അക്ഷരത്തെറ്റുള്ള തെറികള്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും
ചേര്‍ന്നെഴുതിയത്ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്

‍കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു

^ 2004

16 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

കുട്ടനാടന്‍ said...
സാഹിത്യം മൂത്രപ്പുരയില്‍ നിന്നു തന്നെയാ തുടങ്ങേണ്ടത്

9:14 AM, January 30, 2007

G.manu said...
urin shed as a temple....aarum parayaan dhairam kanikaatha ennal angane chinthikkunna.....realy good

8:17 PM, January 30, 2007

ദില്‍ബാസുരന്‍ said...
പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

വോവ്!.. വിത്സണ്‍ ചേട്ടാ... സമ്മതിച്ചിരിക്കുന്നു.

10:50 PM, January 30, 2007

ittimalu said...
ആദ്യം പറഞ്ഞതെല്ലം കണ്ടറിഞ്ഞതല്ലെ.. ക്ഷേത്രമാണെന്നു എങ്ങിനെ അറിഞ്ഞു ;)

11:13 PM, January 30, 2007

kuzhoor wilson said...
ഒറിജിനല്‍ അമ്പലത്തിലും പരിസരത്തും മാത്രം
കവിത കാണുന്നവര്‍ക്കു ഇതു ദഹിക്കും എന്നു തോന്നുന്നില്ല. joseph athekkurichu ezhuthiyttundallao ?

ഇറച്ചിവെട്ടുകടയില്‍ കണക്കെഴുതിയ
കൈ കവിതയിലേക്കു വന്നതിനെക്കുറിച്ചു
njaan aa പുസ്ത്കത്തില്‍ തന്നെ എഴുതിയിട്ടുണ്ട്‌

7:04 PM, January 31, 2007

nandanz said...
kidilam..... oru gruhathurattham...

9:55 PM, January 31, 2007

സുല്‍ | Sul said...
ഒരിക്കന്‍ ഭാനുടീച്ചര്‍ ചോക്കും ഡ്സ്റ്ററും കൊണ്ട് മൂത്രപുരയില്‍ പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മങ്കട്ടീച്ചര്‍ ചോദിച്ചു എന്തിനാ ഇതെല്ലാം എന്ന്.

ഭാനുടീച്ചര്‍ പറഞ്ഞു “അവിടെ എഴുതിവച്ചതിലെല്ലാം അക്ഷരത്തെറ്റുകളാ മൊത്തം. അതൊന്നു ശരിയാക്കാമെന്നു കരുതി”

ഇപ്പൊമനസ്സിലായൊ ഗുട്ടന്‍സ് പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടതിന്റെ?

-സുല്‍


ഇതു
കാവ്യത്തില്‍ (www.kavyam.blogspot.com)
നടന്ന
അങ്കം.

ബാക്കി
ഇവിടെ ആകാം അല്ലേ ?

Sapna Anu B. George പറഞ്ഞു...

എന്റെ മകനേ നിനക്ക് ഭാവിയുണ്ട്, നന്നായിരിക്കുന്നു, മലയാളസാഹിത്യം ഇത്രകണ്ട് ദുര്‍ഗന്ധം വമിക്കുന്നുണ്ടോ?

വിശാല മനസ്കന്‍ പറഞ്ഞു...

വിത്സണ്‍ ജി, നന്നായിട്ടുണ്ട് ഈ കവിതയും.

‘സിമ്പിള്‍‘ എന്ന വാക്കിന്റെ പര്യായപദമാണ് ശ്രീ. വിത്സന്‍. ഒന്നും മറച്ചുവക്കാനില്ലാതെ, ഒന്നിനെയും വകവക്കാതെയുള്ള എഴുത്തും. ആശംസകള്‍!

* * *

പണ്ട്, അറിയാതെ ലേഡീസ് മൂത്രപ്പുരയില്‍ ഓടിക്കയറിയും മെയില്‍ തെറികള്‍ ഫീമെയില്‍ വോയ്സില്‍ കേട്ടതുമെല്ലാം.. ഓര്‍മ്മവന്നു!

കുഞ്ഞേട്ത്തി പറഞ്ഞു...

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു ((((!!!!!))))

കുഞ്ഞേട്ത്തി പറഞ്ഞു...

വിത്സന്‍മാരെന്തറിയുന്നു വിഭോ !

സു | Su പറഞ്ഞു...

ആദ്യം പറഞ്ഞതൊക്കെ മനസ്സിലായി. അവസാനത്തെ വരി എനിക്ക് കിട്ടിയില്ല.

അഡ്വ.സക്കീന പറഞ്ഞു...

മൂക്കു പൊത്തി ചെന്നാലും ദുര്‍ഗന്ധമുള്ളിടത്ത് എഴുതി തന്നെ വെക്കണം ഇവിടെ കാറ്റിന് സുഗന്ധമെന്ന്. അതാവും.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിത്സാ, വല്ലതും ബാക്കി വെച്ചിരുന്നെങ്കില്‍(മൂത്രപ്പുരയിലെ ചുമരിലല്ല)എന്ന് ആശയ ദാരിദ്ര്യമുള്ള ഒരു കവി ആശിക്കുന്നു.കുറെക്കാലമായി ഇതൊരു കാവ്യസന്ദര്‍ഭമായി എന്റെ മനസ്സിലും വീണിട്ട്.
എല്ലാം പോയില്ലേ...
നമ്മടെ ഷേക്സ്പിയര്‍ aS YOU LIKE IT എന്ന
തലക്കെട്ട് മൂത്രപ്പുരയില്‍ നിന്ന് സമ്പാദിച്ചതാണെന്ന് കേട്ടിട്ടുണ്ട്.നേര് തന്നെയോ...?
അങ്ങനെയെങ്കില്‍ ഈ പുണ്യ പുരാണ കലാപരിപാടിക്ക് (ചുമര്‍ ചിത്ര കലാപം)എന്തുമാത്രം പഴക്കം വരും?

യാത്രാമൊഴി പറഞ്ഞു...

“പെണ്‍കുട്ടികളുടെ മൂത്രപ്പുര ഒരു ക്ഷേത്രം പോലെ നിലകൊണ്ടു”

വിത്സണ്‍ സൂക്ഷിക്കണം,

ആത്മീയചൈതന്യവാദികള്‍ താടിക്ക് തീകൊളുത്താ‍ന്‍ ഈ തീപ്പൊരി ഉപയോഗിച്ചേക്കാനിടയുണ്ട്!

Inji Pennu പറഞ്ഞു...

പിന്നല്ലാണ്ട് വിത്സണ്‍ ചേട്ടാ,
പ്രത്യേകിച്ചു നിരീശ്വര വാദികളായാ ചിലരൊക്കെ ശത്രുസംഹാര പൂജയൊക്കെ നടത്തുന്ന ഈ കാലഘട്ടത്തില്‍! :) പിന്നെ ഞാനല്ല, ഭാര്യയാണ് മോനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലട്ടൊ :)

(കുറുച്ചൂസായി ഈ യാത്രാമൊഴിയണ്ണന്‍ ഞങ്ങള്‍ പാവം ഭക്തജനങ്ങാള്‍ക്കിട്ട് കൊട്ടുന്നു. ആഹാ! അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലൊ) :)

ഭൂതാവിഷ്ടന്‍ പറഞ്ഞു...

അത് നന്നായി.... ഞങ്ങളുടെ പേരും കാണുമോ എന്ന് പേടിച്ച് മൂത്രപ്പുര ഒഴിവാക്കി പൊതുപറമ്പുകളില്‍ പീത്തിയിരുന്ന ദിനങ്ങള്‍ ഓര്‍ ത്ത് പോയി

kuzhoor wilson പറഞ്ഞു...

“വിത്സാ, വല്ലതും ബാക്കി വെച്ചിരുന്നെങ്കില്‍(മൂത്രപ്പുരയിലെ ചുമരിലല്ല)എന്ന് ആശയ ദാരിദ്ര്യമുള്ള ഒരു കവി ആശിക്കുന്നു.കുറെക്കാലമായി ഇതൊരു കാവ്യസന്ദര്‍ഭമായി എന്റെ മനസ്സിലും വീണിട്ട്.
എല്ലാം പോയില്ലേ...
നമ്മടെ ഷേക്സ്പിയര്‍ aS YOU LIKE IT എന്ന
തലക്കെട്ട് മൂത്രപ്പുരയില്‍ നിന്ന് സമ്പാദിച്ചതാണെന്ന് കേട്ടിട്ടുണ്ട്.നേര് തന്നെയോ...?
അങ്ങനെയെങ്കില്‍ ഈ പുണ്യ പുരാണ കലാപരിപാടിക്ക് (ചുമര്‍ ചിത്ര കലാപം)എന്തുമാത്രം പഴക്കം വരും? “

vishnu bhay angnie parayarhtu. nalla kavithyulla kottathil thanneyanu nigal. ee pain nigalkkum ariyamallo ? eluppamalla.

pinna sajeeve. visalanaya kurippe
enikku chilathellam marachu vekkan ennudu. nadakkunnilla.

“പെണ്‍കുട്ടികളുടെ മൂത്രപ്പുര ഒരു ക്ഷേത്രം പോലെ നിലകൊണ്ടു”

വിത്സണ്‍ സൂക്ഷിക്കണം,

ആത്മീയചൈതന്യവാദികള്‍ താടിക്ക് തീകൊളുത്താ‍ന്‍ ഈ തീപ്പൊരി ഉപയോഗിച്ചേക്കാനിടയുണ്ട്!

sooshikkam.
sssosikkam.

love

പച്ചാളം : pachalam പറഞ്ഞു...

പീറ്റപ്പന്‍(പി.റ്റി സാറ്) ഡാഷ് ടീച്ചറുമായി ഡിങ്കോള്‍ഫിക്കോ എന്നെഴുതിയത് വായിച്ചു നിന്ന എന്നെ പീറ്റപ്പന്‍ ചെവിക്കു പിടിച്ചു പൊക്കിയത് ഓര്‍മ്മ വന്നു :)

വിശാല മനസ്കന്‍ പറഞ്ഞു...

ഏതോ ഒരു സാമദ്രോഹി, ഏതോ ഒരു ബാത്ത് റൂമില്‍, എന്തോ എഴുതിയിട്ടിട്ട്, എന്റെ കമ്പനിയില്‍ ജോലിചെയ്യുന്ന അജിത്തിന് രാവ് പകല് അറബികള്‍ മുതല്‍ ബംഗാളികള്‍ വരെ വിളിച്ചിട്ട്,

‘ഒന്ന് കാണണമല്ലോ’ എന്ന് പറഞ്ഞിരുന്നു!

ഒരു യുവതീ സ്വനത്തിന് കാതോര്‍ത്ത് വിളിച്ചവര്‍, പരുപരൂന്നുള്ള അജിത്തിന്റെ ശബ്ദം കേട്ട് ഡബിള്‍ എമ്മേ ആണെന്ന് തെറ്റിദ്ധരിക്കുകയും, അതും അല്ല എന്ന് മനസ്സിലാവുമ്പോള്‍ അവരരുടേ ഭാഷകളിലുള്ള ഒന്നാന്തരം തെറികളും വിളിച്ച് ഫോണ്‍ കട്ട് ചെയ്തിരുന്നുത്രേ!

ഹവ്വെവര്‍, ആവാസസഥലം മാറുമ്പോള്‍ ജനതയുടെ സംസ്കാരം, ഭാഷ, ജീവിത രീതി, വസ്ത്രധാരണം എന്നിവയില്‍ മാറ്റങ്ങള്‍ വരുമെങ്കിലും, അടിസ്ഥാനപരമായി ഒട്ടുമിക്ക ഭാഷയിലും തെറിയുടെ അര്‍ത്ഥം സെയിം സെയിം ആണെന്ന യൂണിവേഴ്സല്‍ ട്രൂത്ത് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞു.

പാവം!

കണ്ണൂസ്‌ പറഞ്ഞു...

പായലില്‍ പ്രണയം പൂക്കുന്ന വേറൊരു ഇടം കൂടിയുണ്ട്‌. അമ്പലക്കുളത്തിന്റെ മതില്‍.

അവിടെ മിക്കവാറും അക്ഷരത്തെറ്റുണ്ടാവില്ല. ക്ഷേത്രം പോലെ നില്‍ക്കുന്നത്‌ ക്ഷേത്രം മാത്രവും.

ദൈവമേ, എന്തൊക്കെ വിചിത്ര പാഠഭേദങ്ങള്‍!!

പുള്ളി പറഞ്ഞു...

വില്‍സാ, എന്റെ ഒരു ഗ്രാഫിറ്റി പോസ്റ്റില്‍ കിട്ടിയ ലിങ്കില്‍ നിന്ന് ലിങ്ക് കൊളുത്തി വന്നപോഴാണ് ഇത് വായിച്ചത്. ലളിതം മനോഹരം :)
"പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു." ആ ഒരൊറ്റ ലൈന്‍ മതിലോ എന്തിനാ അധികം :)