ഒന്ന്
വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്
പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ
കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്
എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
രണ്ട്
നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം
എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്
ചൊവ്വാഴ്ച, മാർച്ച് 30, 2010
നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
43 അഭിപ്രായങ്ങൾ:
ഒരു നെടുവീർപ്പിൽ നിന്ന് മറ്റൊരു നെടുവീർപ്പിലേക്കുള്ള ദൂരമല്ലേ ജീവിതം !
എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്
കോരിത്തരിച്ചു....ശരിക്കും..!
നീ ദോഹയില്‍ വെച്ച് ഞങ്ങളുടെ മുമ്പില്‍ ഈ കവിതകള്‍ ചൊല്ലിയപ്പോള്‍ ഞങ്ങളെത്ര നെടുവീര്‍പ്പുകള്‍ ഇട്ടിരുന്നുവെന്നോ! :)
വിത്സനെ ദോഹയില്‍ കണ്ടുപിരിയുമ്പോള്‍ ഞാന്‍ കണ്ടത് ഉറക്കനിശ്വാസമായിരുന്നു.
ദോഹയിലെ ഓഡിറ്റൊറിയത്തെ പ്രകമ്പനം കൊള്ളിച്ച കവിതകള്‍.!!
രണ്ടാമത്തെ കവിത ഏറെ ഇഷ്ടപ്പെട്ടു..ശരിക്കും പ്രവാസിയുടെ ആത്മകഥ തന്നെ...
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ,,
മരിച്ചവരേ പറ്റി നല്ലതേ പറയാവൂ എന്നൊരാള്‍..
നല്ലതു കേള്‍ക്കാന്‍ എങ്കില്‍ ഞാന്‍ മരിക്കട്ടേ എന്നു മറ്റൊരാള്‍...
കവിതയുടെ, കവിയുടെ ഈ ദീർഘനിസ്വാസം..... എന്റേതും...
ഞാന്‍ നാട്ടിലേക്ക് പോവുന്നു.കുറച്ച് പച്ചശ്വാസവുമായി തിരികെയെത്താം... :)
വിശാഖം, മിക്ക കവിതകളും വായിച്ചു. അച്ചടിമലയാളം നാടു കടത്തിയെങ്കിലെന്ത്; അസാധാരണമായ കരുത്തുള്ള കവിതകള്‍. നിര്‍വിഘ്നം തുടരുക
നന്നായില്ല.ഒരു കുറ്റിയില്‍ കറങ്ങുന്നു
നീയെന്താണ് നിന്നെ കാണാന്‍
നിറയെ നിറങ്ങളുമായി
വരുന്ന വസന്തത്തെ കാണാത്തത്?
നിനക്ക് ചുറ്റും
നിറ വസന്തങ്ങള്‍ തീര്‍ത്ത്
നില്‍ക്കുന്നവരെ കാണാതെ
കറുത്ത പൂക്കളെ മാത്രം
സ്വപ്നം കണ്ട്
നീയിതെങ്ങോട്ടാണ്??
ഞാനിപ്പോള്‍ നെടുവീര്‍പ്പിടുന്നത്
നിന്നെയോര്‍ത്ത്
മാത്രമാണ്....
@രാമു: :)
ഞാന്‍ കൊണ്ടുവരുന്ന ശ്വാസം ഒരു അഞ്ചെട്ടാള്ക്കാര്ക്ക് തികയാറുണ്ട്....
ശ്വാസം വില്ക്കാന് ഇയാളാര് ശ്രീ ശ്രീ രവിശങ്കരനോ...?
Niswasam maathre konduvannulloo?
:)
Dushtan!
!! വസന്തമേ! എടാ...!
രണ്ടാമത് മെനഞ്ഞത് ഏറെ മികച്ചത്:)
വീര്‍പ്പിട്ടു മെനഞ്ഞത്, ഒരു നെടുവീര്പ്പിലുമൊതുക്കാനാവാതെ..
ഇങ്ങനെ എത്ര കവിതകള്‍ മെനഞ്ഞാലാണ്! രണ്ടാമത്തെ കവിത വളരെ ഇഷ്ടമായി.
2nd more more better than 1st one
നീ വ്യസനിയ്ക്കരുത്
എല്ലാ നിറങ്ങളിലും
ഓരോ പൂക്കള്വീതം
വേണമെന്ന്
നീയെത്ര പരിഭവം പറഞ്ഞാലും
സത്യം നീ മനസ്സിലാക്കണം,
കല്ലറയിലെല്ലാ പൂക്കള്‍ക്കും
എന്നും ഒരേ നിറമായിരിയ്ക്കും...
ചിതറിത്തെറിച്ചുണങ്ങിയ
പഴയ രക്തക്കറകള്‍ പോലെ,
നിന്റെ നീണ്ട
ഉറക്കത്തിനു പോലും
വിഘ്നം നിന്നുകൊണ്ട്
അവ നിന്നെ
തുറിച്ചു നോക്കികൊണ്ടേയിരിയ്ക്കും..
ശവമായ നീ മൂലം
ഇന്നിതാ, ഞങ്ങള്‍ കൂടെ ശവമായി
എന്നവ നിന്റെ കാതില്‍
പറയാതെ
പറഞ്ഞുകൊണ്ടേയിരിയ്ക്കും...
:)
( “പ്രാത്ഥന“ ന്ന് വച്ചാ എന്താ )
നെടുവീര്‍പ്പ് മെനഞ്ഞ രണ്ട് കവിതകളും ഇഷ്ടമായി.
അച്ചടി മലയാളം നാട് കടത്തിയ കവിതകള്‍ എന്ന് വായിച്ച് .......
പണ്ടാരമടങ്ങി.
ഇവിടെയും ഒരു നെടുവീര്‍പ്പ്.
സങ്കടം കൊണ്ട് മെനഞ്ഞതു പോലെ.. :(
നെടുവീര്‍പ്പുകളുടെ കൂമ്പാരങ്ങളുമായി ആള്‍ക്കൂട്ടങ്ങള്‍!!
ഒന്നുകൂടി ആഞ്ഞു വലിക്കട്ടേ..
നിന്റെ കണ്ണുകളില്‍ വര്‍ണ്ണാന്ധത പടര്‍ത്തുന്ന
ആ നശിച്ച കറുത്ത കണ്ണടകള്‍ അഴിച്ചുവച്ച്
വര്‍ണ്ണ വൈവിധ്യമാര്‍ന്ന ഈ വസന്തത്തെ പുല്കുക
കാരണം നിനക്കായി മാത്രം കറുത്ത പൂക്കള്‍ ഇല്ല തന്നെ
...................................
നിന്നെ കണ്ടു പിരിഞ്ഞപ്പോള്‍
നെഞ്ചിലുടക്കിയ ദീര്‍ഘനിശ്വാസം
ഇപ്പോഴും കിടന്നു നീറുകയാണ്
മറ്റേതൊരു ശ്വാസം കൊണ്ടും
അനുതപിപ്പിക്കാനാവാതെ വിങ്ങുകയാണ് വില്‍സാ
നെടുവീര്‍പ്പ് കൂടുതല്‍ നന്നായിരിക്കുന്നു....
ഓരോ നെടുവീര്‍പ്പും ഓരോ തരത്തില്‍... ആവ്വൂ രക്ഷപെട്ടു എന്ന തരത്തില്‍ നെടുവീര്‍പ്പ്. ഇനി വരുമ്പോള്‍ മതിയല്ലോ.....
നിറങ്ങളേ കാണാന്‍ വെളിച്ചം വേണം .. ഇരുട്ടിന്റെ കറുത്ത കുപ്പയം എടുത്തു പുതച്ചുറങ്ങും മുന്‍പേ അവയേ ഒന്നു നോക്കൂ....
ഞാനെന്തിനാണ് ദീര്‍ഘനിശ്വാസം കൊള്ളുന്നത്?. , മനസ്സില്‍ ഉറഞ്ഞു കൂടിയ സ്നേഹം പുറത്ത് പോകാതിരിക്കന്‍ ആ ലഹരിയില്‍ വീണ്ടും മുങ്ങാന്‍ ..അല്ലേ?
ദോഹയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കായി
കരുതി വെച്ച കവിത
കിട്ടിയിരുന്നുവോ
ദീര്‍ഘനിശ്വാസം?
കണ്ടിരുന്നുവോ
നിനക്കായണിഞ്ഞ
നിറയെപൂക്കളുള്ള
വസന്തത്തിന്റെ
ഉടുപ്പകളെ..............
വില്‍സാ, നിന്നെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു...
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.
പ്രിയ കൂഴൂർ വിത്സൻ,
താങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.
അച്ചടി മലയാളം നാടുകടത്തിയ നിങ്ങളുടെ കവിതകള്‍ മലയാളത്തിലെ പ്രമുഖ അച്ചടിമാധ്യമത്തില്‍ വന്നതിന് അഭിന്നന്ദനങ്ങള്‍.
കവിത നന്നായി. നൊസ്റ്റാള്‍ജിയയില്‍ നിന്നും പുറത്തിറങ്ങി വരൂ.
congrats...... kuzhoor
ഉഷാര്‍...മാതൃഭുമി വായിച്ചാണ് ഇവിടെ എത്തിയത്
enthina chekka ithreyum sankadangal perunne....
രണ്ടാമത്തെ കവിത കൂടുതല്‍ ഹൃദ്യമായി.
താങ്കളുടെ എഴുത്തുകള്‍ ഈ സാഹിത്യകൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു.
http://www.orkut.co.in/Main#Community?cmm=40275036
സ്നേഹത്തോടെ..
..ധന്യ.....
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്
മനോഹരമായ വരികള്‍..
enthayalum avale orthalla ennurap. athanallo snehathinte oru pachayaya raashtreeyam. am i right.
നന്നായിരിക്കുന്നു .......
രണ്ടാമത്തെ കവിത കുടുതല്‍
വായനാ സുഖം നല്ക്കി
ഭാവുകങ്ങള്‍
എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
-നന്നായി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ