ശനിയാഴ്‌ച, ജനുവരി 03, 2009


ഒരു ഒഴുക്കന് അവസാനം

നിത്യവും
ആംബുലന്സില്
ഓഫീസിലേക്ക്
പോവുകയും വരികയും ചെയ്യുന്ന
ഒരാളുമായി
അഭിമുഖത്തിന്
തയ്യാറെടുക്കുകയായിരുന്നു

മരണത്തെക്കുറിച്ചുള്ള
എല്ലാ ചോദ്യങ്ങള്ക്കുമിടയില്
ജീവിതം വന്ന്
ശല്ല്യപ്പെടുത്തി

എന്നാല്പ്പിന്നെ
ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്ക്കായി പരതി
അപ്പോള് മരണവും
ഇടയ്ക്ക് കയറി

ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി

ലോകത്തിലെ
ഏറ്റവും
വിരസമായ
അഭിമുഖത്തിന്
തയ്യാറെടുപ്പുകളില്ല
എന്ന മട്ടില് ഒരു ഒഴുക്കന് അവസാനം

30 അഭിപ്രായങ്ങൾ:

Rare Rose പറഞ്ഞു...

ഒരൊഴുക്കന്‍ മട്ടിലങ്ങനെ ജീവിതവും....നന്നായിരിക്കുന്നു ട്ടോ....

ഏറനാടന്‍ പറഞ്ഞു...

ഇപ്പോ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതേയുള്ളൂ. ഗള്‍ഫുനാടുകളിലെ പെരുകുന്ന വാഹനാപകടങ്ങളെപറ്റി ഒരു റിപ്പോര്‍ട്ട്..

കവിതയും അതും സമവാകം.

Latheesh Mohan പറഞ്ഞു...

സുഖിച്ചു, ശരിക്കും. വിത്സന്റെ കവിത

ജ്യോനവന്‍ പറഞ്ഞു...

അസാധ്യ ഒഴുക്കിന്റെ മിഴിവുറ്റ കവിത അവസാനത്തില്‍ നിന്നും
തിരിച്ചൊഴുകി!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

അല്ല.. വിത്സാ; പുഴ വീണ്ടും മല കയറുമോ?
ഈ കവിത ആ പുഴയാണ്.
രസകരം.. വേദന്തപ്രചോദിതം.
നന്ദി, ഈ വരികളിലെ ലോകത്തിന്.

സീത പറഞ്ഞു...

സത്യം,നന്നായിരിക്കുന്നു.

ഏറുമാടം മാസിക പറഞ്ഞു...

ആത്മ കഥയിലില്ലാത്ത
ജീവിതം അല്ലെ വിത്സാ....

വിഷ്ണു പ്രസാദ് പറഞ്ഞു...

മരണം തന്നെ ജീവിതം
ജീവിതം തന്നെ മരണം

Rammohan Paliyath പറഞ്ഞു...

അനന്തപത്മനാഭനായിത്തീർന്ന കല്ലിനെപ്പറ്റി ഒരിയ്ക്കൽ ഒരലക്കുകല്ല് വിചാരപ്പെട്ടതുപോലെ.

Kaithamullu പറഞ്ഞു...

ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി...
-

ഇനി ആംബുലന്‍സുകളുടെ കാ‍ലം!
നിരത്തിലിനി സ്ഥലമില്ല, സാധാരണ വണ്ടികള്‍ക്ക് സഞ്ചരിക്കാന്‍!!

K.Lal പറഞ്ഞു...

കൊള്ളാം....കുഴൂരെ...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അനുഭവിയ്ക്കുന്നു....

അജ്ഞാതന്‍ പറഞ്ഞു...

nice

Sureshkumar Punjhayil പറഞ്ഞു...

Ishttamayi.. Orupadu. best wishes.

ബിനീഷ്‌തവനൂര്‍ പറഞ്ഞു...

ഞാന്‍ നിന്റെ ഹൃദയത്തില്‍ ഒന്ന് തൊട്ടോട്ടെ, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവീ
'ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി...'

-എന്‍റെ ചെറുപ്പക്കാലം ആമ്പുലന്‍സ്
അച്ഛനേയും കൊണ്ടുവന്നുകേറിയപ്പോഴും .....ഒരു സാധാരണവണ്ടി ആമ്പുലന്‍സ് ആകുന്നതിനേപ്പറ്റിയല്ല ഒരാമ്പുലന്‍സ് ഒരുസാധാരണ വണ്ടിയാവണേയെന്ന് ഞാന്‍പ്രാര്‍ത്ഥിച്ചിരുന്നൊ?പിന്നെ മഴപെയ്തുകുതിര്‍ന്നുപോയജീവിതത്തില്‍!
സ്നേഹം.

കാവിലന്‍ പറഞ്ഞു...

വിത്സാ, സാധാരണ വാഹനങ്ങളേക്കാള്‍ ആംബുലന്‍സുകള്‍ നിറയുന്ന നിരത്തുകളെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു..

yousufpa പറഞ്ഞു...

തിരിച്ചൊഴുകുന്ന പുഴ.....

aneeshans പറഞ്ഞു...

ഏതാണ് എല്ലാ ദിവസവും വൈകിട്ട് മരിക്കുന്നുണ്ടല്ലോ.

ഇഷ്ടമായ് കവിത

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നാം വീമ്പടിക്കും,
സത്യത്തെ ഇഷ്ടമെന്ന്,
പിന്നയെന്തിങ്ങനെ?
മരണം സത്യമല്ലേ...!!

Mahi പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു

Sapna Anu B.George പറഞ്ഞു...

ഒഴൂക്കന്‍ മട്ടിലെ കവിത കൊള്ളാം,എത്ര സത്യം

|santhosh|സന്തോഷ്| പറഞ്ഞു...

നന്നായിരിക്കുന്നു കവിത..

ഒരൊഴുക്കന്‍ മട്ടില്‍ ഒരു ജീവിതവും.

മഴക്കിളി പറഞ്ഞു...

നിറങ്ങളേ....

ശ്രീഇടമൺ പറഞ്ഞു...

വളരെ നല്ല കവിത...
ആശംസകള്‍...*

ajeesh dasan പറഞ്ഞു...

oru saadhaarana vandy aambulance aakunnathineppatti.....
aambulance saadhaarana vandy aakunnathineppatti...

wilson...

ee asaadhaarana varikalkku nandy...

Kalesh Kumar പറഞ്ഞു...

നന്നായിട്ടുണ്ട്....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി......

ചിന്തിക്കുംതോറും ഒരു പാട് അര്‍ത്ഥ തലങ്ങളിലേക്ക് എത്തിക്കുന്നു. കൊള്ളാം നല്ല ഭാവന.. ...... ആശംസകളോടെ! വാഴക്കോടന്‍

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.

പ്രിയ കൂ‍ഴൂ‍ർ വിത്സൻ,

താ‍ങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാ‍ണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.

valsan anchampeedika പറഞ്ഞു...

Dhanyatman.
Kavitha jeevithathinte pinnaale paanjethum...oraambulansaayi-Thank u!-
http://valsananchampeedika.blogspot.com