കുഴൂരില് നീ വന്നിട്ടില്ല
ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല്‍ പോലും
കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്
അമ്പിന്റെയന്ന്
നീറി നീറി നില്‍ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്
അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
സെബാസ്റ്റ്യന്‍,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല
കുഴൂരിലെ അമ്പുകള്‍
മാത്രം കൊണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്‍ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല
കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര്‍ ബാറിലോ
വന്നിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്‍ക്കാം
വര്‍ഷം മുഴുവന്‍ നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര്‍ പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേ ള്‍ ക്കാം
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും എല്ലാ വര്‍ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്‍ക്കുന്നുണ്ട്
കുഴൂരില് നീ വന്നിട്ടില്ല
എന്നി ട്ടും
എല്ലാ വര്‍ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്
കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും
കുഴൂരവസാനിക്കും വരെ
എല്ലാ വര്‍ഷവും
നിന്റെ പേരുകള്‍ പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും
ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്‍ക്കില്ല
ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്‍
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല
കുഴൂര്‍
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല
@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന്‍ പണി കഴിപ്പിച്ച സത്രം - മുറി - ആലുവ പച്ചക്കറി മാര്‍ക്കറ്റിലാണ്.
അവിടത്തെ തൊഴിലാളികള്‍ക്കും പിച്ചക്കാര്ക്കുമൊപ്പം പലപ്പോഴും അയാളുണ്ടാകും
@ കൊടുങ്ങല്ലൂര്‍ അയാള്‍ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമ
ചൊവ്വാഴ്ച, ഒക്ടോബർ 26, 2010
നീറി നീറി / കറുപ്പില്‍ പച്ചയായ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
അയ്യപ്പൻ ആർക്കും പിടി കൊടുക്കാതെ ദൃശ്യനായും അദൃശ്യനായും ജീവിച്ചു. അവ്സാനം പറഞ്ഞു. ഇനി എന്റെ സുഹൃത്തുക്കൾ മരിച്ചവരാണെന്ന്.
...എനിക്ക് നിന്നെ ഓര്‍മ്മവരുന്നു...
ഗ്രീഷ്മവും കണ്ണീരും നിറയുന്നു..
"...അസ്തമിക്കുന്ന സൂര്യനെ കാണാം,
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം."
അയ്യപ്പനെ പോലെ അയ്യപ്പന് മാത്രം ...........
കവിത വായിച്ചു. ഇനിയും കൂടുതല്‍ എഴുതുക.സന്തോഷത്തോടെ...
kavitha vaayichu.nannaayi.bloginte perum gambeeram.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ