തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2013


മേഘഭോഗം


ആകാശത്തുകൂടെ പറന്നുനടന്ന
ഒരു മേഘത്തെ പിടിച്ചുകെട്ടി
ചവിട്ടിക്കുഴച്ച്
ഒരു തുണ്ടെടുത്ത്
വലിയമുലകളുണ്ടാക്കി

ഒരു തുണ്ടെടുത്ത്
ആഴത്തിൽ നാഭി
ഒരു തുണ്ടിനാൽ
ഓർമ്മയിലെ നിതംബം
തുടകൾ
കക്ഷം
കാല്പാദങ്ങൾ
കൈവിരലുകൾ
യോനി

ആഴത്തിൽ

ആഴത്തിൽ
ആഴത്തിൽ
ഭോഗിച്ചു

തളർന്ന് കിടക്കുമ്പോൾ
അതെന്റെ മേൽ പെയ്തുകൊണ്ടിരിക്കുന്നു
തോരുന്നില്ല

ഉദരത്തിൽ മഴക്കുഞ്ഞുങ്ങളെ വഹിച്ച
ഗർഭിണിയായ ഒരു പെണ്മേഘം തന്നെയായിരുന്നു അത്

തോരുന്നേയില്ല


7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തോരാമഴ

Aneesh chandran പറഞ്ഞു...

തളര്‍ന്ന് കിടക്കുമ്പോള്‍ അതെന്റെ മേല്‍ പെയ്തുകൊണ്ടിരിക്കുന്നു...

മാധവൻ പറഞ്ഞു...

മഴത്തുള്ളികളുടെ അച്ഛാ...

Unknown പറഞ്ഞു...

I am late to start reading you Wilson cheta...

Unknown പറഞ്ഞു...

I am late to start reading you Wilson cheta...

ബിനീഷ്‌തവനൂര്‍ പറഞ്ഞു...

Ellam undakki enn paranju. Pennin mugham vende vilsa ?

അജ്ഞാതന്‍ പറഞ്ഞു...

സമാന്തര കവിതയുടെ ശകതമായ
മുഖം