വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു
കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്
ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ
മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന് ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ
നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്
നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല
ശരിക്കും
എത്ര നീയുണ്ട്
വ്യാഴാഴ്ച, ഒക്ടോബർ 18, 2007
തലക്കെട്ടുണ്ട്
Labels: പ്രണയ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
24 അഭിപ്രായങ്ങൾ:
"മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന് ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ"
മികച്ച ഉപമ.കൂടുതല്‍ ആകാമായിരുന്നില്ലേ എന്ന് ഒരു ശങ്ക:)
നന്നായി..
അതങ്ങനെ തന്നെ ഇട്ടു അല്ലേ. ഇവിടെ വന്നു നോക്കുമ്പോള്‍ മുമ്പു തോന്നിയ അത്രയും പ്രശ്നം തോന്നുന്നില്ല.
ഗുണപാഠം: കവിത അതു വായിക്കേണ്ട ഇടങ്ങളില്‍ വെച്ചു മാത്രമേ വായിക്കാവൂ :)
ശരിക്കും രണ്ട് ഞാനുണ്ട്!
(കളഞ്ഞു ല്ലേ :-) )
വളരെ നന്നായി.
“നീ എന്നെ കണ്ടീട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്”
ചിലപ്പോള്‍ അതിനുവേണ്ടി മാത്രമാവും ഇനി കണ്ണട വയ്ക്കുന്നത്, കാണാതിരുന്നത് കാണുവാന്‍
me: nee para ethra neeyund vilsaaa?
10:59 PM kuzhoor: onnu oohiche
me: njan thanne kandittund 4-5 ennathine
kuzhoor: ayyo
me: athello
kuzhoor: ippol ellam koodi purathu poyi
me: sarikkum
kuzhoor: oral irunnu cigarttu valikkunnu
11:00 PM oral chattunnu
ha ha
അപ്പോള്‍ കണ്ണടയാണോ പ്രശ്നം.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം.
കുഴൂരേ കവിത ഇഷ്ടമായി.:)
ഒരു ഞാനും ബാക്കിയെല്ലാം നീയും
നന്നായിരിക്കുന്നു
വില്‍സണ്‍ ചേട്ടാ...
ടീ വീ സ്ക്രീനില്‍ കണ്ടിട്ടില്ല
പക്ഷേ
ശബ്ദം കേട്ടിട്ടുണ്ടു
ഇനി ഞാന്‍
കണ്ണട വെയ്ക്കാം
കാണാനായി
കാണുമോ..അതോ കാണാതിരിക്കുമോ..
എങ്കിലും കഴിയില്ല കേള്‍ക്കാതിരിക്കാന്‍
കണ്ടിലെങ്കിലും..
" നടന്ന് കൊണ്ടിരുന്ന സീരിയല്‍ തീര്‍ന്നുന്ന് വെച്ച്..റീപ്ലേ ഇല്ലാതിരിക്കുമോ......ഏത്..."
അഭിനന്ദനങ്ങള്‍ തുടരുക...
നന്മകള് നേരുന്നു
രണ്ട്.
കുഴൂരിന്റെ കവിതകള്‍ എപ്പോഴും കൊണ്ടുപോവാറുള്ളത് കാണാത്ത കാഴ്ച്ചകളീലേക്കാണ്. അതിപ്പൊ ചുക്ക്, ചുണ്ണാമ്പിനെ കുറിച്ച് എഴുതിയാലും.
അല്ല അതു പോട്ടെ ശരിക്കും എത്ര നീയുണ്ട് ?
കാണാത്തവയുടെ ഉണ്മകളെ ആലോചിക്കുന്ന ഈ കവിത കൂടുതല്‍ ഇഷ്ടമാവുന്നു...
ശരിക്കും എത്ര ഞാനുണ്ട്?
എല്ലാപ്രാവശ്യത്തെയും പോലെ കൊള്ളാം നന്നായിരിക്കുന്നു
wow..
"_കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ
ശരിക്കും
എത്ര “ നീ“ യുണ്ട്"
ശരിയായ, എനിക്കും തോന്നിയിട്ടുള്ള, ചില സംശയങ്ങള്‍.
-ഒന്നൂടി വായിച്ചാല്‍ മറുപടി കിട്ടുമോ, വിത്സാ? ശ്രമിച്ചുനോക്കാം ,അല്ലേ?
പ്രിയപ്പെട്ട വിത്സണ്,
ഞാന്‍ നീ എന്ന മൂര്‍ത്തമായ ദ്വന്ദ്വങ്ങളെ അമൂര്‍ത്തമായ അദ്വൈതമാക്കി ഉരുക്കിയൊപ്പിക്കാന് താങ്കള്‍ ശ്രമിക്കുന്നത് കാണുമ്പോഴാണ്,താങ്കളിലെ ഏറ്റവും മൌലികമായ കവിത ഞാന്‍ വായിക്കുന്നത്.താങ്കള്‍ക്കും വായനക്കാരനും ഒരു ആശയക്കുഴപ്പവും ഉണ്ടാകാത്ത വിധം ഈ മാജിക്കിനു കഴിയുന്നു എന്നിടത്താണു താങ്കളുടെ വിജയവും.ഇത്തരത്തിലുള്ള ഒരു നിലപാട് ഞാന്‍ താങ്കളുടെ പല കവിതകളില്‍ കണ്ടിരിക്കുന്നു.
എന്നെ കാണുക എന്നാല്‍ അര്‍ത്ഥം എന്നെ വായിക്കുക എന്നാണ്
നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത് അങ്ങനെയായാല്‍
വല്ലാത്തൊരു ആത്മരതിയില്ലേ ഈ കവിതയില്‍?
എന്തൊക്കെയാണാവോ
ഞാന്‍ കാണാതിരുന്നത്?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടണില്ലാട്ടൊ.
നന്നായി വിത്സന്..
കൂഴൂരേ,
അണിയുവാന്‍ കണ്ണടകള്‍ ഏറെയുണ്ട് നമുക്കു്
ഓരോ കണ്ണട തരുന്നതും ഓരോ കാഴ്ചകള്‍
കണ്ണുകളുടേയും, കണ്ണടകളുടേയും
പിറകില്‍ എത്ര നീയുണ്ടു്
എന്നതുത്തരം കിട്ടാത്ത ചോദ്യം.
കണ്ണടകാഴ്ച്ച-വായികാന്‍ ഞാനുമെത്തി വിത്സാ.
മലയാളം ബ്ലോഗില്‍ ഒരു പിടുത്തം കിട്ടാന്‍ വൈകി
കണ്ണടയിലൂടെ ഞാന്‍ എന്തൊക്കെയാണോ കാണാതെ പോയത്?
വില്‍സണ്‍, കവിത കൊള്ളാം.
സനാതനന് ആശയത്തെ അദ്വൈദവുമായി താരതമ്യം ചെയ്തതും കോള്ളം. പക്ഷെ ഇവിടെ എന്റെയും നിന്റെയും പ്രശ്നം ഒന്നുതന്നെയല്ലെ.
സുനീഷിന്റെ സംശയം: എത്ര ഞാനുണ്ട്? ഞാന്‍ പല തരം, പല വിധം, പല രൂപം, പല ഭാവം, പല കോലം, തീരില്ല.
കണ്ടില്ല എന്നുവച്ച് ഉണ്മ ഇല്ലാതാകുന്നില്ലല്ലോ.
വ്യക്തമാകുന്നത് കണ്ണടയിലൂടെയാണെങ്കിലും കണ്ണെന്ന ജ്ഞാനേന്ദ്രിയത്തിന്റെ അനുഭവമാണ് ആ പ്രതീതി ഉണ്ടാക്കുന്നത്. അവന് മടുപ്പില്ലാതെ കണ്ടുകൊണ്ടേയിരിക്കുന്നു, വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു, പുതിയ പലതിനേയും തേടുന്നു. തീരാത്ത ആഗ്രഹം..
കണ്ണട വെച്ചിട്ടു കാര്യമില്ല, കണ്ണാടിയില്‍ നോക്കിയാലേ കാണൂ. അപ്പോള്‍ രണ്ടുണ്ടാകും. ഒന്നു വില്‍സണും മറ്റൊന്നു വില്‍സണും. ഒസാന്കടക്കാരന് പണ്ടു പറ്റിച്ചു. പിന്നിലും കണ്ണാടി വെച്ചു, അതില്‍ ദൂരേക്കു നോക്കിയപ്പോള്‍ കുറെ എന്നെ കണ്ടു. ഒന്നില്‍ മുമ്പും മറ്റൊന്നില്‍ പിമ്പുമായി.
കണ്ണാട വച്ച് നോക്കുന്നവരെയാണ് ഞാനും ഭയക്കുന്നത്.അതില്ലല്ലോ ഭാഗ്യവാന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ