ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം
അടി അള്‍ത്താര അരക്കെട്ട്
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ് പിന്നെയുമടിച്ചുപോയി
വിശപ്പ് : മറന്നുപോയ വെറും വാക്ക്
^ 1998
ചൊവ്വാഴ്ച, മാർച്ച് 20, 2007
കഴിഞ്ഞത്
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
“അടി അള്‍ത്താര അരക്കെട്ട്
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി“
ഉള്ളില്‍ കലിയും കവിതയും ബാധിച്ച് കൊല്ലപ്പരീക്ഷക്കു തോറ്റു നടക്കുന്ന
കാലത്ത് 9 വര്‍ഷം മുന്‍പു എഴുതിയതു.
വീണ്ടും വായിക്കുമ്പോള്‍ ചിലയിടത്തെല്ലാം ചിരി.
എന്നാലും ഉണ്ടു....ഒരു.....
നീ പണ്ടേ പെഴയാണല്ലേ?
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
നല്ലെതെല്ലാം മറന്നവ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി!!
നന്നായി എഴുതി...
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ് പിന്നെയുമടിച്ചുപോയി
പുകവലിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍
പൂക്കളില്‍ ഇരട്ടക്കരിവണ്ടുകള്‍
കുത്തിമറിയുന്നു
എന്തൊരു കറുപ്പാണപ്പാ!
നീ
ഉപമകള്‍ വിലക്കിയിട്ടുള്ളത്
ഓര്‍മ്മവന്നു
പേടിച്ച് പിന്നെ നോക്കിയില്ല
വില്‍സേട്ടാ, നല്ലത്.
"വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി"
വളരെ വളരെ നല്ലത്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു....
Dear Wil
നന്നായിരിക്കുന്നു (മുഖസ്തൂതിയല്ല)
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
ഹൊ എന്തിനിങ്ങനെ ഓര്‍മകളോട് ഇത്ര ക്രൂരത..എനിക്ക് ഓര്‍മകള്‍ നിലാവില്‍ നിന്നും പകലിലേക്കുള്ള നൂല്പാലമാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ