ചൊവ്വാഴ്ച, ഡിസംബർ 21, 2010


പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം*

വിചിത്രവും

അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്





മുറിയില്‍ നിന്നിറങ്ങുക


വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.


അത് ചെയ്തു


ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.


അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.


വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.


അതുമായി


നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.


ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.


ഹോ
പിന്നെയും

ദൈവത്തിന്റെ
ഒരു കാര്യം.


*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത മുൻപ് എഴുതിയിട്ടുണ്ട്

20 അഭിപ്രായങ്ങൾ:

കാട്ടിപ്പരുത്തി പറഞ്ഞു...

ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.


എനിക്കു വയ്യ!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

കവേ ,നിനക്കുമാത്രം പറയാനാവുന്നത്..

Unknown പറഞ്ഞു...

ദൈവം അങ്ങയെ ഇങ്ങനെ ഒക്കെ ആണ് എന്ന് ദൈവത്തിനു മാത്രമേ അറിയുള്ളു

ANJANA പറഞ്ഞു...

പഴയ ഈ ദൈവത്തിന്റെ ഒരു കാര്യമായിരുന്നു നല്ലത് അതുമിതുമായി അജഗജാന്തരം. best wishes

zahi. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

എന്‍റെ ദൈവമേ..

ഇഗ്ഗോയ് /iggooy പറഞ്ഞു...

ആ ദൈവത്തിന്‌ ഞാനൊരു പിക്കാസും കൊട്ടയും വാഗ്ദാനം ചെയ്യുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

നല്ല കവിത! ഇക്കാലത്തെ ഒരു ഫാഷൻ അഥവാ ട്രെന്റ് പരിസ്ഥിതിസംരക്ഷണമാണെന്ന് ഈ ദൈവം എങ്ങനെ അറിഞ്ഞു എന്നാണെന്റെ അത്ഭുതം!

Kuzhur Wilson പറഞ്ഞു...

പ്രിയ അഞ്ജന ദൈവത്തിന്റെ കാര്യം 2 വര്ഷം മുന്പ് എഴുതിയതാണ്. ഈ രണ്ട് വര്ഷത്തിനിടയില്‍ അഞ്ജനയുടെ ജീവിതം മാറിയില്ലെ ? പുതിയ ആളുകള്‍ വന്നില്ലേ / ഞാനും ഒരു മനുഷ്യനല്ലേ മാഷേ / ചില മാറ്റങ്ങള്‍ / ആദ്യം എഴുതിയ മനസ് തന്നെയാണ്‍ ഇപ്പോഴും / ജീവിതമല്ലേ / പല കാരണങ്ങളാല്‍ മാറിപ്പോയി / ചിലപ്പോള്‍ താങ്കളും ഒരു കാരണമാകും / എന്തായാലും പൂക്കാലത്തില്‍ നിന്നുള്ള ആദ്യത്തെ കമന്റ് എനിക്കായതില്‍ സന്തോഷം / ഇത് രേഖപ്പെടുത്താന്‍ വേണ്ടി ഒരു പ്രൊഫൈല്‍ തുടങ്ങിയതിനും

Unknown പറഞ്ഞു...

എനിക്ക് ഈ ദൈവത്തിന്റെ കാര്യമാണ്‌ ഇഷ്ടമായത്
ഇത് വിൽസേട്ടന്‌ മാത്രം എഴുതാൻ കഴിയുന്നത്!!!!

Unknown പറഞ്ഞു...

അയ്യൊ, ദൈവത്തിന്റൊരൂട്ടം നോക്കണേ!

Kalavallabhan പറഞ്ഞു...

ഈ ദൈവം ആളു മോശക്കാരനല്ലല്ലോ ?
നമ്മുടെ ആധുനിക ആൾദൈവങ്ങളേതെങ്കിലുമാണോ ?
ചില്ലയിലും വില്ലയിലും കലുങ്കിനടിയിലും കയറി വേണ്ടാത്തൊതൊക്കെ ചെയ്യാൻ മാത്രമേ പറയുന്നുള്ളല്ലോ ?

ലേഖാവിജയ് പറഞ്ഞു...

ആണ്മരമേ.. :)

Mahi പറഞ്ഞു...

vishnu maash parayumpole oru karuthal manushyarodum marangalodum eppozhumund wilsettan

നികു കേച്ചേരി പറഞ്ഞു...

ഇതൊക്കെ ചെയ്താൽ
ചിത്രത്തിൽ കാണിച്ചിടത്തു
എത്തുമായിരിക്കും

ANJANA പറഞ്ഞു...

kavitha mosamennu paranjilla sir compare to the other pazhayathu koouthal chadulam ennanu uddesichath
my blog is started an year ago to post my daughters snaps, but seems you misunderstood me.all the best

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഹോ പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം!

uNdaMPoRii പറഞ്ഞു...

ദൈവം അത് പറഞ്ഞ് പോവും.. നാളെ വിശ്വാസികൾ പ്രവാചകചര്യകൾ വായിച്ച് തമ്മിൽ തല്ലാവും! ഉമ്മ കൊണ്ട് അമ്മയാക്കി.. അപ്പൊ കൊച്ചിന്റെ പിതൃത്വം ആര്‍ക്ക്.. ദൈവത്തിനോ ഉമ്മ കൊടുത്തവനോ അതോ ഇനി അവന്‍ ഉമ്മയുടെ പുത്രന്‍.. അവന്റെ അമ്മയുടെ പുത്രന്‍ എന്ന് വിളിക്കപെടുമോ!

uNdaMPoRii പറഞ്ഞു...

തിരുത്ത്‌: കൊച്ചിന്റെ=ദിവ്യ ശിശുവിന്റെ

കാടോടിക്കാറ്റ്‌ പറഞ്ഞു...

ഈ വില്‍സന്‍റെ ഒരു കാര്യം...!
കവിത ബുദ്ധി കുറവാ...
ശരിക്കുമങ്ങ് പിടി കിട്ടിയില്ല...

എങ്കിലും വായനയില്‍ സുഖമുണ്ട്...
വിത്സണ്‍ പണ്ട് റേഡിയോയില്‍ ചോല്ലിക്കെല്‍പ്പിച്ചിരുന്ന പോലെ
ഇതൊക്കെ ഒന്ന് ആലപിച്ചു പോസ്റ്റിക്കൂടെ..?.