ചൊവ്വാഴ്ച, ജൂൺ 05, 2007


നിലത്ത് വെച്ചിട്ടില്ല

മറന്നു വച്ച കുട
ആകുലപ്പെട്ടു

അവന്‍ നനഞ്ഞുവോ
കാണാതെ കരഞ്ഞുവോ
അമ്മ തല്ലിയിരിക്കുമോ

ബെഞ്ചുകളും ഡെസ്ക്കുകളും
സൊറ പറഞ്ഞിരിപ്പാണ്

തറ പറ പന
ബോറ്ഡിപ്പോഴും പകലില്‍

രാത്രി വന്നു
കുടക്കു കരച്ചില്‍ വന്നു
മഴ മഴ
കുട കുടയെന്ന്
പുറത്ത് മഴ

“എന്റെ പുന്നാരക്കുട”
അവന്റെ ശബ്ദം
മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു

കരഞ്ഞുറങ്ങിയ നേരം
ഹെഡ്മാസ്റ്ററുടെ മുറി
സ്വപ്നത്തില്‍ വന്നു

ചോദ്യപേപ്പറുകള്‍ ചൂരലുകള്‍
ഭൂപടങ്ങള്‍ ഗ്ലോബ് അസ്ഥികൂടം
ചോക്കുപൊടി
തടിച്ചിമാരായ ടീച്ചര്‍മാര്‍
വളികളും വളിപ്പുകളും

ഞെട്ടിയുണര്‍ന്നു
വെളുത്തിട്ടില്ല

ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം

എന്നാലും മറന്നല്ലോ

മറ്റ് കുടകള്‍ വന്നു
അപ്പുറത്തും
ഇപ്പുറത്തുമായിരുന്നു

മഴ കൊണ്ടില്ലേയിന്നലെ
വീട്ടില്‍ പോയില്ലേ
അവന്‍ തന്നെ
മറന്നുവെന്ന്
പറയുന്നതെങ്ങനെ

അതാ അവന്‍
കുട കണ്ണടച്ചു

ഓടി വരട്ടെ നൂറുമ്മ തരട്ടെ

ബെല്ലടിച്ചിട്ടും വന്നില്ല

കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ


നിലത്ത് വെച്ചിട്ടില്ല

^ 2004

39 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം

എന്നാലും മറന്നല്ലോ"

നിലത്ത് വെച്ചിട്ടില്ല. ഇയിലെ മറ്റൊരു കവിത.എനിക്ക് ഇപ്പോഴും നൊമ്പരമാണു വായിക്കുമ്പോള്‍.

“ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം“

“നിലത്ത് വെച്ചിട്ടില്ല“ എന്നീ വരികള്‍
ഇപ്പോഴും എനിക്കു ചെടിച്ചിട്ടില്ല.

നിങ്ങള്‍ക്കോ ?

Unknown പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് വിത്സണ്‍ ചേട്ടാ. ആ അവസാന വരി വേദനിപ്പിച്ചു.

ഗുപ്തന്‍ പറഞ്ഞു...

തണലുകള്‍ മാറാന്‍ എന്തെളുപ്പം...
നന്ദി വിത്സാ.. നോവിച്ചു

Pramod.KM പറഞ്ഞു...

നന്നായി,കുടയുടെ ആകുലതകള്‍.:)

G.MANU പറഞ്ഞു...

good

ടി.പി.വിനോദ് പറഞ്ഞു...

കവിതയിലേക്കെടുത്ത് വെയ്ക്കാന്‍ ഒരാളുണ്ടായല്ലോ അതിനെ...നന്നായി...

. പറഞ്ഞു...

ഒന്നും അവശേഷിപ്പിക്കാതെ പോകണം എന്നായിരുന്നു. പറ്റുന്നില്ല. വിട. എല്ലാവരോടും.തിരിച്ച് വരുമോ എന്നറിയില്ല

വിഷ്ണു പ്രസാദ് പറഞ്ഞു...

വിത്സാ,എന്തുപറ്റി...എവിടേക്കാണ് പോകുന്നത്?എവിടേക്കും പറഞ്ഞയക്കില്ലല്ലോ നിന്നെ ഞങ്ങള്‍.‘ഇ’യില്‍ വായിച്ചതാണീ കവിത.അതിലെ എല്ലാ കവിതകളും എനിക്ക് പെരുത്തിഷ്ടമായി.

അജി പറഞ്ഞു...

ഒരു കുടയ്ക്ക് ആത്മാവും, മജ്ജയും മാംസവും, നല്‍‌കിയൊരു മനോഹരമായ കവിത. വളരെ നന്നായിരിക്കുന്നു വില്‍‌സണ്‍.
ആത്മഹത്യ ചെയ്യാനാണോ ഉദ്ദേശം...?

vimathan പറഞ്ഞു...

വിത്സണ്‍, എന്തായിത്? ഇനി തിരിച്ചു വരുമോ എന്നറിയാതെ എവിടേക്കാണ് ഈ യാത്ര?

Abdu പറഞ്ഞു...

eViTaekk pOkunnu?

കാടോടിക്കാറ്റ്‌ പറഞ്ഞു...

നിറ കണ്ണുകലോടെ ഒരു കുടക്കുഞ്ഞു മുന്നില്‍ വന്നു നില്‍ക്കും പോലെ...
ഇയില്‍ എനിക്കു ഏറ്റവും ഇഷ്ടമായ കവിത..

വിത്സന്‍, എങ്ങോട്ടാ യാത്ര?‍

ഷീല

അജ്ഞാതന്‍ പറഞ്ഞു...

nannaayiTunD~

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്

renuramanath പറഞ്ഞു...

പ്രിയ വിത്സണ്‍,
ഒരു ഹാപ്പി സര്‍പ്രെയ്സായല്ലോ ! ബൂലോഗലോകത്ത് നിങ്ങളുടെ സാന്നിദ്ധ്യം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. ബ്ലോഗ് നന്നായിരിക്കുന്നു. നല്ല കെട്ടും മട്ടും, ഉള്ളടക്കവും. ആശംസകള്‍. ഇടയ്ക്കു സന്ദര്‍ശിക്കാം. തിരിച്ചും ആവാമല്ലോ.

ഏറനാടന്‍ പറഞ്ഞു...

:)
good

കുറുമാന്‍ പറഞ്ഞു...

വില്‍സാ, കണ്ണു നിറഞ്ഞല്ലോടാ........

വായനക്കാരെ കവിതയുടെ ഉള്ളിലേക്ക് വലിച്ഛുകൊണ്ട് പോകുന്നതില്‍ കവി വിജയിച്ചിരിക്കുന്നു. നന്ദി വില്‍സന്‍.

Kaithamullu പറഞ്ഞു...

1)
കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ..
നിലത്ത് വെച്ചിട്ടില്ല!

2)
ആ അവസാന വരി വേദനിപ്പിച്ചു.

3)
ഒന്നും അവശേഷിപ്പിക്കാതെ പോകണം എന്നായിരുന്നു. പറ്റുന്നില്ല. വിട.
എല്ലാവരോടും.തിരിച്ച് വരുമോ എന്നറിയില്ല!

4)
വില്‍സാ, കണ്ണു നിറഞ്ഞല്ലോടാ........

5)
നിറ കണ്ണുകലോടെ ഒരു കുടക്കുഞ്ഞു മുന്നില്‍ വന്നു നില്‍ക്കും പോലെ...
വിത്സന്‍, എങ്ങോട്ടാ യാത്ര?‍

6)
??
:-)
!

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കൂട്ടുകാരനെ പിരിഞ്ഞിരിക്കുന്ന കുടയുടെ ആകുലതകളെ മനസ്സില്‍ തട്ടി പറഞ്ഞിരിക്കുന്നു. കുടയുടെ ആത്മാവിലേക്ക്‌ ഊളിയിട്ടിറങ്ങിയ കവിക്ക്‌ ചിത്രകാരന്റെ പ്രണാമം.

Sharu (Ansha Muneer) പറഞ്ഞു...

ഒരുപാട് ഇഷ്ടമായി.... മനസ്സില്‍ എവിടെയോ ഒരു വേദന

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഒരുമഴവന്നാല്‍ നമ്മള്‍ ഒരു കുടയുടെ മറപറ്റും,
പക്ഷേ സൌഹൃദത്തിന് കുളിരേകിയാല്‍ എന്തു ചെയ്യും..?
നല്ല വരികള്‍ നല്ല ഭാവനാ എല്ലാ ഭാവുകങ്ങളും.!!

mumsy-മുംസി പറഞ്ഞു...

നന്നായി എന്ന്‌ എല്ലാവരും പറഞ്ഞപോലെ പറയട്ടെ, എന്നാലും .....നന്ദി.എന്നു കൂടി പറയാതെങ്ങനെ?

അനിലൻ പറഞ്ഞു...

പ്രിയപ്പെട്ടവയ്ക്ക് പുതിയ ഉടമസ്ഥരുണ്ടാവുമ്പോള്‍,
ഉടമസ്ഥരുടെ പ്രിയപ്പെട്ടവയുടെ സ്ഥാനം മാറുമ്പോള്‍
സഹിക്കാവതല്ല സങ്കടം

വിനയന്‍ പറഞ്ഞു...

"മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു"

നല്ല വരികള്‍

മന്‍സുര്‍ പറഞ്ഞു...

അക്ഷരങളെ സ്നേഹിക്കും ഈയുള്ളവന്ന് ഇതു ഒരു നല്ല വഴികാട്ടിയാണു
ഒരു പാട് കാര്യങള്‍ മനസ്സിലാക്കാന്‍ കഴിഞു.

നന്‍മകള്‍ നേരുന്നു.

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
കാല്‍മീ ഹലോ

Unknown പറഞ്ഞു...

Its Simply Good

സജീവ് കടവനാട് പറഞ്ഞു...

നല്ല കവിത. നല്ല വരികള്‍.

അജ്ഞാതന്‍ പറഞ്ഞു...

Pazhaya schoolinte chitram manassil varunno... kudayillathe poyantinte ormakulam

ഇസാദ്‌ പറഞ്ഞു...

സത്യം പറഞ്ഞാ, ഇത്രേം ഭംഗിള്ള ഒരു കവിത ഈയിടെയൊന്നും വായിച്ചിട്ടില്ല.

ശരിക്കും സങ്കടം വന്നു.

എല്ലാ ഭാവുകങ്ങളും.

അഭിനന്ദനങ്ങള്‍.

p ram പറഞ്ഞു...

കവിത വായിച്ചപ്പോള്‍ 11 മാസം പ്രായമുള്ള മകനെയോര്‍ത്തു. സമീപഭാവിയില്‍ അവനുഞാന്‍ വാങ്ങിക്കൊടുക്കാന്‍ പോകുന്ന കുടയെ ഓര്‍ത്തു. എപ്പോഴെങ്കിലും മറന്നുകളയുമോ എന്നു ഭയപ്പെട്ടു.
അഭിനന്ദനങ്ങള്‍

അനാഗതശ്മശ്രു പറഞ്ഞു...

കുടക്കവിത നന്നായിട്ടുണ്ട്

yamuna പറഞ്ഞു...

Vallaathe touch cheythu ee kavitha...nannayittundu tto...keep it up...Oraayiram abhinandanagal...Ee blog ayachu thanna Radhakrishnanu 100 thanks...

subid പറഞ്ഞു...

ithra nalla kavitha njaan vaayichchittilla.
Except film song Nirangal than Nrutham..(Janaki)

Thanks Wilson!!!!

ഗുരുജി പറഞ്ഞു...

വല്ലാതെ വേദനിപ്പിച്ച ഒരു കവിത. ഒരു കുടയുടെ വേദന അല്ലിത്!്‌...എന്റെ ആത്‌മാവിന്റെ കരച്ചിലാണിത്.....ഞാന്‍ എന്നേ നിങ്ങളുടെ ആരാധകന്‍

പൂജ്യം സായൂജ്യം പറഞ്ഞു...

അയ്യോ എനിക്ക് കരച്ചില്‍ വരുന്നു

നന്ദി വളരെ നന്ദി

ഇതൊന്നും പ്രസിദ്ധീകരിക്കാത്ത ഗ്രേറ്റ് എഡിറ്റേര്‍സിനെ കട്ടുറുമ്പ് കടിക്കട്ടേ

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഫീല്‍ ചെയ്യിച്ച കവിത
നന്ദി വില്‍സണ്‍

മാനസ പറഞ്ഞു...

''എന്നാലും മറന്നല്ലോ'' :(

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

ഒറിജിനല്‍ കവിത, വേദനിപ്പിക്കുന്നു ചിത്തം !

manojmaani.com പറഞ്ഞു...

നല്ല കവിത