നമ്മുടെ ചിഹ്നം

പ്രബുദ്ധരായ ജനാധിപത്യവിശ്വാസികളേ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന വിവരം വര്‍ധ്ധിച്ച വികാരത്തള്ളിച്ചയോടെ അറിയിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നത്തിന് നല്‍കി മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ് കെഞ്ചുകയാണ്.

നമ്മുടെ ചിഹ്നം വീടുകളിലും ഇടവഴിയിലും പള്ളിയിലും അമ്പലത്തിലും ഓഫീസുകളിലും ഹോട്ടലുകളിലും എന്തിന് ബസിലും ആശുപത്രിയിലും മഠങ്ങളിലും സെമിത്തേരിയിലും എന്ന് വേണ്ട നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെയ്യുന്ന മഹനീയ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ

റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്.

അര വിശന്ന് മുണ്ടുമുറുക്കിയെടുത്ത് നെടുവീര്‍പ്പിന്റെ ഫാക്ടറികളില്‍ പണിയെടുക്കുന്ന അമ്മപെങ്ങന്മാരെ കണ്ടില്ലെന്ന് നടിക്കുവാന്‍ നമ്മുടെ ചിഹ്നത്തിനാകില്ല. അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

ആശുപത്രിക്കിടക്കയില്‍ പാതിവെന്തുകിടക്കുന്ന പാവപ്പെട്ട ശരീരങ്ങള്‍ക്കും നീതികിട്ടണമെന്ന അതിന്റെ സാമൂഹ്യബോധം

ജീവിച്ചിരിക്കുന്നവരെപ്പോലെ മരിച്ചവര്‍ക്കും അണയാത്ത ആഗ്രഹങ്ങള്‍ കാണുകയില്ലേ .പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത

അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്

അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ. അത് കൊടുക്കന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ
എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ

ഞാനൊന്ന് ചോദിക്കട്ടേ, എന്തിലെങ്കിലും ഒന്നാമതാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ചൈന വന്മതില്‍ പോലെ നില്‍ക്കുകയല്ലേ. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്, നമ്മുടെ ചിഹ്നത്തെ ഉയര്‍ത്തിയാല്‍ ജനസംഖ്യയില്‍ എങ്കിലും ഒന്നാമതാകാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ

തലവേദന, വേദന, വിശപ്പ്, അറപ്പ് തുടങ്ങിയ അരാഷ്ട്രീയ വാദങ്ങള്‍ നിരത്തി നമ്മുടെ ചിഹ്നത്തെ വിജയിപ്പിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതേ

നമ്മുടെ മുദ്രാവാക്യം
ആബാലവ്യദ്ധം ജനങ്ങള്‍ക്കും സംത്യപ്തി

പാലൊഴുകുന്ന ഒരു ദേശം.

65 അഭിപ്രായങ്ങൾ:

ദേവസേന പറഞ്ഞു...

നമ്മുടെ ചിഹ്നം ജയിക്കട്ടെ ! നീണാള്‍ വാഴട്ടെ !!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അടയാളങ്ങള്‍ മാറിപ്പോകുന്ന
കെട്ട കാലമേ,
എന്റെ വിലയേറിയ വോട്ടേ,
പോളിംഗ് ബൂത്തിലെ നീണ്ട ക്യൂവില്‍
നിന്നുതീര്‍ക്കുന്ന ജീവിതമേ...

വോട്ട് ലീസ്റ്റില്‍ പേരുണ്ടോ,ആവോ?
നമ്മുടെ ചിഹ്നം
ചിന്നം
ച്ഛീ....

അഗ്രജന്‍ പറഞ്ഞു...

ഹഹഹ ഉയർത്തിയാൽ ജനസംഖ്യയിലെങ്കിലും ഒന്നാമതാകാൻ അവസരം നൽകുന്ന ചിഹ്നം :)

സിമി പറഞ്ഞു...

ഇങ്ങനെ കവിതയെഴുത് വിത്സാ. brilliant!.

നൊമാദ് | A N E E S H പറഞ്ഞു...
ഒഴുകട്ടെ :)

പറയാതെ വയ്യ. പറഞ്ഞു...

പണ്ട് ധര്‍മ്മപുരിയിലെ വിപ്ലവകാരിയുടെ മടിയില്‍ക്കിടന്ന ചെങ്കൊടിയെ പൊക്കുകയും താഴ്ത്തുകയും ചെയ്ത ആ ഉശിരന്‍ ചിനഹം.നമ്മുടെ ലിംഗം സിന്ദാബാദ്.

[ nardnahc hsemus ] പറഞ്ഞു...

അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്!!!!!;)

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ചിഹ്നത്തിന്റെ പ്രസക്തി...
കാലത്തിന്റെ കാലാ കാലങ്ങളായുള്ള ചിഹ്നം .. ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ ..
പാലും തേനും ഒഴുകട്ടെ...
ചോര വെളുപ്പന്‍ അഭിവാദ്യങ്ങള്‍... !!

Sureshlal പറഞ്ഞു...

Dear Wilson,

Very GOOd. I enjoyed it!

സുല്‍ |Sul പറഞ്ഞു...

എല്ലാരും ഒന്ന് ഒത്തു പിടിച്ചെങ്കില്‍ ആ മതിലൊന്ന് കയറാമായിരിന്നു.

ഗുപ്തന്‍ പറഞ്ഞു...

കുഴൂരേ താണുവീണു നമിച്ചു !!!! രാഷ്ട്രീയക്കാരെ തെറിവിളിക്കുന്നെങ്കില്‍ ഇങ്ങനെ വിളിക്കണം !

ഗുപ്തന്‍ പറഞ്ഞു...

രാഷ്ട്രീയം മാത്രമല്ല സാധ്യതയെന്ന് അറിയാം..എങ്കിലും..

അനിലന്‍ പറഞ്ഞു...

നമ്മുടെ ചിഹ്നം ജയിക്കട്ടെ
'നീണ്ട' കാലം വാഴട്ടെ!

അഭിലാഷങ്ങള്‍ പറഞ്ഞു...

ടെം ടെടേം...

ങും!

ഇലക്ടോണിക്ക് വോട്ടിങ്ങ് മെഷിനായത് കൊണ്ട് രക്ഷപ്പെട്ടു വിത്സാ.. ! ജസ്റ്റ് ഒരു വിരല്‍കൊണ്ടുള്ള പ്രസ്സിങ്ങ് അല്ലേ സഹിക്കേണ്ടൂ ചിഹ്നത്തിന്...; പണ്ടത്തേ പോലെ ഡും... ഡും.. ന്ന് പറഞ്ഞ് സീലു കുത്തുന്ന പരിപാടിയായിരുന്നു ഇപ്പൊഴും എങ്കില്‍.. ഒരോ കുത്തും മ്മടെ ചിഹ്നത്തിന് കൊണ്ട് കൊണ്ട് ചിഹ്നത്തിന്റെ പരിപ്പിളകിയേനേ...

:)

kaithamullu : കൈതമുള്ള് പറഞ്ഞു...

“പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച് അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ.“

അല്ലാ, അറിയാണ്ട് ചോദിക്യാ വിത്സാ: എന്താ മ്മ്‌ടെ ശരിക്കൊള്ള ചിഹ്നം? ഈ പറയുന്ന പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റുള്ള ചിഹ്നങ്ങളുടെ ചതിക്കുഴി?

എന്റെ അടിപ്പാട്ടൂര് ഭഗോതി..
താഴുമ്പോ ഒന്ന് പൊക്കിയേക്കണേ....!

(അഭി,
അടുത്ത മാസല്ലേ വോട്ടവകാശം കിട്ടൂ? അതിന് മുന്‍പ് തന്നെ ചിഹ്നത്തില്‍ സീല് കുത്തുന്നേനെപ്പറ്റി എന്തിനാ ഇത്ര ആശങ്ക!!
എത്ര ...ഉം...ഞാനൊന്നും പറേണില്യേയ്...)

കുഞ്ഞന്‍ പറഞ്ഞു...

ഈ ചിഹ്നം ദേശീയ ചിഹ്നം..!

കള്ളവോട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു.


ഓ.ടൊ. അഭിക്ക് സീലിന്റെ കാര്യം പറയാനെ ഇപ്പൊ നേരൊള്ളൂ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

മോര്‍ച്ചറിയിലെ ശവത്തിലും, തൊണ്ണൂറിലും വിജയക്കൊടി നാട്ടി, ഇനിയും എവിടേയും നാട്ടാന്‍ തയ്യാറെടുക്കുന്ന ഈ ചിഹ്നത്തെ വിജയിപ്പിക്കുക തന്നെ വേണം.

ഒരു വാഗ്ദാനം.
പരാജയപ്പെടുന്ന ചിഹ്നങ്ങള്‍ക്കായി ഒരു ലോഡ് വയാഗ്ര ഇറക്കുമതി ചെയ്യുന്നതായിരിക്കും.

latheesh mohan പറഞ്ഞു...

Wow!!

യൂസുഫ്പ പറഞ്ഞു...

നമ്മുടെ ചിഹ്നം എന്നെങ്കിലും ഒരു നാള്‍ ജയിക്കുകതന്നെ ചെയ്യും.

☮ Kaippally കൈപ്പള്ളി ☢ പറഞ്ഞു...

ഹ ഹ ഹ
ഞാൻ വായിച്ചു ചിരിച്ചു ചിരിച്ചു കസേരയിൽ നിന്നും മറിഞ്ഞു വീണു വിൽസാ.

"അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്"

ഈ ചിഹ്നം എപ്പോ പൊക്കി എന്നു ചോദിച്ച മതി.

Melethil പറഞ്ഞു...

Brilliant Wilson, brilliant, this is why you are the number 1!!

Sethu പറഞ്ഞു...

അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്

Kalakki, vilsa. election enna achukuthinu ingineyum oru bhashyam.
Oru samsayam mathram.
menopause kazhinja Bhooribhagam purusha stanarthikkalkku engine cherum ee chihnam ?

Sethu

::സിയ↔Ziya പറഞ്ഞു...

മലപ്പുറത്തും പൊന്നാനീലും ചിഹ്നത്തിന്റെ പ്രത്യേക ഉദ്ധാരണത്തിനായി നല്ല കുണ്ടിയുള്ള കുണ്ടന്മാര്‍ പ്രചാരണത്തിനിറങ്ങുന്നതാണ്.

ദേവസേന പറഞ്ഞു...

ചിഹ്നം ഏതായാലും തരൂര്‍ ജയിക്കണം.
യു.ഡി. എഫ്. ഭരിക്കണം.

subhash പറഞ്ഞു...

പ്രിയ വില്‍സന്‍,
കവിത അസ്സലായി. ചിന്നംവിളിയേക്കാള്‍ എനിക്കിഷ്ടമായത്‌ ആ ഗ്രോസറിക്കാരനെപ്പറ്റിയുള്ള കവിതയാണ്‌.
ഇടക്കിടയ്‌ക്ക്‌ ഉയരുകയും താഴുകയും പോലുള്ള വരികള്‍ ഒഴിവാക്കണം. ബാലിശ തമാശകള്‍.
വികാരത്തിന്‌ `കരം` കൊടുക്കുന്ന കാര്യം കൂടി ചേര്‍ത്താല്‍ എല്ലാമായി.
നല്ല കവിതകള്‍ ഇനിയും ഒഴുകട്ടെ!
നിന്റെ പേരും നാളും പറയൂ, ഞാനൊരു ക്ഷീരധാര വഴിപാടാക്കട്ടെ!
സ്വന്തം
സുഭാഷ്‌

Joy Mathew പറഞ്ഞു...

ചിഹ്നമല്ല പ്രസ്നം,ബൂത്ത് പിടിച്ച്ടുക്കലാണ്,

Visala Manaskan പറഞ്ഞു...

ഇത് മാരകമായിപോയി സര്‍!

നീ ഇതും മനസ്സില്‍ പറഞ്ഞൂകൊണ്ടാണ് ഓരോ രാഷ്ട്രീയ വാര്‍ത്തയും വായിക്കുന്നത് എന്നതോര്‍ക്കുമ്പോഴാണ് എനിക്ക് “ബുഹഹഹഹ” എന്നൊരു ചിരി വന്നുപോകുന്നത്.

തകര്‍ത്തൂ ഗഡീ!!!!

പീതാംബരന്‍ പറഞ്ഞു...

എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ

ബ്ലോഗിലെ സദാചാരവാദികള്‍ക്ക് ബുദ്ധികുറവായത് എഴുത്തുകാരന്റെ ഭാഗ്യം!
ഇത്ര മനോഹരമായൊരു രചന (മൂര്‍ച്ചയേറിയ) അടുത്തൊന്നും വായിച്ചിട്ടില്ല.
സല്യൂട്ട്.

പാര്‍ത്ഥന്‍ പറഞ്ഞു...

ഉറങ്ങികിടന്നിരുന്ന എന്നെ നീ ഉണർത്തി.
അവൻ ഗർജ്ജിച്ചു.

സുനന്ദ പറഞ്ഞു...

ചിഹ്നം ഏതായാലും തരൂര്‍ ജയിക്കണം.

ദേവസേനാ
ചേച്ചി കോംഗ്രസ്സാ?
എനിക്കും തരൂരിന്റെ ഇഷ്ടാ... എന്താ അയാള്‍ടെ ഒരു ഭംഗി. കേരളത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്തികളുടെ ചന്തം എടുത്തുവെച്ചാലും എത്തില്യ. എന്നാലും ജയിക്കണ കാര്യം കഷ്ടാ.

ഗുപ്തന്‍ പറഞ്ഞു...

പീതാം‌ബരോ..

Draco Dormiens Nunquam Titillandus എന്നു കേട്ടിട്ടുണ്ടോ.. നമ്മടെ സാഹചര്യത്തില്‍ ഉറങ്ങിക്കിടക്കുന്ന കൊരങ്ങന്മാരെ ചൊറിയരുത് എന്ന് പരിഭാഷ. :))

SHYLAN പറഞ്ഞു...

doora dooramuyaratte..!

കുരുരാന്‍ പറഞ്ഞു...

കുഴപ്പമില്ല, പക്ഷേ വില്‍സണ്‍ന്റെ എഴുത്തില്‍ സാധാരണ കാണാറുള്ള തീഷ്ണ തയും തീവ്രതയും ഇതിലുണ്ടോ എന്നൊരു സംശയം.
ചിലപ്പോള്‍ എനിക്ക്‌ തോന്നിയതാകും അല്ലേ..

ദിനേശന്‍ വരിക്കോളി പറഞ്ഞു...

ഇതാ ...എന്‍റെ വോട്ട് ഞാനിവിടെ രേഖപ്പെടുത്തുന്നു...
തിരഞ്ഞെടുപ്പുകാലദിനങ്ങള്‍‍ കൗമാരപ്രണയം പോലെയാണ് എന്തൊക്കെ പ്രഖ്യാപനങ്ങളാണെന്നോ നീ പറഞ്ഞാല്‍ ആകാശത്തില്‍ പന്തലിടുമെന്നുവരെ
ഇഷ്ടന്‍മാര്‍ പ്രഖ്യാപിച്ചുകളയും
ഹാ... കഷ്ടം (എങ്കിലും ഒരു മതേതരഗവ. മാതെമെ, മെ).......- കളിയല്ല ബാക്കി നിങ്ങള്‍ക്കുവിട്ടിരിക്കുന്നു...

meltingpots പറഞ്ഞു...

nammudeyokke oorroo yogam! wilsaaa....kavitha enikkishtaaayi. kaaranam athu enteyum manassaanu. veezhaan pookunna democracy ye thaangi nirthunna nammudeyokke 'multiple orgasms' bhayangaram thanne!

as a paavam presiding officer of a problem booth yesterday...i am back from democracy's inevitable pilgimage.... and mind is brimmed with lot of people even this morning..old young lame loony bling dumb convicted....what not! whats our share in the decision making ? 1/10000000000?

സെറീന പറഞ്ഞു...

റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത
പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള
അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്...
ചില കുഞ്ഞു നിലവിളികള്‍ ഓര്‍മ്മ വന്നത് കൊണ്ട് എനിക്ക് ചിരി വന്നില്ല...
ഇക്കവിതയ്ക്ക് എന്‍റെ വോട്ട്...

സങ്കുചിതന്‍ പറഞ്ഞു...

അസാദ്ധ്യം. അസാധ്യം!

Mahi പറഞ്ഞു...

ദൈവമെ തകര്‍ത്തിരിക്കുന്നു

ഒപ്പരം പറഞ്ഞു...

പീത അമ്പടാ,

പുത്തി കുറവായത് കൊണ്ടാണെന്നോ, ഞാന്‍ ആദ്യം വായിച്ചത് ആ വരിയാ, ആദ്യ കമന്റ് കണ്ട് പേടിച്ചോടിയതല്ലേ!

എത്ര കിട്ടിയാലും മതിവരില്ല എന്ന വാചകത്തോട് പ്രതിഷേധിക്കുന്നു, കൊടുക്കേണ്ട പോലെ കൊടുത്താ മതി

ഒപ്പരം

കുട്ടനാടന്‍ പറഞ്ഞു...

"അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്"
ഇത്രയും സമഭാവനാ ബോധമുള്ള മറ്റൊരു ചിഹ്നമുണോ?
മറ്റ് ഏതു ചിഹ്നത്തിലും തുളച്ചുകയറാനുള്ള കഴിവും....


വോട്ടു ചെയ്തിരിക്കുന്നു...

കുട്ടന്‍മേനൊന്‍ പറഞ്ഞു...

കലക്കി മാഷേ.
മാവേലി പോലും ഗത്യന്തരമില്ലാതെ തെരഞ്ഞെടുപ്പിന് നിന്ന ഇക്കാലത്ത് പ്രത്യേകിച്ചും .. :)

കാവിലന്‍ പറഞ്ഞു...

നമ്മളൊക്കെ വെറും ചിഹ്നങ്ങള്‍

കുറുമാന്‍ പറഞ്ഞു...

ഈ ചിഹ്നത്തില്‍ ഒന്നായി ഞാന്‍ മതിലില്‍ പറ്റി കിടക്കട്ടെ? നമ്മുടെ ചിഹ്നം കീ ജയ്.

ഗുപ്തന്‍ പറഞ്ഞു...

അയ്യേ.. അവിടെ ത്തന്നെ പറ്റിപ്പിടിക്കണോ കുറൂസ് :))

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇനി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒന്ന് തെന്നിപ്പോയാലും ഞാന്‍ ക്ഷമിക്കും, ഉള്ളിലിരിപ്പ് ഇതാണല്ലോ അല്ലെ?

പാമരന്‍ പറഞ്ഞു...

എന്‍റെ വക നാലു കള്ള വോട്ട്‌.

ചാരുദത്തന്‍‌ പറഞ്ഞു...

നമ്മുടെ മുമ്പിലെ നീണ്ട പ്രശ്നങ്ങള്‍ക്കു്‌ ഒരു പരിഹാരമായല്ലോ! എത്ര പിളര്‍ന്നാലും നഷ്ടമാവാത്ത ഒരു ചിഹ്നം നമുക്കുണ്ടല്ലോ എന്നിപ്പോള്‍ സമാധാനിക്കാമല്ലോ. എഴുതിത്തകര്‍‍ക്കൂ ഈ വന്മതിലുകള്‍‍!

സജി പറഞ്ഞു...

പാലൊഴുകുന്ന ദേശം!
ഉം കൊള്ളാം സര്‍...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വാഴട്ടെ !!വാഴട്ടെ !!

അനാഗതശ്മശ്രു പറഞ്ഞു...

ഹായ് ..ക്ഷീരസാഗരശയനാ.....
തരൂരിന്റെ ഐ ക്യൂ 140 എന്നു കേട്ടു...
നമ്മുടെ ചിഹ്നത്തിന്റെ ഐഡിയല്‍ ഉദ്ധാരണ അം ഗിള്‍
140 ആക്കാം ..

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar പറഞ്ഞു...

അച്ചടി മലയാളം നാടുകടത്തിയതെങ്ങെനെയെന്നു ഇപ്പോള്‍ മനസ്സിലായി.അവര്‍ക്ക് ശേഷിക്കുറവുണ്ടു വിത്സാ.

ആര്‍ബി പറഞ്ഞു...

namichirikkunnu,,,,!!

ബാജി ഓടംവേലി പറഞ്ഞു...

നമ്മുടെ ചിഹ്നം കീ ജയ്.

കലേഷ് കുമാര്‍ പറഞ്ഞു...

രസമായിട്ടുണ്ട് !!!

girishvarma balussery... പറഞ്ഞു...

ആബാലവൃദ്ധജനങ്ങള്‍ക്കും സംതൃപ്തി !!!... പാലൊഴുക്കിയില്ലെങ്കിലും സാരമില്ല...... സമാധാനം എങ്കിലും.....

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

CHELLAPPAN
THANCHATHIL
CHUMBIKKAAN
CHENNAPPOL
CHINNAMMA
CHINNAM
VILICHU POYI

Sureshkumar Punjhayil പറഞ്ഞു...

Palum thenumayikkotte... Manoharam, Ashamsakal...!!!

മുന്നൂറാന്‍ പറഞ്ഞു...

ആക്ഷേപ ഹാസ്യം ഇഷ്ടമായി..

MANOHAR MANIKKATH പറഞ്ഞു...

നന്നായി ഈ എഴുത്ത്

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

നമ്മുടെ ചിഹ്നത്തിന് ശേഷം കവിതകള്‍ ഒന്നും എഴുതിയില്ല. അതില്‍ ദു:ഖവുമില്ല. അത് വരട്ടെ.

ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായം കിട്ടിയ കവിത കൂടിയാണിത്. ബ്ലോഗിലെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

സജീവ ബ്ലോഗര്‍മരല്ലാത്ത 2 പേര്‍ ഇവിടെ വന്ന് അഭിപ്രായം പറഞ്ഞിട്ട് പോയി.
എഴുത്തുകാരായ സേതുമാഷും, സുഭാഷ് ചന്ദ്രനുമാണ് അവര്‍.

അച്ചടിമലയാളത്തില്‍ നിന്നും വന്ന അവര്‍ക്കും നന്ദി

Bijoy പറഞ്ഞു...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://vishakham.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

പോങ്ങുമ്മൂടന്‍ പറഞ്ഞു...

“എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ“

എത്രയോ തവണ എന്റെ ചിഹ്നം ഇത്തരം ചതിക്കുഴികളിലാണ്ടു പോയിരിക്കുന്നുവെന്ന് വ്യസനപൂര്‍വം ഞാന്‍ ഓര്‍മ്മിക്കുന്നു. :(

ഗംഭീരം കുഴൂര്‍ജി. :)

bilatthipattanam പറഞ്ഞു...

ഇതെന്ത്,ചിന്ന ചിന്ന ചിഹ്നം...
ഇവിടെ കറപ്പന്മാരടെ ചിഹ്നം കാണണം..തേനും, പാലും ഒഴുകും...
ഉഗ്രൻ ! പെടയിണ മുതലായിട്ട്ണ്ട്..ട്ടാ

ശ്രീ..jith പറഞ്ഞു...

ഉപമയും ഉല്പ്രേക്ഷയും കൊണ്ട് ഒരു കവിത തീര്‍ത്തല്ലോ മാഷെ ഒരു പാട് ഇഷ്ടമായി ആശംസകള്‍ ...

കണ്ണൂരാന്‍ പറഞ്ഞു...

എന്തോരം കമന്റുകളാ ന്റുമ്മോ .... ഈ നൂറ്റാണ്ടിലെ മഹത്തായ ഗവിത തെന്നെ ഫയങ്കരം