ഒന്ന്
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്
ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം
നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു
രണ്ട്
ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു
നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്
ഈ പ്രഭാതത്തില്‍
മകള്‍
അത് പുതച്ചുറങ്ങുന്നു
നമ്മുടെ തണുപ്പ്
ഏത് വെയില് കൊണ്ട് പോയി
ചൊവ്വാഴ്ച, ജൂൺ 08, 2010
കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
22 അഭിപ്രായങ്ങൾ:
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു....
കേവലം വാക്കുകളുടെ ചേര്ത്തൊട്ടിക്കലാവുന്നില്ല ഈ കവിത....ഇവിടെ എവിടെയോ മുഴങ്ങിക്കേള്‍ക്കുന്ന ഒരച്ഛന്റെ സ്നേഹവായ്പുകളുണ്ട്..അതിലെല്ലാമുപരി കാലം കവര്‍ന്നെടുത്ത ഓര്‍മ്മകളുടെ നീറ്റലുണ്ട്....
രണ്ടാമത്തെ കുത്തുവാക്കിനു മൂര്‍ച്ച കൂടുതല്‍..
വായിച്ചു ഭായ്.
:)
കൊള്ളാം മാഷെ
Randamathe Bhagam evideyokkeyo kondu Wilson!
നമ്മുടെ തണുപ്പ്
ഏത് വെയില് കൊണ്ട് പോയി?
കരുതല്‍...ഈ കവിതയിലുമുണ്ടത്.
aa veyilum thonniya thanupum oridath thanneyulla rithubedangalalle?
വിത.....
വെയിലില്‍ വിറയ്ക്കുന്ന കാലത്തിന്റെ കയ്യൊപ്പ് !
രണ്ടാമത്തേത് നന്നായി, ടച്ചിംഗ്!
മുടി രണ്ടായി പിന്നിയിട്ടാല്‍
പ്രേമമുണ്ടെന്ന് നിശ്ചയം
അതിലൊന്നു മുമ്പിലേക്കിട്ടാല്‍
തന്നോടാണെന്ന് സംശയം .
മുടിയില്ലാമുടിയന്റെ ദുഖം .
നന്നായിരിക്കുന്നു.
പുതച്ചും പുതപ്പിച്ച്ചും കാലം കടന്നു പോകുന്നു....
മുഖങ്ങള്‍ മാറുന്നു ,പക്ഷെ കഥയെന്നും പഴയത് തന്നെ .....
വാക്കുകള്‍ മാറുന്നു ,പക്ഷെ നമുക്കെന്നും പറയാനുള്ളത് ഒന്ന് തന്നെ...
വില്‍സണ്‍ നല്ല കവിത....ആശംസകളോടെ.....r
nannayittundu....
കൈമാറി കൈമാറി അങ്ങിനെ......
ആശംസകള്‍
നല്ല വായന ..
ഇഷ്ട്ടമായി ഈ എഴുത്ത്
ഭാവുകങ്ങള്‍ .....
വിത്സാ............
നമ്മുടെ തണുപ്പ്
ഏത് വെയില് കൊണ്ട് പോയി
ഒരു കവിത വായിച്ച സന്തോഷത്തോടെ..
നന്നായി...
>>നമ്മുടെ തണുപ്പ്
ഏത് വെയില് കൊണ്ട് പോയി
<<
Kollaaam!
Happy Onam!
ജീവിതം എങ്ങനെയെല്ലാം വരയ്ക്കുന്നു നമ്മള്
Veritta shabdam
ketti pitikkaan thonnunnu.inganaye ee kavithaykk comentezhuthaanavoooooooooooo
Nee enna veyil kond poyi...!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ