ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു
ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു
എന്തൊരു കയ്പ്പ്
എന്നായി ആളുകൾ
ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ
പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു
കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ
പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു
യാചകൻ ചിരിച്ചു
ബുധനാഴ്ച, നവംബർ 09, 2011
ബേക്കറി
Labels: 2001 / മുൻപ് എഴുതിയത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
16 അഭിപ്രായങ്ങൾ:
ആർക്കും വേണ്ടാത്തത് യാചകന്..?
വെറുതേയൊരു ബേക്കറിയില്‍ വെന്ത കറിയല്ലല്ലോ
ഈ പുതുമയുടേ കയ്പ്
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം ..അതു രസകരമായി എന്നൊരാസ്വാദകൻ. കയ്ച്ചാലും വേണ്ടില്ല, ഏതായാലും പുതുമയും മൌലികതയും ഇരിക്കട്ടെ!
സത്യം!
നന്നായിട്ടുണ്ട്..പക്ഷെ വായിച്ച് കഴിഞ്ഞപ്പോൾ കഥയാണോ കവിതയാണോ എന്നൊരു സംശയം..ആശംസകൾ..
ഗംഭീരം എന്ന് മാത്രം പറയട്ടെ.
പ്രമോദാണ് കാണിച്ചുതന്നത്. എത്ര നല്ല കവിതയാ വിത്സാ.
പ്രമോദാണ് കാണിച്ചുതന്നത്. എത്ര നല്ല കവിതയാ വിത്സാ...
കയ്പ്പല്ലേ അന് വർ ജീ ആർക്ക് വേണം ?
വിത്സാ, കയ്പിഷ്ടമുള്ളവരും ഉണ്ട്.
മടിക്കാതെ എഴുതൂ മാഷേ...
പുതുമയും മൌലികതയും ചേര്‍ത്ത്..
ഭുവുകങ്ങള്...
>യാചകന് ചിരിച്ചു<
വല്ലാത്തൊരു ചിരിയായിരിക്കുമത്...അല്ലെ?
വിത്സേട്ടാ നല്ല കവിത
കയ്പല്ലേ വാഴ്വിനെ ഉണർത്തി നിലനിർത്തുന്ന മരുന്ന്? ഒഴിവാക്കാനാവാത്തത്?
ശക്തമായ രചന. നെഞ്ചിനെ ലക്ഷ്യമാക്കി തൊടുത്തത്
nannayi!
:)
കുഴുരിന്റെ കവിത വയികുന്നതിലും സുഖം അത് കുഴൂര്‍ തന്നെ ചൊല്ലി കേള്കുന്നതാണ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ