ജീവിതത്തില്‍
ഇരുവശങ്ങളിലും
നിര നിരയായി നില്ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്‍ക്കിടയിലൂടെ നടക്കുന്നു
അപ്പോള്‍
നില്ക്കുന്ന മരങ്ങള്‍
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര്‍ പുറകിലോട്ട് തന്നെ നടക്കുന്നു
കുറച്ച് കൂടി വേഗത്തില്‍ നടന്നു
കുറച്ച് കൂടി വേഗത്തില്‍
മരങ്ങള്‍ എന്നില്‍ നിന്നും
പിന്നോട്ട് നടന്ന് പോകുന്നു
ഓടി നോക്കി
മരങ്ങള്‍
ഓടുന്നു
പുറകിലോട്ട്
എന്നാല്‍ മരങ്ങള്‍ക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു
അപ്പോഴുണ്ട്
അവര്‍ ഞാന്‍ പോകുന്നതിനു
എതിരേ തന്നെ പോകുന്നു
കവിതയില്‍
എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
ശനിയാഴ്ച, മാർച്ച് 20, 2010
മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
15 അഭിപ്രായങ്ങൾ:
ലോക കവിതാദിനം. ലോക വനദിനം.
അറബ് ലോകത്ത് അമ്മ ദിനം.
എന്റമ്മേ ! ഓരോ ദിനങ്ങള്‍.
കവിതയില്ല. വിതയില്ല. മരവുമില്ല.
ഓരോന്നിനും ഓരോ കാലമെന്ന് ബൈബിള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
കവിതയായിരുന്നെങ്കില്‍! മരമായിരുന്നെങ്കില്‍! അമ്മയെ കണ്ടിരുന്നെങ്കില്‍ !
കവിതയിലെ കൂട്ടുകാര്‍ക്ക് ഈ മരക്കവിയുടെ കാവ്യ ദിനാശംസകള്‍!
പിന്നോട്ട് പോകുന്ന മരങ്ങള്‍....
പിന്നോട്ട് പോകുന്ന ഓര്‍മകളെ ഓര്‍മിപ്പിച്ചു ...നന്ദി..
കുറ്റിപ്പുറം പാലത്തില്‍ കയറിയ ഇടശ്ശേരി കണ്ട നില്പ്പില് നിന്ന് സത്യത്തില്‍ കവിതയില്‍ മരങ്ങള്‍ വളരെയൊന്നും നീങ്ങിയിട്ടില്ല. ഓര്‍മ്മിപ്പിച്ചതിനു നന്ദി. നല്ല കവിത.
ജീവിതത്തിന്റെ കവിതയില്‍ മരങ്ങള്‍ കൂടെയുണ്ട് .. കൂടെ തന്നെ..ചിലപ്പോള്‍ മരങ്ങള്‍ മാത്രം !
കവിത നന്നായിട്ടുണ്ട്...
നന്ദി
കിതയ്ക്കുന്നില്ല
പിന്നിലേക്കിങ്ങനെ ഓടിയോടി തളര്‍ന്നിട്ടും
ചാവക്കാട് ഗവ:ഹൈസ്ക്കൂള് ഗ്രൌണ്ട് ഓര്‍മ്മ
സ്പോര്‍ട്സ് മാഷ് ഓര്‍മ്മ
ഗ്ലൂക്കോസ് പൊടി ഓര്‍മ്മ
ട്രാക്കിലാക്കല്ലേ വിത്സാ
നിന്നൊട് പലവട്ടം പറഞ്ഞതാ ഇങ്ങനെ പുറകോട് നടക്കല്ലേ.. നടക്കല്ലേന്ന്.. നേരെ നോക്കി മുന്നോട്ട് നടക്ക് ചെക്കാ
ഇല്ലേല് വീഴുവേ..:)
തുടക്കത്തെ ഏറ്റവും വേഗം, ഏറ്റവും പിറകിലാക്കിയവന് ചാമ്പ്യനെന്നല്ലേ കായികമതവും!
ഒരേയിടത്തു നില്ക്കാന് വേണ്ടി (പുതിയ കാലത്ത്) ഓടിക്കൊണ്ടേയിരിക്കേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം ഒരു കൊടുങ്ങല്ലൂരുകാരന് മാഷ് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണ ഒരു മാഷ്. അപൂര്വ്വമായിട്ടാണെങ്കില്ത്തന്നെയും കവിതകള്‍ എവിടെയൊക്കെയോ വിതക്കപ്പെടുന്നുണ്ടെന്നതിന് സാക്ഷി പറയുന്ന കവിതക്ക് നന്ദി. എങ്കിലും ഓട്ടം നിര്‍ത്തണ്ട. അഭിവാദ്യങ്ങളോടെ
പ്രിയപ്പെട്ട ചേലനാട്ട്
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി കുഴഞ്ഞു വീണ
(സ്പോര്‍ട്സ്)മാഷ് ഹ്വിഗിറ്റ പോലെ
വലിയൊരു മൈതാനത്തെ വായിപ്പിക്കുന്നു
ഈ കവിതയോട് ഈ കഥ കൂടി ഒന്ന് കൂട്ടിവായിക്കാമെന്ന് തോന്നുന്നു.
തുടക്കം മുതല്‍ തന്നെ കവിത ഉഷാര്‍ .. അവസാനമായപ്പോഴേക്കും കൂടുതല്‍ ഉഷാര്‍ ...
എത്ര ഓടിയോടിയിട്ടും ദൂരെയാവിന്നില്ലല്ലോ..
പുറകോട്ടാണെങ്കിലും...
മരത്തിന്റെ വരിയും, നിരയും , മരണവും
നരന്റെ ന്യായത്തിനൊപ്പിക്കുമ്പോള്
മരങ്ങള്‍ ഇല പൊഴിച്ചു, പൂക്കള്‍ മറന്നു ,
പുഴ കടന്നു , മല നിരകള്‍ക്കപ്പുറത്തേക്ക്
മറയാന്‍ വെമ്പുന്നുണ്ടാവാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ