തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011


അവൾ വെജിറ്റേറിയനും ഭക്തയുമായത്

വെജിറ്റേറിയൻ

കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും

തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു

നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും

വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി

ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

ഭക്ത

നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു

അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം

പലനേരവും
ഒരു നേരം നോറ്റ്

അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി

12 അഭിപ്രായങ്ങൾ:

Fousia R പറഞ്ഞു...

ആവര്‍ത്തിക്കുന്ന പഴയകാര്യങ്ങളാണ്‌ പറഞ്ഞത്. ഉളൂമ്പ് നാറ്റം പോയോ എന്ന് തീര്‍ച്ചപ്പെടുത്താത്ത കൈകള്‍ ഇനിയും ബാക്കി നില്‍ക്കുമ്പോള്‍
കവിതയ്ക്ക് പഴക്കം ഇല്ല.

yousufpa പറഞ്ഞു...

മറ്റുള്ളവർക്കായ് ജന്മം ഉഴിഞ്ഞ് വെച്ച് മറ്റേതൊക്കെയോ രൂപപരിണാമത്തിലേക്ക് എത്തിപ്പെടുന്നത്.

- സോണി - പറഞ്ഞു...

മിക്ക വീടുകളിലും സംഭവിക്കുന്നത്, മിക്ക അമ്മമനസ്സുകളിലും.

Manoraj പറഞ്ഞു...

ഈ ജന്മങ്ങളെ ഒരു പാട് കരിയടുപ്പുകള്‍ക്ക് പിന്നില്‍ കാണാം. വിയര്‍ത്ത്, ഉള്ളിമണവുമായി, ആരുടേയും മുന്നില്‍ വരാന്‍ കഴിയാതെ.. അല്ലെങ്കില്‍ അതിന് അനുവാദമില്ലാതെ അങ്ങിനെ അങ്ങിനെ....

വിഷ്ണു പ്രസാദ് പറഞ്ഞു...

പഴയതെങ്കിലും നല്ല കവിത

naakila പറഞ്ഞു...

ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

ee kavithakku kooduthal ishtam

എന്‍.പി മുനീര്‍ പറഞ്ഞു...

വളരെ ശരി തന്നെ...വരികള്‍ക്കു മൂര്‍ച്ചയുണ്ട്.

കുട്ടനാടന്‍ പറഞ്ഞു...

ഉളുംബ്‌ നാറ്റവും ഉപവാസവും പല ത്യാഗ മനസ്സുകളുടെ സംഭാവനകള്‍ തന്നെയല്ലേ

Unknown പറഞ്ഞു...

അമ്മമാര്‍ വെജിറ്റെറിയാന്‍ ആണ്
എന്നാല്‍ മമ്മിമാര്‍ അങ്ങനെയല്ലല്ലോ

വളരെ ഇഷ്ടപ്പെട്ടു


എന്റെ ചിന്തകള്‍
http://admadalangal.blogspot.com/

സ്വപ്ന നായര്‍ പറഞ്ഞു...

വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി

സാബിദ മുഹമ്മദ്‌ റാഫി പറഞ്ഞു...

kollam....

ഹരിപ്രിയ പറഞ്ഞു...

വളരെ ശരിയാണ്.. അവതരണം മനോഹരം.. :)