ഇഷ്ടപ്പെടുന്ന കൂട്ടുകാരേ,
ഇതു വായിക്കൂ,
സ്നേഹം,
ദില്ലിപോസ്റ്റ്

http://www.dillipost.blogspot.com/

bilatthipattanam പറഞ്ഞു...

ഹായ്..പെണ്ണൊരുത്തി...

Umer പറഞ്ഞു...

പെണ്ണുങ്ങള് . മുതിര്‍ന്ന സ്ത്രീയെസൂചിപ്പിക്കുമ്പോള്‍ബഹു വചനം ഉപയോഗിക്കുന്നു.മുഅതിര്‍ന്ന ഒരു പുരുഷനെ ഓര്‍ [അവര്‍] എന്ന ബഹു വചനം ഉപയോഗിക്കുന്നു. ശാസ്ത്രി ശാസ്ത്രികളും സ്വാമി സ്വാമികളും ആകുന്നതു പോലെ. കണ്ണൂര്‍ ,കാസര്‍കോട്‌ മൊഴി അത്ര മോശമാണോ ? ചതുര വടിവ് വരമൊഴിയില്‍ പോരെ,വാമൊഴിയെ പ്രാദേശിക മധുരം ചേര്‍ത്ത് വിഴുങ്ങാന്‍ വിടുക.

വലപ്പാടന്‍സ്..| Valappaadan's പറഞ്ഞു...

:)