ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2022


പഴകിയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മഭാഷണം



എത്ര കാലം
ആര്ക്കും വിളമ്പാതെ
നീയെന്നെ സൂക്ഷിച്ച് വയ്ക്കും
ആ മൂലയിലിരുന്ന് ഏറെപ്പഴകിയ വീഞ്ഞ്
കാലൊന്ന് കുറവുള്ള ആ
കലവറക്കാരനോട് ചോദിച്ചു .
നീ കേട്ടിട്ടുണ്ടോയെന്നറിഞ്ഞുകൂടാ
ചില കലവറക്കാര്
വിരുന്നുകാര് ഉന്മത്തരാകും വരെ
കാത്ത് വയ്ക്കും ചില
നല്ല പഴതുകള്
അതുപോലെ
മറ്റൊന്നുണ്ട്
ഇന്ത്യയെന്നൊരു നാടുണ്ട്
അവിടൊരു ചൊല്ലുണ്ട്
ഓരോ അരിമണിയിലും
അത് കഴിക്കേണ്ടയാളുടെ
പേരു കൊത്തിവച്ചിട്ടുണ്ട് പോലും
അരിയായത് കൊണ്ട്
ചിലപ്പോഴത് കേരളമായിടാം
എനിക്കറിഞ്ഞ് കൂടാ
ഇത് പോലര്ത്ഥമുള്ള മറ്റ് ചൊല്ലുകള്
വേറേ വേറേ ദേശങ്ങളില്
ഉണ്ടോയെന്നും
ആവോ
പലതുമെനിക്കറിഞ്ഞു കൂടാ
ഇല്ലാത്ത കാലൊന്നിന്റെ ബലത്തില്
കലവറക്കാരന് കൈ മലര്ത്തി
അത്രയും ദീര്ഘമാം
നിശ്വാസത്തിനൊപ്പം
പഴകിയ വീഞ്ഞ് പറഞ്ഞത്
ചോര പൊടിയുന്നുണ്ട് നെഞ്ചില്
ഇപ്പത്തന്നെ തൊടണം
എന്റെ പേരു കൊത്തി വച്ചിരിക്കുന്ന ചുണ്ടില്
ഇല്ലെങ്കിലീ തണുത്ത നിലത്ത്
പൊട്ടിപ്പരന്നൊഴുകും
കാലങ്ങള് കാലങ്ങളായ്
കാത്തുവച്ച നിഗൂഢലഹരികള്
മണ്ണു മാത്രമെന്റെ പേരില്
പേരിനുമാത്രമൊരുമ്മ വയ്ക്കും
അത്രമേല് അനാഥമായിടാന്
മിണ്ടാതെയൊരു മൂലയില്
ഇരുന്നുവെന്നൊരപരാധമേ ഞാന് ചെയ്തതുള്ളു , മറക്കല്ലേ


രാവിലെ മണമുള്ള മെഴുതിരി സമ്മാനമായി തന്ന അദ്വൈതിനു സ്നേഹം 😇
കുഴൂര് വിത്സണ്

അഭിപ്രായങ്ങളൊന്നുമില്ല: