വെള്ളിയാഴ്‌ച, ഓഗസ്റ്റ് 23, 2013


മഡുതയിൽ സ്നേഹം


ഭാഷയിൽ ഗവേഷണം നടത്തുന്ന കൂട്ടുകാരിയുണ്ട്
ഒരു ദിവസം വിളിച്ചപ്പോൾ മഡുത ഭാഷയെക്കുറിച്ച് പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലായിരുന്നു
ഒരു കൗതുകത്തിനു സ്നേഹത്തിനു മുഡുതയിലെന്തെന്ന് ചോദിച്ചു
പാശമെന്നവൾ പറഞ്ഞു
പാശമെന്നാൽ കയറല്ലേയെന്ന് മലയാളത്തിൽ ശങ്കിച്ചപ്പോൾ
തമിഴിലും പാശം ഇഷ്ടമെന്ന് ഗവേഷക
ചുമ്മാതല്ല സ്നേഹവും കയറും ഇടക്കിടെ കണ്ടുമുട്ടുന്നത് 
വരിഞ്ഞുമുറുക്കുന്നത്
തൂങ്ങിയാടുന്നത്

7 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...

വാക്കുകൾക്കു മാത്രമേ ഭാഷാന്തരം സംഭവിച്ചുള്ളൂ.വികാരങ്ങൾക്കും കൂടി അതു സംഭവിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു ലോകത്തിന്റെ അവസ്ഥ..??!!

നല്ലൊരു കവിത.ഇഷ്ടമായി.

ശുഭാശംസകൾ...

drpmalankot പറഞ്ഞു...

നല്ല താരതമ്യ പഠനം - രസകരമായ, എന്നാൽ ഗൌരവതരമായ അവതരണം.
സംശയം:
മഡുത എന്നും മുഡുത എന്നും കണ്ടു.
ഗദ്യകവിതയിൽ (മാത്രമല്ല, സംസാരത്തിൽ അല്ലാതെ) ''ചുമ്മാ'' മുതലായ വാക്കുകൾ ഉപയോഗിക്കാമോ.
ആശംസകൾ.

ajith പറഞ്ഞു...

ഹഹ
അതല്ലേ ഡോക്ടറെ “അച്ചടി മലയാളം നാടുകടത്തിയതാ”ണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരിയ്ക്കുന്നത്.

പുതുമയാര്‍ന്ന ചിന്തകള്‍ വായിച്ചു. പാശമലരുകള്‍, വില്‍സന്‍!!

drpmalankot പറഞ്ഞു...

ഹാ ഹാ അജിത്‌ ഭായ്, നന്ദി. കവിത വായിച്ചു, ബ്ലോഗ്സ്പോട്ടിന്റെ പേരും വിവരണവും ശ്രദ്ധിച്ചില്ല. "അപ്പം ശരി" !

ഷിറാസ് വാടാനപ്പള്ളി പറഞ്ഞു...

നമതു പാശം....അഴിയവില്ലയ്..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ആസ്വദിച്ചു..

മാധവൻ പറഞ്ഞു...

പ്രണയ പാശം ..നന്നായിരിക്കുന്നു