1
ഇലകളെക്കുറിച്ച്
പൂക്കള്ക്കും കായകള്ക്കും
ഒരു കുന്തവുമറിഞ്ഞ് കൂടാ,
മുള്ളുകളുമായാണു
അതിന്റെ
നേരിട്ടുള്ള
ഇടപാടുകള്‍
2
വെള്ളമന്ദാരത്തിന്റെ
ഇലഞരമ്പുകളില്‍
നിന്റെ പേരു
വായിച്ചെടുക്കാന്‍ നോക്കുന്നു
എത്ര ശാലീനമെന്ന് കാറ്റും കൂടെ വായിക്കുന്നു .
നിറചിരിയോടെ നിന്നെയോര്ക്കുന്നു .
വെള്ളമന്ദാരവും കൂടെ ചിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ