വ്യാഴാഴ്‌ച, മേയ് 09, 2013


സാറാസ് തേപ്പ്കട

തേപ്പിനു 
തെറിയെന്ന്
അർത്ഥമുള്ള
നാടുകളുണ്ടത്രെ

ആ നാടുകളിലെ ഒരാൾ
ആലുവ പെരുമ്പാവൂർ റൂട്ടിൽ
ഒരിക്കൽ
കെ എസ് ആർ ടി സി ബസിലൂടെ
പോയാൽ

ആ വളവും കഴിഞ്ഞ്
ആ സൈക്കിൾകടക്ക്
തൊട്ടിപ്പറത്തെയുള്ള
തേപ്പുകട കണ്ടാൽ
സാറാസ് തേപ്പുകടയെന്ന
ബോർഡ് വായിച്ചാൽ

ഹയ്യോ ഇതെന്ത്
തെറിക്കും ഒരു കടയോ
എന്ന് അത്ഭുതപ്പെട്ടാൽ
ദൈവമേ
തെറിക്കട തെറിക്കടയെന്ന്
ആശ്ചര്യപ്പെട്ടാൽ

തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
ആ നാട്ടുകാരന്റെ അത്ഭുതവും
ആശ്ചര്യവും
ആ തേപ്പുകാരൻ കണ്ടാൽ

എന്തായിരിക്കും

നമ്മൾ വിചാരിക്കുന്ന
പോലെയൊന്നുമല്ല കാര്യങ്ങൾ
എന്ന് ആ നാട്ടുകാരനും
നമ്മൾ എഴുതിവക്കും പോലെയല്ല
നാട്ടുകാരുടെ വിചാരങ്ങളെന്ന്
ആ തേപ്പുകടക്കാരനും
നെടുവീർപ്പിട്ടാൽ

എനിക്കൊന്നും ചെയ്യാനില്ല

സാറാസ് തേപ്പ്കട
എന്നെഴുതുകയല്ലാതെ

5 അഭിപ്രായങ്ങൾ:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

കവിത ഉഗ്രൻ തേപ്പ് തന്നെ ...

ajith പറഞ്ഞു...

തേപ്പിനോ...?
തെറിയെന്നോ...??
ഞാന്‍ സമ്മതിക്കുകേല...!!!

C J Jithien പറഞ്ഞു...

സാറാ... അവളെന്നെ തേച്ചു കളഞ്ഞു

ബഷീർ പറഞ്ഞു...

ഈ കവിത നന്നായി എന്ന് പറഞ്ഞാൽ അത് ഒരു തേപ്പ് (തെറിയല്ല) ആവുമോ എന്ന് ഞാൻ അശങ്കപ്പെടുന്നു

മിനി പി സി പറഞ്ഞു...

അജിത്തേട്ടന്‍റെ അഭിപ്രായാ എനിക്കും .