ബുധനാഴ്‌ച, ഫെബ്രുവരി 21, 2007


ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ
നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌
എനിക്കോ

എനിക്ക്‌ നീയെങ്കിലുമുണ്ട്‌....
കാതോര്‍ത്തു... ഇല്ല.

എനിക്ക്‌ എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ

ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് ‍നീ
വായിക്കുന്നില്ലല്ലോയെന്നാണു

വായിച്ച്‌
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്

‍ചിലപ്പോള് ‍മരിച്ചു പോലും പോയിക്കാണും

^ 2007

7 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ....

"

ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍ "

മരിച്ചുപോയ എല്ലാവര്‍ക്കും.
ഇന്നലെ മുങ്ങിമരിച്ച ഇരട്ടകുട്ടികള്‍ക്കും
അവരോടൊപ്പം മരിച്ച്‌ ജീവിക്കുന്ന എല്ലാവര്‍ക്കും...
എല്ലാവര്‍ക്കും

krish | കൃഷ് പറഞ്ഞു...

സമര്‍പ്പണ കവിത നന്നായി.
ജലസമാധിയടഞ്ഞവരുടെ ആത്മാവിന്‌ നിത്യശാന്തി കിട്ടട്ടെ. ദുഃഖങ്ങള്‍ കാലം മായ്ക്കട്ടെ.

കൃഷ്‌ | krish

അജ്ഞാതന്‍ പറഞ്ഞു...

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ...
....


എനിക്കുനിന്നെത്തന്നെ ,
എനിക്കെന്നെത്തന്നെ,
നിനക്കു നിന്നെത്തന്നെ...
ചുരുങ്ങിയപക്ഷം വിശ്വാസമുണ്ടെന്നെങ്കിലും വിശ്വസിച്ചേ മതിയാവു..... ആത്മാക്കളുടെ മൊഴിയനക്കങ്ങള്‍ മന്ത്രം പോലെ ..
കാതോര്‍ക്കുക വിശ്വസിക്കുക
ഉണ്ട്‌.. ഇല്ലേ കേള്‍ക്കുന്നില്ലേ

Visala Manaskan പറഞ്ഞു...

“ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ!“

വീണ്ടും വിത്സണ്‍!

ഏറനാടന്‍ പറഞ്ഞു...

"എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ" -
ഈ വരികള്‍ ഇടംനെഞ്ചില്‍ കൊളുത്തിയിരിക്കുന്ന വേദനയും ഞാന്‍ മറക്കുവാന്‍ ശ്രമിക്കുന്നു വില്‍സന്‍ഭായ്‌!

blesson പറഞ്ഞു...

ജനന മരന്ന ബിന്ധുകല്ല്ക്കിടയില്‍ നാം ഇദുന്ന ചെരു വര മാത്രമാ ജീവിതം...ണന്നായിരിക്കുന്നു

Kuzhur Wilson പറഞ്ഞു...

"ഓര്‍ക്കുക വല്ലപ്പോഴും"
എന്ന യാഥാര്‍ത്ഥ്യം
എഴുതിയ കവി പോയി.

അല്‍പ്പം മുന്‍പു..