വെജിറ്റേറിയൻ
കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും
തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു
നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ഭക്ത
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി
തിങ്കളാഴ്ച, സെപ്റ്റംബർ 19, 2011
അവൾ വെജിറ്റേറിയനും ഭക്തയുമായത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
ആവര്‍ത്തിക്കുന്ന പഴയകാര്യങ്ങളാണ് പറഞ്ഞത്. ഉളൂമ്പ് നാറ്റം പോയോ എന്ന് തീര്‍ച്ചപ്പെടുത്താത്ത കൈകള്‍ ഇനിയും ബാക്കി നില്ക്കുമ്പോള്
കവിതയ്ക്ക് പഴക്കം ഇല്ല.
മറ്റുള്ളവർക്കായ് ജന്മം ഉഴിഞ്ഞ് വെച്ച് മറ്റേതൊക്കെയോ രൂപപരിണാമത്തിലേക്ക് എത്തിപ്പെടുന്നത്.
മിക്ക വീടുകളിലും സംഭവിക്കുന്നത്, മിക്ക അമ്മമനസ്സുകളിലും.
ഈ ജന്മങ്ങളെ ഒരു പാട് കരിയടുപ്പുകള്‍ക്ക് പിന്നില്‍ കാണാം. വിയര്‍ത്ത്, ഉള്ളിമണവുമായി, ആരുടേയും മുന്നില്‍ വരാന്‍ കഴിയാതെ.. അല്ലെങ്കില്‍ അതിന് അനുവാദമില്ലാതെ അങ്ങിനെ അങ്ങിനെ....
പഴയതെങ്കിലും നല്ല കവിത
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ee kavithakku kooduthal ishtam
വളരെ ശരി തന്നെ...വരികള്‍ക്കു മൂര്‍ച്ചയുണ്ട്.
ഉളുംബ് നാറ്റവും ഉപവാസവും പല ത്യാഗ മനസ്സുകളുടെ സംഭാവനകള്‍ തന്നെയല്ലേ
അമ്മമാര്‍ വെജിറ്റെറിയാന് ആണ്
എന്നാല്‍ മമ്മിമാര്‍ അങ്ങനെയല്ലല്ലോ
വളരെ ഇഷ്ടപ്പെട്ടു
എന്റെ ചിന്തകള്‍
http://admadalangal.blogspot.com/
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
kollam....
വളരെ ശരിയാണ്.. അവതരണം മനോഹരം.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ